Search
  • Follow NativePlanet
Share
» »ലക്ഷദ്വീപിൽ പോകാൻ ഇത്ര എളുപ്പമോ? എൻട്രി പെർമിറ്റ് എടുക്കാം ഇങ്ങനെ, അറിയാം നൂലാമാലകൾ

ലക്ഷദ്വീപിൽ പോകാൻ ഇത്ര എളുപ്പമോ? എൻട്രി പെർമിറ്റ് എടുക്കാം ഇങ്ങനെ, അറിയാം നൂലാമാലകൾ

ലക്ഷദ്വീപ്, മലയാളികൾക്ക് എന്നും എപ്പോഴും പ്രിയപ്പെട്ട യാത്രാ സ്ഥാനം. എന്നാൽ ഈ ആഗ്രഹം മാത്രം പോരാ ഇവിടേക്ക് വരുവാൻ. സാധാരണ ഒരു യാത്രയ്ക്കിറങ്ങുന്നതു പോലെ അത്ര എളുപ്പത്തിൽ വന്നെത്തുവാൻ കഴിയുന്ന ഒരിടവുമല്ല ലക്ഷദ്വീപ്. ഏറ്റവും കുറഞ്ഞത് ഒരു മാസം മുന്‍പേയെങ്കിലും പ്ലാൻ ചെയ്യുവാൻ ആരംഭിച്ചാൽ മാത്രമേ ഇവിടേക്കുള്ള യാത്ര സാധ്യമാകൂ. യാത്രയ്ക്കുള്ള സമയവും പണവും മാത്രമല്ല, ഇതിന്റെ നടപടികൾക്കു പിന്നാലെ നടക്കുവാൻ സമയവും കയ്യിലുണ്ടാകണം.

ഇന്ത്യയിൽ നിന്ന് ലക്ഷദ്വീപിലേക്ക് വരുവാന് പ്രധാനപ്പെട്ട ചില നടപടിക്രമങ്ങളും അനുമതികളും അത്യാവശ്യമാണ്. സർക്കാർ നല്കുന്ന ലക്ഷദ്വീപ് എൻട്രി പെർമിറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് ഏറ്റവും ആദ്യം വേണ്ടത്. ഇതു ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബജറ്റിനും അവധിക്കും അനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം. എങ്ങനെ ഈ രേഖകൾ ലഭ്യമാക്കാമെന്നും ഏതൊക്കെ രീതിയിൽ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാമെന്നും നോക്കാം.

 Permits You Need To Visit Lakshadweep

ലക്ഷദ്വീപ് എൻട്രി പെർമിറ്റ്

ലക്ഷദ്വീപ് യാത്രയ്ക്കായി എടുക്കേണ്ട പെർമിറ്റാണ് ലക്ഷദ്വീപ് എൻട്രി പെർമിറ്റ്. കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ആണിതിന് അപേക്ഷിക്കണ്ടത്. 15 ദിവസത്തേയ്ക്കാണ് സാധാരണയായി പെർമിറ്റ് നല്കുന്നത്. ഓരോ ദ്വീപ് സന്ദർശിക്കുന്നതിനും പ്രത്യേകം അനുമതി ആവശ്യമാണ്.‌‌

ഡിക്ലറേഷൻ ഫോം

ദ്വീപിലുള്ള ആളുടെ സ്പോൺസർഷിപ്പ് വഴിയാണ് നിങ്ങൾ വരുന്നതെങ്കിൽ
എൻട്രി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനു മുൻപേ അവരുടെ ഡിക്ലറേഷൻ ഫോമാണ് നിങ്ങൾക്കാവശ്യമുള്ളത്. ദ്വീപിൽ സ്ഥിരതാമസമുള്ള ഒരാൾ നിങ്ങളെ ദ്വീപ് സന്ദര്‍ശനത്തിനായി ക്ഷണിക്കുന്നു എന്ന ഡിക്ലറേഷനാണ് നല്കേണ്ടത്. സ്പോൺസർ ചെയ്യുന്ന ആൾ അവിടെ ജില്ലാ പഞ്ചായത്തിൽ പോയി പേര്, തിരിച്ചറിയൽ രേഖ, ഫോട്ടോ എന്നിവയ്ക്കൊപ്പം ചലാനും അടച്ച് അപേക്ഷിക്കണം.

Lakshadweep Travel

PC:Swati Kedia/Unsplash

അപേക്ഷ കൊടുത്തതിന് ഒരു മാസത്തിനു ശേഷമുള്ള തിയതി മുതലുള്ള സമയമാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കുവാന് സാധിക്കുക. ഇങ്ങനെയൊരു തിയതി ലഭിക്കുന്നതിനാൽ നിങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള ഒരു തിയതി കിട്ടുവാൻ സാധ്യതയില്ല. അല്ലാത്ത പക്ഷം, ഈ സാഹചര്യം കണക്കിലെടുത്ത് യാത്ര നേരത്തെതന്നെ പ്ലാൻ ചെയ്യേണ്ടി വരും. ഈ സ്പോൺസർഷിപ്പ് രീതിയിൽ 15 ദിവസത്തെ ലക്ഷദ്വീപ് പെർമിറ്റ് ആണ് ലഭിക്കുന്നത്.

ഈ ഡിക്ലറേഷൻ ഫോം കിട്ടിയാൽ അടുത്തത് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് വേണ്ടത്. അപേക്ഷിക്കുന്ന ആളുടെ വിലാസത്തിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നാണ് ക്ലിയറൻസ് സർട്ടിഫിക്കഫറ്റ് ലഭിക്കേണ്ടത്. നിങ്ങളുടെ പേരിൽ കേസുകളൊന്നുമില്ല എന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റാണിത്. നിങ്ങളുടെ ഫോട്ടോ, വിലാസം, തിരിച്ചരിയൽ കാർഡ് കോപ്പി എന്നിവവെച്ച് വേണം നേരിട്ട് അപേക്ഷിക്കുവാൻ. അപേക്ഷയിൽ ലക്ഷദ്വീപ് സന്ദർശനം എന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ളത് എന്നു വിശദമാക്കുന്ന മറ്റൊരു അപേക്ഷ കൂടി നല്കാം.

Lakshadweep Entry permint

PC:Anuj Chauhan/Unspalsh

കേരളാ പോലീസിന്‌‍റെ തുണ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അല്ലെങ്കിൽ കേരളാ പോലീസിന്റെ മൊബൈൽ ആപ്പ് ആയ Pol-app വഴിയും അപേക്ഷിക്കാം. 610 രൂപയാണ് ഫീസ്. 7-10 ദിവസം വരെയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുവാനായി എടുക്കുന്ന സമയം.

എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ

പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ലക്ഷദ്വീപ് എന്‍ട്രി പെർമിറ്റിന് അപേക്ഷിക്കാം. പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റിനൊപ്പം നിങ്ങളുടെ വിലാസം, തിരിച്ചറിയല്‍ കാര്‍ഡ്, മൂന്ന് ഫോട്ടോ, ലക്ഷദ്വപീല്‍ നിന്നും ലഭിച്ച ഡിക്ലറേഷന്‍ ഫോം എന്നിവ കൂടി സമർപ്പിക്കണം.

പെർമിറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെല്ലിങ്ടൺ ആലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ പോയാണ് പെർമിറ്റ് എടുക്കേണ്ടത്. ഓഫീസിൽ നിന്നും 250 രൂപയ്ക്ക് ലഭിക്കുന്ന ഹെറിറ്റേജ് ഫീസ് ഫോമിനൊപ്പം നിങ്ങളുടെ രണ്ട് ഫോട്ട്, തിരിച്ചറിൽ കാർഡിൻറെ പകർപ്പ് എന്നിവ ഉൾപ്പെടെ വിവരങ്ങൾ പൂരിപ്പിച്ച് നല്കുക. നിങ്ങളുടെ വിലാസത്തിനൊപ്പം രണ്ട് അയൽക്കാരുടെ പേര്, അഡ്രസ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും നിങ്ങളുടെ സ്പോൺസറുടെ വിവരങ്ങളും ചേർക്കണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ മറ്റു നടപടികൾക്കു തുടക്കമാകും.

Lakshadweep Travel

പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റിൽ നമ്മുടെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വെരിഫൈ ചെയ്ത ശേഷം അപേക്ഷ ഓക്കെ ആണെങ്കില്‍ പെർമിറ്റ് നല്കും. പെർമിറ്റ് അപ്രൂവ് ആയാലും ഓഫീസിൽ ബന്ധപ്പെട്ടാൽ മാത്രമേ അത് പ്രിന്‍റ് ചെയ്തു ലഭിക്കുകയുള്ളൂ. പെർമിറ്റ് ലഭിച്ച ശേഷം നിങ്ങൾക്ക് എത്രയും വേഗം യാത്രയ്ക്ക് കപ്പലിനോ വിമാനത്തിനോ ടിക്കറ്റ് എടുക്കാം. മംഗലാപുരം, ബേപ്പൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് കപ്പൽ ഉള്ളത്. 15 ദിവസം മുതൽ 1 മാസം വരെയാണ് പെർമിറ്റ് ഉള്ളതെന്നതിനാൽ എത്രയും പെട്ടന്നു തന്നെ യാത്രയ്ക്കായി തയ്യാറാകുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+