Search
  • Follow NativePlanet
Share
» » ലക്ഷദ്വീപിൽ പോയാൽ മാലദ്വീപിൽ പോകേണ്ട എന്നാണോ.. മണ്ടത്തരം കാണിക്കരുത്, കാരണം ഇത്

ലക്ഷദ്വീപിൽ പോയാൽ മാലദ്വീപിൽ പോകേണ്ട എന്നാണോ.. മണ്ടത്തരം കാണിക്കരുത്, കാരണം ഇത്

Lakshadweep Vs Maldives ലക്ഷദ്വീപോ അതോ മാലദ്വീപോ... സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചയാണ്. കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും പിന്നാലെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രതികരണവുമാണ്. ലക്ഷദ്വീപിന്‍റെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിച്ച പ്രധാനമന്ത്രി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ലക്ഷദ്വീപിനെയും ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ച് പോസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ വിനോദസഞ്ചാരത്തിൽ മാലദ്വീപിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചുള്ളാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നാണ് മാലദ്വീപ് മന്ത്രിമാർ ആരോപിച്ചത്. ഇതോടെ മാലദ്വീപ് മന്ത്രിമാർക്കെതിരെ അവിടെ നിന്നടക്കമുള്ള നെറ്റിസൺസ് രംഗത്തെത്തുകയായിരുന്നു.

ഇത്തരം വിദ്വേഷ പ്രചരണങ്ങളിൽ മനംമടുത്ത പലരും തങ്ങളിനി മാലദ്വീപിലേക്കില്ലെന്ന് പ്രഖ്യാപിക്കുക പോലും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ പ്രതികരണങ്ങളുടെ പേരിൽ ലക്ഷദ്വീപിനു വേണ്ടി മാലദ്വീപിനെ ഉപേക്ഷിക്കാൻ സഞ്ചാരികൾ തയ്യാൃറാകുമോ? അങ്ങനെയൊരു ആലോചനയേ വേണ്ടെന്നാണ് ഇരുസ്ഥലങ്ങളിലെയും കാഴ്ചകൾ സഞ്ചാരികളോട് പറയുന്നത്. അത്രയ്ക്കുണ്ട് രണ്ടു സ്ഥലങ്ങളിലും പ്രത്യേകതകൾ.

Lakshadweep Vs Maldives Malayalam

വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച ബീച്ച് ടൂറിസം നല്കുന്ന ഇടങ്ങളാണ് ലക്ഷ്വീപും മാലദ്വീപും. ദ്വീപുകളിലെ ജീവിതം ആഢംബരത്തിൽ ആസ്വദിക്കാനും കടൽക്കാഴ്ചകളും കടലിലെ വിനോദങ്ങളും പരിചയപ്പെടുവാനും സാധിക്കുന്ന ഇരുവിടങ്ങളും അതിന്‍റെ പ്രകൃതിഭംഗിക്കും കടലിനു നടുവിലെ അതിന്‍റെ സ്ഥാനത്തിനും പേരുകേട്ടിരിക്കുന്നു. ലോകത്തിൽ തന്നെ മറ്റൊരിടത്തും കാണാത്ത ലോകമാണ് ഇവിടം സഞ്ചാരികൾക്കു മുന്നിൽ തുറക്കുന്നത്. അതുകൊണ്ടു തന്നെ ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ സ്വീകരിക്കുകയെന്ന് അത്ര എളുപ്പമുള്ള കാര്യമല്ല.
എന്തുകൊണ്ട് മാലദ്വീപും ലക്ഷദ്വീപും സന്ദർശിക്കണം എന്നും എന്തൊക്കെയാണ് ഇവിടുതെ പ്രത്യേകതകളെന്നും എങ്ങനെ ഇവ വ്യത്യസ്തമാകുന്നു എന്നും നോക്കാം.

മാലദ്വീപ്

ഓരോ യാത്രകന്‍റെയും മനസ്സിൽ കയറിക്കൂടിയിട്ടുള്ള സ്വപ്ന യാത്രകളില്‍ ഒന്നാണ് മാലദ്വീപിലേക്കുള്ളത്. വെള്ളത്തിനു നടുവിലെ സ്വർഗ്ഗം എന്നു വിളിപ്പെടാൻ യോഗ്യമായ ഇടം. 26 പവിഴദ്വീപസമൂഹങ്ങളും അതിലെ 1200 പവിഴപ്പുറ്റു ദ്വീപുകളും ചേരുന്നതാണ് മാലിദ്വീപ്. ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ ഒന്നിനോട് ഒന്നു ചേർന്നു നിൽക്കുന്ന ഇതിന്‍റെ ഭംഗി വാക്കുകളിൽ വിവരിക്കാനാകില്ല.

ലക്ഷദ്വീപ്

മാലദ്വീപ് പോലെ എളുപ്പത്തിൽ പോകാൻ പറ്റിയ ഒരിടമല്ല ലക്ഷദ്വീപ്. ഇവിടുത്തെ കാഴ്ചകൾ സഞ്ചാരികളെ മറ്റൊരു ലോകത്തെത്തിച്ച പ്രതീതിയാണ് ഉണ്ടാക്കുന്നത്. പേര് ലക്ഷദ്വീപ് എന്നാണെങ്കിലും ആകെ 36 ദ്വീപുകളും തുരുത്തുകളും ആണ് ഇവിടെയുള്ളത്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര,, കവരത്തി, കൽപേനി, മിനിക്കോയ് തുടങ്ങിയവയാണ് ഇവിടുത്തെ ദ്വീപുകളിൽ പ്രധാനപ്പെട്ടത്.

ലക്ഷദ്വീപ് Vs മാലദ്വീപ് പ്രധാന സ്ഥലങ്ങള്‍

ലക്ഷദ്വീപിലെ പ്രധാന സ്ഥലങ്ങള്‍

അതിമനോഹരമായ പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപിനെ മനോഹരമാക്കുന്നത്. സമാധാനമുള്ള ജീവിതരീതിയും സ്നേഹിക്കാൻ മാത്രമറിയുന്ന നാട്ടുകാരും ഇവിടേയ്ക്കുള്ള യാത്രയുടെ ഹൈലൈറ്റ് ആണ്. അടിത്തട്ട് പോലും കാണാൻ കഴിയുന്ന തെളിഞ്ഞ കടൽവെള്ളവും പവിഴപ്പുറ്റുകളും ഇവിടെയുണ്ട്. കുറഞ്ഞത് നാലോ അഞ്ചോ ദിവസമുണ്ടെങ്കിൽ മാത്രമേ ഇവിടുത്തെ പ്രധാന കാഴ്ചകൾ കണ്ടുമടങ്ങുവാന് കഴിയൂ.

മിനിക്കോയ്

ലക്ഷദ്വീപിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് മിനിക്കോയ്. കടൽത്തീരത്തോട് ചേർന്ന താമസവും ലഗൂണുകളും കടലിനുള്ളിലെ വിനോദങ്ങളുമാണ് മിനിക്കോയുടെ പ്രത്യേകത. ജുമാ മസ്ജിദ്, ലൈറ്റ് ഹൗസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. തെങ്ങുകള് നിറഞ്ഞു നിൽക്കുന്ന ഇവിടമാണ് പലപ്പോഴും ലക്ഷദ്വീപ് ചിത്രങ്ങളിൽ കണ്ടെത്തുവാൻ കഴിയുന്നതും.

കവരത്തി

ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ മനംമയക്കുന്ന കാഴ്ചകളാണുള്ളത്. കൊച്ചിയിൽ നിന്ന് 403 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സ്കൂബാ ഡൈവിങ്ങ് മുതൽ സ്നോർക്കലിങ്ങ്, വാട്ടർ സ്കീയിങ്ങ്, പാരാസെയ്ലിങ്ങ്, ജെറ്റ് സ്കീയിങ്ങ്, വാട്ടർ ബൈക്ക്, വിൻഡ് സർഫിങ്ങ് തുടങ്ങിയ ജലവിനോദങ്ങളാണ് ഇവിടെയുള്ളത്.
കടമത്ത്, കൽപ്പേനി തുടങ്ങിയ നിരവധി ദ്വീപുകളും ലക്ഷദ്വീപിൽ സന്ദർശിക്കാം..

മാലദ്വീപിലെ പ്രധാന സ്ഥലങ്ങള്‍

പ്രകൃതിഭംഗിയാണ് മാലദ്വീപിലെ പ്രധാന കാഴ്ച. അതിമനോഹരങ്ങളായ റിസോർട്ടുകൾ, പവിഴപ്പുറ്റുകൾ, കടൽ വിനോദങ്ങൾ എന്നിങ്ങനെയാണ് ഇവിടെ ചെയ്യേണ്ട കാര്യങ്ങള്‍.
മാലി: മാലദ്വീപിന്‍റെ തലസ്ഥാനമായ മാലിയിലാണ് നിങ്ങളുടെ മാലദ്വീപ് യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ഇവിടം. ചരിത്രമുറങ്ങുന്ന ഈ നഗരത്തിൽ നിരവധി കെട്ടിടങ്ങളും മുസ്ലീം ദേവാലയങ്ങളും കാണാം. വാട്ടർ സ്പോർട്സുകൾക്ക് ഇവിടുത്തെ മികച്ച സ്ഥലം കൂടിയാണ് മാലി.

മാസ്ഫുഷി

സഞ്ചാരികൾ മാലദ്വീപിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ് മാസ്ഫുഷി. ബീച്ചുകളാണ ഇവിടുക്കെ പ്രത്യേകത. സ്നോർക്കലിങ് പോലുള്ള കാര്യങ്ങൾക്കും സഞ്ചാരികൾ ഈ ദ്വീപ് തിരഞ്ഞെടുക്കുന്നു.
ഹിത്താദൂ: ആഢൂ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഹിത്താദൂ മാലദ്വീപിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്.

ലക്ഷദ്വീപ് Vs മാലദ്വീപ് സന്ദർശിക്കാൻ പറ്റിയ സമയം

നവംബർ മുതൽ ഏപ്രിൽ വരെയാണ് മാലദ്വീപ് സന്ദർശിക്കാൻ പറ്റിയ സമയം. അതിൽത്തന്നെ ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇവിടെ ഏറ്റവുമധികം ആളുകൾ എത്തുന്നത്. അതേസമയം ഒക്ടോബർ മുതൽ മേയ് മാസം പകുതി വരെയാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ പറ്റിയ സമയം.

ലക്ഷദ്വീപ് Vs മാലദ്വീപ് ബജറ്റ് യാത്ര പറ്റുമോ?

മാലദ്വീപിലേക്കും ലക്ഷദ്വീപിലേക്കുമുള്ള യാത്രകൾ തീർത്തും ബജറ്റ് ഫ്രണ്ട്ലി ആണെന്നു പറയാൻ പറ്റില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന താമസവും മറ്റു സൗകര്യങ്ങളും നോക്കിയാണ് യാത്രയുടെ ചെലവ് വരുന്നത്. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപാ വരെ വ്യത്യസ്ത ബജറ്റകളിൽ മാലദ്വീപ് യാത്രകൾ ലഭ്യമാണ്. വാരാന്ത്യങ്ങളിലാണ് യാത്രയെങ്കിൽ രണ്ടു ലക്ഷത്തിലാവം ചിലവുകൾ ആരംഭിക്കുന്നത് തന്നെ

അതേസമയം 20,000 രൂപാ മുതൽ ലക്ഷദ്വീപിലേക്കുള്ള ബേസിക് യാത്രാ പാക്കേജുകൾ ആരംഭിക്കും. നാല് പകലും മൂന്ന് രാത്രിയും ചിലവഴിക്കുവാൻ സാധിക്കുന്ന ഈ പാക്കേജ് നിങ്ങൾ യാത്ര ചെയ്യുന്ന സമയം കൂടി കണക്കിലെടുക്ക് നിരക്കിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. മുപ്പതിനായിരം മുതലുള്ള പാക്കേജുകൾ തിരഞ്ഞെടുത്താൽ മികച്ച സൗകര്യങ്ങളോടെ പോയി വരാം.

എന്തുതന്നെയാണെങ്കിലും ഒന്നിനൊന്ന് വ്യത്യസ്തമാണ് ലക്ഷദ്വീപും മാലദ്വീപും. ഇവിടേക്കുള്ള യാത്രകൾ മുതൽ കാഴ്ചകളും ജീവിതവും ഒക്കെ വ്യത്യസ്തം. ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും നിങ്ങളെ ആകർഷിക്കാനും ജീവിതകാലം മുഴുവൻ സൂക്ഷിക്കാനുള് ഓർമ്മകൾ നല്കുവാവും ഈ ഇടങ്ങൾ സഹായിക്കുമെന്നത് തീർച്ച.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas lakshadweep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+