മഴക്കാലമായാൽ കുമരകത്ത് ആഘോഷങ്ങൾ തുടങ്ങും. വിദേശികളും സ്വദേശികളുമടക്കം മൺസൂൺ ആഘോഷിക്കുവാൻ ഇവിടേക്ക് എത്തും. കാലങ്ങളായുള്ള ഈ പതിവിന് ഇത്തവണയും മാറ്റമുണ്ടാകില്ല. മാത്രമല്ല, ജി 20യും കുമരകം ഫെസ്റ്റും അന്താരാഷ്ട്ര തലത്തിൽ തന്നെ തീർത്ത പെരുമയിൽ ഇത്തവണ ടൂറിസം രംഗത്തും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയിൽ മഴക്കാല വിനോദസഞ്ചാരികളെ കാത്തിരിക്കുകയാണ് കുമരകത്തെ റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും.
കുമരകത്തെ മഴക്കാലം ആസ്വദിക്കാനെത്തുന്നവരിൽ വിദേശികളാണ് അധികവും. മഴ കൊള്ളുവാനും കായലിലിറങ്ങുവാനും മാത്രമല്ല, തിരുമ്മലും പഞ്ചകർമ്മയും ആയുർവ്വേദ ചികിത്സയും ഒക്കെച്ചേരുന്ന പാക്കേജാണ് വിദേശികളധികവും ഇവിടെ തെരഞ്ഞെടുക്കുന്നത്. മിക്കവരും ഫോർട്ട് കൊച്ചിയും തേക്കടിയും മൂന്നാറും കുമരകവും ഉൾപ്പെടുന്ന പാക്കേജ് എടുത്ത് കുമരകത്തേയ്ക്ക് വന്ന് ഒന്നോ രണ്ടോ ദിവസം ചിലവഴിക്കുവാൻ താല്പര്യപ്പെടുന്നവരാണ്.

വ്യത്യസ്തങ്ങളായ ഒട്ടേറെ കാര്യങ്ങളാണ് മൺസൂൺ പാക്കേജിന്റെ ഭാഗമായി ഇവിടെ എത്തുന്നവർക്ക് ഒരുക്കിയിരിക്കുന്നത്. സന്ദർശകര്‍ക്ക്എല്ലാം ഉൾപ്പെടുന്ന പാക്കേജ് എടുക്കുവാനോ തങ്ങൾക്ക് താല്പര്യമുള്ളത് മാത്രമോ തിരഞ്ഞെടുക്കുവാനും സാധിക്കും.
ഡോക്ടർമാരുടെ മേൽനോട്ടത്തില്‍ ആയുർവ്വേദ കേന്ദ്രത്തിലെ സുഖചികിത്സ, മസാജ്,
കായലിലൂടെ ഹൗസ് ബോട്ടിലെ പ്രത്യേക യാത്രകൾ,
കുമരകം പക്ഷി സങ്കേതത്തിലേക്കുള്ള യാത്രയും അവിടുത്തെ കാഴ്ചകളും,
ഉത്തരവാദിത്വ ടൂറിസത്തിന്റെ നേതൃത്വത്തിലുള്ള യാത്രകൾ,
രാത്രി താമസം ഉൾപ്പെടെയുന്ന പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് നാടൻ കലാരൂപങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യം തുടങ്ങി വ്യത്യസ്തമായ കാര്യങ്ങൾ കുമരകത്തെ മൺസൂൺ പാക്കേജിൽ ലഭ്യമാണ്.

ജൂൺ, ജൂലൈ മാസത്തിൽ കേരളത്തിലെ മഴ ആസ്വദിക്കുവാനാണ് ഇവിടെയത്തുന്നവരിൽ അധികവും താല്പര്യപ്പെടുന്നത്. അതേസമയം, കായൽ കാഴ്ചകളും ഹൗസ്ബോട്ട് യാത്രകളും ഇഷ്ടപ്പെടുന്നവർ എത്തുന്നത് ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തോടെയാണ്.
അതേസമയം, ഉത്തരേന്ത്യൻ സഞ്ചാരികൾക്ക് പ്രിയം കുമരകത്തിന്റെ ഗ്രാമീണ ടൂറിസമാണ്. നാടൻ കാഴ്ചകളും ഭക്ഷണവും ആസ്വദിച്ച്, കലാരൂപങ്ങള്‍ കണ്ട് ഇവിടുത്തെ ആളുകളെ പരിചയപ്പെട്ട്, രാവും പകലും ചിലവഴിച്ചുള്ള ഉത്തരവാദിത്വ ടൂറിസം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞതാണ്.
ഉത്തരവാദിത്വ ടൂറിസം മിഷൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഈ പദ്ധതിയിൽ കുമരകത്തെ കൂടുതൽ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ്. ഗ്രാമീണ ടൂറിസവും കാർഷിക ടൂറിസവും ഉൾപ്പെടുത്തിയുള്ള പാക്കേജ് സന്ദര്‌ശകർക്കും നവ്യാനുഭവമായിരിക്കും. കുമരകത്തെയും അയ്മനത്തെയും കൈത്തോടുകളിലൂടെയുള്ള യാത്രയും ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഇവിടെ നടത്തുന്നുണ്ട്.

9,000 രൂപ മുതലാണ് ഹൗസ് ബോട്ടുകളുടെ നിരക്ക് ആരംഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന ബോട്ടിലെ സൗകര്യങ്ങൾ, ചിലവഴിക്കുന്ന ദിവസം, ആളുകളുടെ എണ്ണം, പാക്കേജ് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. അതേസമയം, വേനലവധിയോടനുബന്ധിച്ച് നിരവധി ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികള്‍ കുരമകത്തെത്തിയിരുന്നു. ഇതുവരെയുള്ള കണക്കിൽ ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലായാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികൾ കുമരകം സന്ദർശിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











