ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും തീം സെറ്റിങ്ങും പിന്നെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടും ഒക്കെയായി ഇപ്പോഴത്തെ ഓരോ വിവാഹാഘോഷങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. എങ്ങനെയൊക്കെ വിവാഹം ഗംഭീരമാക്കാമെന്നു തലപുകച്ച് ചിന്തിക്കുന്നവരാണ് ന്യൂ ജെനറേഷന്‍. അങ്ങനെ തീര്‍ത്തും പുതുമയുള്ള വിവാഹം പ്ലാന്‍ ചെയ്യുന്നവര്‍ക്കായി ഇതുവരെ കേട്ടിട്ടില്ലാത്ത വിധത്തില്‍ കിടിലന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഇറ്റലിയിലെ പ്രധാന ഇടങ്ങളിലൊന്നായ ലാസിയോ. ഇവിടെ വെച്ചു വിവാഹിതരാകുന്നവര്‍ക്ക് ലക്ഷത്തിലധികം രൂപയുടെ പാരിതോഷികമാണ് ഭരണകൂടം വാഗ്ദാനം ചെയ്തിരിക്കുന്നത്. ലാസിയോയെക്കുറിച്ചും ഇവിടുത്തെ വിവാഹ ഓഫറിനെക്കുറിച്ചും വിശദമായി വായിക്കാം...
ലാസിയോ
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ്
ഇന്‍ ലാസിയോ വിത്ത് ലവ്
ലക്ഷാധിപതിയാകാം
ഫണ്ട് ലഭിക്കുവാന്‍
കുന്നുകളും തീരപ്രദേശവും
ഇറ്റലിയിലെ മറ്റേതു പ്രദേശങ്ങളെയും പോലെ തന്നെ അതിമനോഹരമായ ഭൂപ്രകൃതിയാണ് ലാസിയോ നല്കുന്നത്. വടക്ക് ടസ്കാനി, ഉംബ്രിയ, മാർഷെ, കിഴക്ക് അബ്രൂസോ, മോളിസ്, തെക്ക് കാമ്പാനിയ, പടിഞ്ഞാറ് ടൈറേനിയൻ കടൽ എന്നിവയുമായി ഇവിടം അതിര്‍ത്തി പങ്കുവയ്ക്കുന്നു. ലാസിയോ മൊത്തത്തില്‍ പരന്ന പ്രദേശമാണെങ്കിലും ചില ഇടങ്ങള്
പര്‍വ്വത പ്രദേശമാണ്. ബീച്ചുകളാണ് ഇവിടുത്തെ അടുത്ത ആകര്‍ഷണം. മണല്‍ ബീച്ചുകളാണ് ഇവിടെ അധികവുമുള്ളത്.
വൈവിധ്യമാര്‍ന്ന കാഴ്ചകള്‍
പലപ്പോഴും റോമിന്റെ പ്രശസ്തിയില്‍ മങ്ങിപ്പോയ നഗരമെന്നാണ് ലാസിയോയെ സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ റോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെയുള്ളത്. അഗ്നി പര്‍വവ്വതങ്ങകള്‍, തടാകങ്ങള്‍, മധ്യകാലത്തിന്റെ മായിക ഭംഗിയുമായി നില്‍ക്കുന്ന നഗരങ്ങള്‍, ടൈറേനിയൻ കടല്‍, മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ എന്നിങ്ങനെ ഇറ്റലിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന കാഴ്ചകള്‍ എല്ലാം ഇവിടെയുണ്ട്. ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ സാംസ്കാരിക ഇടങ്ങളും.
മൊണാസ്റ്റെറോ ഡി സാൻ ബെനെഡെറ്റോ, സുബിയാക്കോ
ലാസിയോയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സുബിയാക്കോ നഗരത്തിലെ മൊണാസ്റ്റെറോ ഡി സാൻ ബെനെഡെറ്റോ. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ആശ്രമവും അതിനോടുത്തുള്ള ചാപ്പലും കാഴ്ചകളും ഉള്‍പ്പെടുന്നു. ചരിത്രപ്രാധാന്യം ഏറെയുണ്ട് ഈ നിര്‍മ്മിതിക്ക്. ലാസിയോയുടെ തെക്ക്-കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ റോമില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരം സഞ്ചരിക്കണം.
വില്ല ഗ്രിഗോറിയാന, ടിവോളി
യൂറോപ്പിലെ തന്നെ ഏറ്റവും മനോഹരമായ പാര്‍ക്കുകളിലൊന്നായാണ് ലാസിയോയിലെ ടിവോലിയിലെ വില്ല ഗ്രിഗോറിയാന അറിയപ്പെടുന്നത്. പുരാതന അക്രോപോളിസിലെ കൊത്തിയെടുത്ത വളരെ കുത്തനെയുള്ള താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വില്ല ഗ്രിഗോറിയാന പോപ്പ് ഗ്രിഗറി പതിനാറാമനാണ് നിര്‍മ്മിച്ചത്. 1834-ൽ ടിവോലി പട്ടണത്തെ അനിയൻ നദിയിലെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു നിര്‍മ്മിതി.



Click it and Unblock the Notifications












