Search
  • Follow NativePlanet
Share
» »ഡാർക് സ്കൈ റിസർവിന് പിന്നാലെ നൈറ്റ് സ്കൈ സാങ്ച്വറി, കുതിപ്പിനൊരുങ്ങി ഇന്ത്യൻ ടൂറിസം

ഡാർക് സ്കൈ റിസർവിന് പിന്നാലെ നൈറ്റ് സ്കൈ സാങ്ച്വറി, കുതിപ്പിനൊരുങ്ങി ഇന്ത്യൻ ടൂറിസം

വിനോദസഞ്ചാര രംഗത്ത് വൻ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ് ഇന്ത്യ. വിദേശ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറാൻ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ഇന്ത്യയുടെ ആസ്ട്രോ ടൂറിസം രംഗത്തിന് കുതിപ്പേകി തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ നൈറ്റ് സ്കൈ സാങ്ച്വറി വരുന്നു. ലഡാക്കിലെ ചാങ്താങ് വന്യജീവി സങ്കേതത്തിനുള്ളിലെ ഹാൻലെ ഗ്രാമത്തിലാണ് ഈ സങ്കേതം ഒരുങ്ങുന്നത്.

യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (LAHDC)ലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ബംഗളൂരു ഒപ്പം ഡിപ്പാർട്മെന്‍റ് ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജി എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് രാജ്യത്തിന്‍റെ ആസ്ട്രോ ടൂറിസത്തിന് വളർച്ചയേകുന്നത്.

Ladkah To Get Night Sky Sanctuary

ഇന്ത്യയുടെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് എന്നതാണ് ഹെൻലെയുടെ പ്രത്യേകത. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഹാന്‍ലെയെ ഇതിലേക്ക് തിരഞ്ഞെടുത്തത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 14108 അടി ഉയരത്തിലുള്ള ഹാൻലെ ഗ്രാമം നക്ഷത്ര നിരീക്ഷണം സാധ്യമാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നാണ്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഹാന്‍ലെ ഗ്രാമത്തെ ആസ്ട്രോ ടൂറിസവുമായി ബന്ധിപ്പിക്കുന്നത്. ഏകാന്തമായ സ്ഥാനം,ഉയരം, കുറഞ്ഞ പ്രകാശ മലിനീകരണം എന്നിവയാണ് ഹാൻലെയുടെ എടുത്തുപറയേണ്ട പ്രത്യേകതകള്‍.

ആസ്ട്രോ-ടൂറിസത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ സമാനമായ 15 മുതൽ 16 വരെയുള്ള ഡാർക് സ്കൈ സൈറ്റുകളുടെ റാങ്കിലേക്ക് ലഡാക്ക് ഡാർക്ക് സ്കൈ റിസർവ് കൂടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, എല്ലാ വിനോദസഞ്ചാരികൾക്കും ഹാൻലെ അതിന്റെ വാതിലുകൾ തുറന്നതോടെ സന്ദർശകരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ, വിദേശ വിനോദസഞ്ചാരികൾക്ക് ഹാൻലേയിൽ രാത്രി തങ്ങാനുള്ള അനുമതി നല്കിയത് വിദേശികൾക്കിടയിൽ സ്ഥലത്തിൻറെ പ്രത്യേകത വർധിപ്പിക്കും. വിനോദസഞ്ചാര ആകർഷണമായി മഞ്ഞ് ശിൽപം ഇവിടെ അവതരിപ്പിക്കുന്നുണ്ട്.
.
നൈറ്റ് സ്കൈ സാങ്ച്വറി വരുന്നതോടെ 4500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഒപ്റ്റിക്കൽ, ഇൻഫ്രാ-റെഡ്, ഗാമാ-റേ ടെലിസ്കോപ്പുകൾക്കുള്ള ഒരു പ്രത്യേക സ്ഥലമായി വർത്തിക്കും. ഇന്ത്യയുടെ സുപ്രധാനമായ ബഹിരാകാശ നേട്ടങ്ങളുമായി യോജിച്ച്, താല്പര്യമുള്ളവരെ ആകർഷിക്കുന്നതിനുള്ള പദ്ധതിയുടെ സാധ്യതയെക്കുറിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കൂടാതെ, ശാസ്ത്രീയ പുരോഗതിക്ക് മാത്രമല്ല, പ്രാദേശിക ടൂറിസത്തിനും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ladakh travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+