01. കോറകുണ്ട (Korakundah) നീലഗിരി
തേയില ഉത്‌പാദനത്തിന് പേരുകേട്ട തമിഴ് നാട്ടിലെ നീലഗിരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോറകുണ്ട. സുന്ദരമായ മലനിരകളാൽ ചുറ്റപ്പെട്ട ഈ അസാധാരണ ഗ്രാമം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ്.
Photo Courtesy: Shuba
ശാന്തമായ ഗ്രാമം
മറ്റ് ടൂറിസ്റ്റ് ഗ്രാമങ്ങൾ പോലെ ടൂറിസ്റ്റുകളുടേയൊ കച്ചവടക്കാരുടേയോ, തട്ടിപ്പുകാരുടേയോ യാചകരുടേയോ ശല്ല്യം ഇല്ലാത്ത ഗ്രാമമാണ് ഇത്. ജീവിതത്തിൽ ശാന്തതയും സമാധാനവും ആഗ്രഹിച്ച് വരുന്നവർക്ക് സമയം ചെലവിടാനായി എല്ലാം ഈ ഗ്രാമത്തിൽ പ്രകൃതി ഒരുക്കിയിട്ടുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Ashwin Kamath
02. മലാന, കുളു
ഹിമാചല്‍ പ്രദേശിലെ കുളുവിന് സമീപത്തായുള്ള ഒരു കൊച്ചു ഗ്രാമമാണ് മലാന. സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്. അതിനാല്‍ തന്നെ കഞ്ചാവ് വലിക്കാന്‍ ആഗ്രഹിച്ച് മലാനയില്‍ എത്തുന്നവര്‍ കുറവല്ല. എന്നാല്‍ മലാനയില്‍ എത്തുന്ന സഞ്ചാരികള്‍ എല്ലാവരും കഞ്ചാവ് വലിക്കുന്നവരാണെന്ന് കരുതരുതെ
Photo Courtesy: Travelling Slacker
എവിടെയാണ് മലാന
സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ മലാന നദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും
Photo Courtesy: Sajith T S
പരിഷ്കാരം എത്തിച്ചേരാത്ത മലാന
നഗരജീവിതത്തിന്‍റെ പരിഷ്കാരങ്ങള്‍ കടന്നുകയറിയിട്ടില്ലാത്ത മലാനയിലെ ജനങ്ങള്‍ തീര്‍ത്തും ഗ്രാമീണമായ ജീവിതരീതിയാണ് നയിച്ചുപോരുന്നത്. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരാനുഷ്ടാനങ്ങളെ മുറുകെ പിടിക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം ഗ്രാമവാസികളും. വിശദമായി വായിക്കാം
Photo Courtesy: Sajith T S
03. ഫാവങ്‌പൂയ്, മിസോറാം
ബ്ലൂ മൗണ്ടൈൻ എന്നാണ് മിസോറാമിലെ ഫാവങ്‌പൂയ് സാധരണയായി അറിയപ്പെടുന്നത്. ദൈവങ്ങൾ വസിക്കുന്ന സ്ഥലമായാണ് ഇവിടെയുള്ള കൊടുമുടി അറിയപ്പെടുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള പൂക്കൾക്കും മരങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ഇത്.
Photo Courtesy: Yathin S Krishnappa
പ്രകൃതി ഭംഗി
ഇവിടെ എത്തുന്ന സഞ്ചാരികൾ ഭൂമിയിലെ സ്വർഗമായിട്ടാണ് ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുള്ളത്. ടൂറിസ്റ്റുകളുടെ അധികം തിരക്കൊന്നും അനുഭവപ്പെടാത്ത ഈ സ്ഥലം. ശാന്തത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ്.
Photo Courtesy: Yathin S Krishnappa
04. റിഹ് ദില്‍, മിസോറാം
റിഹ് ലി എന്നു കൂടി അറിയപ്പെടുന്ന റിഹ് ദില്‍ തടാകം ഹൃദയാകൃതിയിലുള്ള തടാകമാണ്. ചാമ്പൈയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ മ്യാന്‍മറിനകത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ഈ തടാകത്തിന് ഒരു മൈലോളം നീളവും അര മൈല്‍ വീതിയുമാണുള്ളത്. ഈ തടാകത്തെക്കുറിച്ച് നിരവധി പഴങ്കഥകള്‍ ഇന്നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗത്തിലെത്താനുള്ള വഴിയാണ് ഈ തടാകമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഈ തടാകത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തിന് വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കാള്‍ ആഴം കൂടുതലാണെന്നത് തടാകത്തെ സംബന്ധിച്ച് വിചിത്രമായ ഒരു കാര്യമാണ്.
Photo Courtesy: mizoram.gov.in
മ്യാന്മാറിൽ
ഈ സ്ഥലത്തെത്താനുള്ള ബുദ്ധിമുട്ട് കാരണം പലരും ഈ തടാകം സന്ദര്‍ശിക്കാനെത്താറില്ല. ഇന്തോ-മ്യാന്‍മാർ അതിര്‍ത്തി ഗേറ്റ് പിന്നിട്ട് വേണം ഇവിടെയെത്താന്‍. ഇവിടേക്ക് സ്വകാര്യവാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.അതേസമയം ചാമ്പൈയിലെ ഡെപ്യൂട്ടി കമ്മീഷണറില്‍ നിന്നും അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ തടാകം സന്ദര്‍ശിക്കാനാകൂ.
Photo Courtesy: Ngcha
05. ഗൊരുമാര, ഡാർജിലിംഗ്
പശ്ചിമ ബംഗാളിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു നാഷണൽ പാർക്കാണ് ഗൊരുമാര. ഹിമാലയ പർവ്വതത്തിന്റെ അടിവാരത്തുള്ള ടെറായി മേഖലയിലാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jonoikobangali
കണ്ടാമൃഗങ്ങൾ
കണ്ടാമൃഗങ്ങളുടെ എണ്ണത്തിന്റെ പേരിലാണ് ഈ നാഷണൽ പാർക്ക് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടാമൃഗങ്ങളെ കണ്ടുവരുന്നത് ഇവിടെയാണ്. 2009ൽ ആണ് ഈ പാർക്കിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്.
Photo Courtesy: Jonoikobangali
വാച്ച് ടവറുകൾ
സഞ്ചാരികളുടെ സൗകര്യാർത്ഥം ഈ നാഷണൽ പാർക്കിൽ നിരവധി വാച്ച് ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ജത്രപ്രസാദ് വാച്ച് ടവ്ർ, റൈനോ ഒബസർവേഷൻ പോയിന്റ്, ചന്ദ്രചുർ വാച്ച് ടവർ, ചുക്‌ചുകി ബേർഡ് വാച്ചിൻഗ് പോയിന്റ്.
Photo Courtesy: Tanmoy Bhaduri
റെസ്റ്റ് ഹൗസുകൾ
വനം വകുപ്പിന്റെ കീഴിലുള്ള ബംഗാവും പഴയ കോട്ടേജുകളും സഞ്ചാരികൾക്ക് താമസിക്കാൻ ഉപയോഗിക്കാവുന്നതാണ്.
Photo Courtesy: Jonoikobangali
14. ഝാൻജേലി, മാണ്ഡി
ട്രെക്കിംഗിലും ഹൈക്കിംഗിലും താൽപര്യമുള്ളവരുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് സമുദ്രനിരപ്പിൽ നിന്ന് 3,300 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഝാൻജേലി. ഹിമാചൽ പ്രദേശിലെ മാണ്ഡിക്ക് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Michael Scalet
ആക്റ്റിവിറ്റികൾ
മലകയറ്റം, ട്രെക്കിംഗ്, സ്കീയിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് പറ്റിയ സ്ഥലമാണ് ഇത്. ദേവദാരു മരങ്ങളും പൈൻ മരങ്ങളും വളർന്ന് നിൽക്കുന്ന ഈ സ്ഥലത്തെ പ്രധാന ക്ഷേത്രമാണ് ശിഖാരി ദേവി ക്ഷേത്രം.
Photo Courtesy: Tom from Travelling..., .. on the sunny side