മൂന്നാർ എത്തിച്ചേർന്നാൽ എവിടേക്ക് അല്ലെങ്കിൽ എങ്ങോട്ടേയ്ക്ക് എന്നൊരു സംശയം സഞ്ചാരികൾക്കുണ്ട്. എത്ര തവണ കണ്ടാലും മതിവരാത്ത കാഴ്ചകളായതിനാൽ ഓരോ പ്രാവശ്യം വരുമ്പോഴും സ്ഥിരം കാഴ്ചകളിൽ തന്നെ നിന്നുപോകുന്നവരാണ് മിക്കവരും. എന്നാൽ ഇത്തവണ മൂന്നാറിനു വരുമ്പോൾ കുറച്ചുകൂടി വ്യത്യസ്തമായ ഒരു യാത്രാനുഭവം തേടിയാലോ?
കുണ്ടള ഡാം... മൂന്നാർ യാത്രയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ലക്ഷ്യസ്ഥാനം. യാത്രയിൽ, മനോഹരമായ മൂന്നാർ കാഴ്ചകളിലൂടെ ഒരു ഡ്രൈവ് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ലൊക്കേഷനാണ് കുണ്ടള ഡാം. മൂന്നാർ ടോപ്പ് സ്റ്റേഷന് സമീപമുള്ള ചെണ്ടവരെ എസ്റ്റേറ്റിൽ ആണ് ഈ അണക്കെട്ട് ഉള്ളത്.
കുണ്ടള ഡാം
സേതു പാർവ്വതി ഡാം
ആയിരുന്നുവത്രെ. അങ്ങനെയാണ് റാണിയുടെ ബഹുമാനാർത്ഥമാണ് ഇതിനെ സേതു പാർവ്വതി ഡാം എന്നു വിളിക്കുന്നത്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1946-ൽ നിർമ്മിച്ച ഇത് 259 മീറ്റർ നീളവും 47 മീറ്റർ ഉയരവുമുള്ളതാണ്. മൊത്തം 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അണക്കെട്ടിന് 5 സ്പിൽവേ ഷട്ടറുകളുണ്ട്.
ഡാം വരുന്നതിനു മുൻപ്
ചെറിപ്പൂക്കളും പച്ചപ്പും
തിരക്കുകളില്ലാത്ത കുണ്ടള
കാശ്മീരി ശിക്കാരകൾ
കുണ്ടള അണക്കെട്ട് കാണുവാനെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകര്‍ഷണം ഇവിടുത്തെ ബോട്ടിങ് ആണ്. പെഡൽ ബോട്ടിങ്, റോ ബോട്ട്, കുട്ടവഞ്ചികൾ, മുളംചങ്ങാടം, കയാക്ക് തുടങ്ങി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കാശ്മീരി ശിക്കാരയിൽ ഉള്ള ബോട്ടിങ് ആണ് സഞ്ചാരികളുടെ മനം കവരുന്നത്. ദാൽ തടാകത്തിൽ കാണുന്ന രീതിയിലുള്ള ശിക്കാരയിൽ അണക്കെട്ടിലെ തടാകത്തിലൂടെ കറങ്ങുവാനുള്ള അവസരമാണിത്.
അരമണിക്കൂര്‍ നേരം കുണ്ടളയിൽ കാശ്മീരി ശിക്കാരയിൽ യാത്ര ചെയ്യുന്നതിന് രണ്ടു പേർക്ക് 600 രൂപയാണ് നിരക്ക്. ഇതിനൊപ്പം തുഴയുന്ന ഒരാളുടെ സേവനവും ഉണ്ടായിരിക്കും.



Click it and Unblock the Notifications












