റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. മിക്കവരും കിട്ടുന്ന അവധിക്ക് യാത്രകൾ പലതും ഇതിനോടകം പ്ലാൻ ചെയ്തിട്ടുണ്ടാകും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യാത്രകളാണ് റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്.
കേരളം കടന്ന് മംഗലാപുരവും ഉഡുപ്പിയും കണ്ട്, അതിനോഹരമായ തീരദേശ റോഡുകൾ പിന്നിട്ട് മനോഹരമായ ഒരു യാത്ര നമുക്കും പ്ലാൻ ചെയ്താലോ..ഒത്തിരി കാഴ്ചകളും ഒരുപാട് അനുഭവങ്ങളും ഒപ്പം ഒരു കിടിലൻ ഓഫ്റോഡ് യാത്രയും ട്രെക്കിങ്ങും നല്കുന്ന ഒരു പാക്കേജാണ് കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, നീലേശ്വരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്നത്.

പുലർച്ചെ കൊല്ലൂർ എത്തി മൂകംബിക ക്ഷേത്രത്തിൽ ദർശനം, കുടചാദ്രിയിലേക്ക് ഓഫ്റോഡും ട്രെക്കിങ്ങും ഉൾപ്പെടെ, ഒരു പകൽ മുഴുവൻ കർണ്ണാടകയിൽ ചെലവഴിച്ചുള്ള യാത്ര വരുന്ന റിപ്പബ്ലിക് ദിനത്തിൽ നിങ്ങള്‌ക്ക് പോകാൻ പറ്റിയ. ഏറ്റവും ചെലവ് കുറഞ്ഞ യാത്രകളിലൊന്നും കൂടിയാണ്. യാത്രയെക്കുറിച്ച് വിശദമായി വായിക്കാം
കൊല്ലൂരിൽ നിന്ന് രാവിലെ എട്ടു മണിയോടെ ജീപ്പിൽ കുടജാദ്രിയിലേക്ക് യാത്ര തിരിക്കും. മഴക്കാടുകൾ കടന്ന്, ഓഫ്റോഡ് കയറി എത്തിയിടത്തു നിന്ന് ഏകദേശം ഒന്നരമണിക്കൂർ നേരം കുന്നുകയറി, സർവ്വജ്ഞപീഠവും ആദിമൂകാംബിക ക്ഷേത്രവും ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാം. ഇവിടുന്ന് ഒരുമണിയോടെ ഇറങ്ങും. തുടർന്ന് ഉച്ചഭക്ഷണം കഴിച്ച് മടങ്ങുകയാണ്. പോകുന്ന വഴി ഉഡുപ്പി ശ്രീകൃഷ്ണ മഠവും സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കും. രാത്രി പത്തരയോടെ പയ്യന്നൂരിൽ എത്തുന്ന വിധത്തിലാണ് ഈ പാക്കേജ്.
പുഷ്ബാക്ക് സൗകര്യമുള്ള സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. 39 പേർക്ക് യാത്രയിൽ പങ്കെടുക്കാം. 1230 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രയിലെ ഭക്ഷണം, ട്രെക്കിങ്ങ് ജീപ്പ് നിരക്ക് എന്നിവ അധികമായി വരും. അത് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8075823384, 9745534123 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














