രാജ്യമൊട്ടാകെ കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടുവാനുള്ള പാച്ചിലിലാണ്. യാത്രകള്‍ കുറച്ചും പരമാവധി വീട്ടിലിരുന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമെല്ലാം ആളുകള്‍ രാജ്യത്തോട് സഹകരിക്കുന്നു. വിനോദ സഞ്ചാരം പ്രധാന വരുമാനമാര്‍ഗ്ഗമായുള്ള മിക്ക സംസ്ഥാനങ്ങളും വീണ്ടും അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്, കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ യാത്രകള്‍ സാധ്യമാകുന്ന ഒരു ഘട്ടമാണ് ഇപ്പോഴത്തേത്. എങ്കിലും രോഗബാധ ഭയന്ന് മിക്കവരും യാത്രകളൊക്കെ മറ്റൊരു നല്ല സമയത്തേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ചില ഇടങ്ങള്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് തീര്‍ത്തും സുരക്ഷിതമായ യാത്രയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങള്‍ നമ്മുടെ രാജ്യത്ത് നിരവധിയുണ്ട്. ഉടനേ ഒരു യാത്ര കൂടിയേ തീരു എന്നാണെങ്കില്‍ ഈ സ്ഥലങ്ങള്‍ ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കാം. ഇതാ ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാനപ്പെട്ട കൊവിഡ് ഫ്രീ സ്ഥലങ്ങള്‍ പരിചയപ്പെടാം
ലക്ഷദ്വീപ്
ഇന്ത്യയിലെ ഏക ഗ്രീന്‍ സോണ്‍ ലക്ഷദ്വീപാണ്.
കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഇവിടെ വിനോദ സഞ്ചാരം നിര്‍ത്തിവെച്ചിരുന്നു. കൊച്ചിയില്‍ നിന്നും ദ്വീപിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ഗോവ
ഇപ്പോള്‍ നിയന്ത്രണങ്ങളോടെ ഗോവയില്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുകയാണ്, ആദ്യ ഘട്ടത്തില്‍ രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഗോവയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമായിരിക്കണം ഇത്
ഗോവയിലെത്തി ടെസ്റ്റ് നടത്തുവാനുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും.
അരുണാചല്‍ പ്രദേശ്
ദമാന്‍ ദിയു
മണിപ്പൂര്‍
സിക്കിം
മിസോറാമും നാഗാലാന്‍ഡും
യാത്ര ചെയ്യുമ്പോള്‍
ഓരോ സംസ്ഥാനങ്ങളും ഈ സമയത്ത് യാത്രക്കാര്‍ക്കായി വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനനുസരിച്ച് വേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.



Click it and Unblock the Notifications
















