നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന കള്ളിപ്പാറയും കാറ്റാടിമരങ്ങളുടെ കാഴ്ചയുള്ള ചതുരംഗപ്പാറയും മൂന്നാറിലെ ഇപ്പോഴത്തെ യാത്രകളിൽ ഒഴിവാക്കുവാൻ പറ്റാത്ത ഇടങ്ങളാണ്. നീലക്കുറിഞ്ഞിയുടെ അപൂർവ്വ വസന്തവുമായി നിൽക്കുന്ന കള്ളിപ്പാറയിലേക്ക് പോകുവാൻ തിരുവനന്തപുരത്തെ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. തിരുവനന്തപുരം സിറ്റി യൂണിറ്റ് സംഘടിപ്പിക്കുന്ന വിനോദയാത്ര ഒരു ഞായറാഴ്ച അവധിയെ ഏറ്റവും മനോഹരമായ ഒരു ദിവസമാക്കി മാറ്റും.

ഒക്ടോബർ 29-ാം തിയതി ശനിയാഴ്ച രാത്രി എട്ടുമണിക്ക് തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും പുറപ്പെടുന്ന യാത്ര ഞായറാഴ്ച പുലർച്ചയോടെ മൂന്നാറിലെത്തിച്ചേരും. സഞ്ചാരികൾക്ക് ഫ്രഷ് ആകുവാനുള്ള സൗകര്യങ്ങൾ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ശേഷം മൂന്നാർ കാഴ്ചകളിലേക്ക് കടക്കും. മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, സിഗററ്റ് പോയിന്‍റെ, ലാക്കാട്, ഗ്യാപ് റോഡ് വ്യൂ, പെരിയ കനാൽ, ആനയിറങ്കൽ ഡാം, തുടർന്ന് കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി കാഴ്ചകൾ എന്നിവ ആസ്വദിക്കും. അതിനു ശേഷം തിരിച്ചു വരും വഴി ചതുരംഗപ്പാറയും അവിടുത്തെ വ്യൂ പോയിന്‍റും കൂടി കണ്ട് മടങ്ങുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ഒരാൾക്ക് യാത്രാ നിരക്ക് 1700 രൂപയാണ്. ഇതിൽ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും 9995986658,9388855554,8592065557,9446748252,
9188619378 എന്നീ നമ്പറുകളിൽ വിളിക്കാം.
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കായി കെഎസ്ആർടിസി കള്ളിപ്പാറയിലെ കുറിഞ്ഞി്ക്കാഴ്ചകൾ കാണാൻ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. മൂന്നാർ ഡിപ്പോയിൽ നിന്നും കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സൈറ്റ് സീയിംഗ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ ഡിപ്പോയിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന യാത്ര വൈകിട്ട് ആറ് മണിയോടെ തിരികെയെത്തും.
സീറ്റ് ബുക്കിംഗ് നമ്പരുകൾ 94469 29036, 98950 86324, 94473 31036, മൂന്നാർ ഡിപ്പോ എൻക്വയറി 04865-230201
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













