മാനം തെളിഞ്ഞപ്പോള്‍
ലോക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതായതോടെ മലിനീകരണം മാറി മാനം തെളിഞ്ഞിരിക്കുകയാണ്. വിവിധ റിപ്പോര്‍ട്ടുകളനുസരിച്ച് വായൂമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുത്തനെയാണ് കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ആകാശക്കാഴ്ചകള്‍ മുന്‍പത്തേക്കാളധികം തെളിമയോടെ ഈ ദിവസങ്ങളില്‍ കാണാം.
ആകാശക്കാഴ്ചകള്‍
മാനം തെളിഞ്ഞതോടെ ആകാശക്കാഴ്ചകള്‍ കാണുന്നവരുടെയും ആസ്വദിക്കുന്നവരുടെയും എണ്ണം കഴിഞ്ഞ കുറച്ചു നാളുകളായി വര്‍ധിച്ചിട്ടുണ്ട്. മില്‍ക്കിവേയുടെയും ഗാലക്സിയുടെയും പരീക്ഷണ ഫോട്ടോഗ്രഫികള്‍ നടത്തുവാന്‍ പറ്റിയ സമയം കൂടിയാണിത്. തെളിഞ്ഞ ആകാശമായതിനാന്‍ നക്ഷത്രങ്ങല്‍ കൃത്യമായി ഫ്രെയിമില്‍ പതിയുമെന്നുറപ്പ്.
ഇന്ന് കാണാം ഉല്‍ക്കാ വര്‍ഷം
എല്ലാ വര്‍ഷവും ഏപ്രില്‍ 16 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന വാര്‍ഷിക ലിറിഡ് ഉല്‍ക്കാ വര്‍ഷം എത്തിയിരിക്കുയാണ്. ഇത് കാണുവാന്‍ ഏറ്റവും നല്ല ദിവസമാണ് ഇന്ന്(ഏപ്രില്‍ 23). ഇന്ന് രാത്രി പത്തു മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ നാലു മണിവരെയാണ് ഇത് ദൃശ്യമാവുക. എന്നാല്‍ എല്ലായിടത്തു നിന്നും ഇതിനെ കാണുവാന്‍ സാധിക്കില്ല എന്നൊരു പ്രശ്നം കൂടിയുണ്ട്. ആകാശത്തിലെ ഈ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ചേര്‍ന്നാല്‍ തീകത്തുന്ന പോലുള്ള നക്ഷത്രങ്ങളായി മാറുന്നതിനാലാണ് ഇത് ഷൂട്ടിങ് സ്റ്റാര്‍ എന്നറിയപ്പെടുന്നത്.
അല്പം ചരിത്രം
ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കം ചെന്ന ഉല്‍ക്കകളിലലന്നാണ് ലിറിഡ് എന്നാണ് പറയുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്ന നാസയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് രണ്ടായിരത്തി എഴുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി ഇതിനെ കാണുന്നത്. അന്ന് ഈ അവസരം ലഭിച്ചത് ചൈനക്കാര്‍ക്കായിരുന്നു.
ഇന്ത്യയില്‍ കാണാം
ലിറിഡ് ഉല്‍ക്കാ വര്‍ഷം കാണുവാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. എങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇത് ദൃശ്യമാവില്ല എന്നൊരു പ്രശ്നം കൂടിയുണ്ട്. ഇന്ത്യയില്‍ ഏറ്റവും വ്യക്തമായി കാണുവാന്‍ സാധിക്കുന്ന സ്ഥലം ഹൈദരാബാദിലാണ്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ നാലു മണി വരെയാണ് ഇത് കാണുവാന്‍ സാധിക്കുക. ഹൈദരാബാദില്‍ മാത്രമല്ല, ഇന്ത്യയില്‍ എവിടെ വസിക്കുന്നവര്‍ക്കും അവരവരുടെ പ്രദേശത്ത് വാന നിരീക്ഷണം നടത്തി കാണുന്നുണ്ടോ എന്നു നോക്കാം.