പിന്ദാരി ഗ്ലേസിയർ ട്രെക്കിംഗ്, കുമയോൺ
ഹിമാലയൻ പ്രദേശത്തെ ഏറ്റവും സുന്ദരവും സഞ്ചാരസുഖമുള്ളതുമായ ട്രെക്കിംഗ് പാതയാണ് പിന്ദാരി ഗ്ലേസിയർ ട്രെക്കിംഗ് പാത. നന്ദാകോട്ട് മുതൽ. പരിപാവനമായ നനന്ദാദേവി മലനിരകൾ വരേയാണ് ഈ ട്രെക്കിംഗ് പാത നീളുന്നത്. 11 മുതൽ 13 ദിവസം വരേയാണ് ഈ ട്രെക്കിംഗ് നീളുന്നത്. മെയ് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലമെങ്കിലും മഴക്കാലത്ത് യാത്ര ഒഴിവാക്കണം. കൂടുതൽ വായിക്കാം
Photos: Yann
ഹേമകുണ്ഡ്, വാലി ഓഫ് ഫ്ലവർ ട്രെക്കിംഗ്
ഇന്ത്യയിൽ തന്നെ സുന്ദരമായ ഒരു സ്ഥലത്തേക്ക് ട്രെക്ക് ചെയ്യണമെങ്കിൽ പൂക്കളുടെ താഴ്വരയിലേക്ക് പോകാം. ഉത്തരാഖണ്ഡിലാണ് പ്രശസ്തമായ പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്നത്. താഴ്വരകളുടെ സൗന്ദര്യവും പൂക്കളുടെ വൈവിധ്യവും സഞ്ചാരികളെ ആനന്ദപുളകിതരാക്കുന്നു. യാത്രയിൽ പുഷ്പാവതി നദിയുടെ സൗന്ദര്യവും സഞ്ചാരികൾക്ക് ആസ്വദിക്കാം. ഒൻപത് മുതൽ 13 ദിവസമാണ് ഈ പാതയിലൂടെയുള്ള ട്രെക്കിംഗ് നീളുന്നത്. മെയ് മുതൽ ഒക്ടോബർ വരെയാണ് സഞ്ചരിക്കാൻ നല്ല സമയം.
Photos: Alosh Bennett
രൂപ്കുണ്ഡ് ട്രെക്കിംഗ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിബിഢമായ കന്യാവനങ്ങളിലൂടെയുള്ള യാത്രയും ക്യാമ്പ് സൈറ്റുമാണ് രൂപ്കുണ്ഡിനെ വേറിട്ട് നിർത്തുന്നത്. രൂപ് കുണ്ഡ് തടാകമാണ് യാത്രക്കിടെ അത്ഭുതം പകരുന്ന മറ്റൊന്ന്. നിഗൂഢതകളുടെ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 7 മുതൽ 9 വരെ ദിവസമാണ് ഇതിലൂടെയുള്ള യാത്രാ ദൂരം.
Photos: Djds4rce
മർഖ വാലി ട്രെക്ക്
ലിറ്റിൽ ടിബറ്റ് എന്ന് അറിയപ്പെടുന്ന മർഖാവാലി സ്ഥിതി ചെയ്യുന്നത് ലഡാക്കിലാണ്. മഞ്ഞ് മലകളിലൂടെയുള്ള ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പാതയാണ് ഇത്. ഗണ്ടലായും മർഖ നദിയും മറികടന്ന് വേണം ട്രെക്കിംഗ് നടത്താൻ. അത്ര സുഖകരമല്ലാത്ത സഞ്ചാര വഴികളുള്ള ഇതിലൂടെ ട്രെക്കിംഗ് നടത്താൻ 12 മുതൽ 15 വരെ ദിവസങ്ങൾ വേണ്ടിവരും.
Photos: SlartibErtfass der bertige
പിൻ പാർവതിവാലി ട്രെക്ക്
ഹിമാലയൻ താഴ്വരയുടെ പച്ചപ്പ് കണ്ട്കണ്ടുള്ള ഈ ട്രെക്കിംഗ് ഹിമാചലിലേ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗുകളിൽ ഒന്നാണ്. 13 മുതൽ 17 വരെ ദിവസം നീളുന്നതാണ് ഈ ട്രെക്കിംഗ്.
Photos: Zoeacs
ഡോഡിറ്റാൽ ട്രെക്ക്
ഗണപതിയുടെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ഡോഡിതാൽ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഡോഡിതാൽ തടാകമാണ് ഇവിടുത്തെ സുന്ദരമായ കാഴ്ചകളിൽ ഒന്ന് 6 മുതൽ 8 വരെ ദിവസങ്ങൾ നീളുന്നതാണ് ഈ ട്രെക്കിംഗ്.
Photos: Nikhilchandra81
കുമാര പർവത ട്രെക്കിംഗ്
പുഷ്പഗിരി എന്ന പേരിലാണ് കുമാര പർവ്വത മലനിരകൾ അറിയപ്പെടുന്നത്. കർണാടകയിലെ കുക്കെ സുബ്രമണ്യയിൽ നിന്ന് നോക്കിയാൽ സുന്ദരമായ ഈ പർവ്വത നിരകൾ കാണാനാകും. കർണാടകയിലെ മൂന്നാമത്തെ ഉയർന്ന പർവ്വതമാണ് ഇത്. ഒന്ന് രണ്ട് ദിവസം യാത്ര ചെയ്യാനുള്ള ദൂരമേ ഈ സ്ഥലത്തിനുള്ളു.
Photo: Vivekvaibhavroy
ഇന്ദ്രഹാർ ചുരം
പിന്നിടുന്ന ഓരോ കാൽവെപ്പിലും സഞ്ചാരികളുടെ മുന്നിൽ വിസ്മയം വിരിയിക്കുന്നതാണ് ഇന്ദ്രഹാർ ചുരം താണ്ടിയുള്ള യാത്ര. ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്ക്ക് അടുത്തായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. അഞ്ച് മുതൽ പത്ത് ദിവസം വരേയുള്ള യത്രയുണ്ട്.
Photo: sanyam sharma