ക്രൂസ് യാത്രകൾ ഇപ്പോഴത്തെ സ്റ്റാർ ആണ്. നദിയിലൂടെ കാഴ്തകൾ കണ്ട്, മറ്റൊരു തരത്തിലും കാണുവാൻ സാധ്യതയില്ലാത്ത ഇടങ്ങള്‍ മുന്നിലെത്തിക്കുന്ന യാത്ര. അത്തരത്തിൽ സാഹസികതയ്ക്കൊപ്പം ഒരല്പം ആത്മീയതയും പ്രകൃതിഭംഗിയും കൂടി ആസ്വദിച്ചൊരു ക്രൂസ് യാത്ര ആയാലോ.. യെസ്! അതും രണ്ട് സംസ്ഥാനങ്ങൾ കടന്ന് വ്യത്യസ്തങ്ങളായ കാഴ്ചകൾ കണ്ട് ഇന്ത്യയുടെ ഏറ്റവും പേരുകേട്ട കാഴ്ചകൾ കണ്ടൊരു യാത്ര. അാതാ മധ്യപ്രദേശ് ടൂറിസം വകുപ്പ് ഒരുക്കുന്ന ക്രൂസ് യാത്ര.
മധ്യ പ്രദേശ്, ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങൾ കണ്ടുള്ള ക്രൂസ് യാത്ര നർമ്മദ നദിയിലൂടെയാണ് കടന്നു പോകുന്നത്. എന്തുകൊണ്ടാണ് ഈ റൂട്ട് എന്നല്ലേ.. കാരണമുണ്ട്. ആദിശങ്കരാചാര്യ പ്രതിമയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയും കണ്ടു വരുന്ന വിധത്തിലാണ് യാത്ര ക്രമീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

മധ്യപ്രദേശിലെ ആത്മീയ ലക്ഷ്യസ്ഥാനമാകാൻ ഒരുങ്ങുന്ന, ആത്മീയതയുടെ സ്വർഗ്ഗമെന്ന് വിളിക്കപ്പെടുന്ന ഓംകരേശ്വറിലെ ആദി ശങ്കരാചാര്യ പ്രതിമ കണ്ടാണ് യാത്ര ആരംഭിക്കുന്നത്. നർമ്മദാ നദിയിലൂടെ മുന്നേറുന്ന യാത്ര 130 കിലോമീറ്റർ സഞ്ചരിച്ച് എത്തുക അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയ്ക്ക് മുന്നിലാണ്. നർമ്മദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രണ്ട് പ്രതിമകൾ എന്ന സാധ്യതയാണ് വിനോദസഞ്ചാര വകുപ്പ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
നർമ്മദാ നദിക്ക് തീരത്തെ ഉൾനാടൻ ഗ്രാമങ്ങള്‍ കാണാം എന്നതും മറ്റു യാത്രകളിൽ നിന്നു വ്യത്യസ്തമായ അനുഭവങ്ങൾ ലഭിക്കും എന്നതുമാവും രണ്ട് സംസ്ഥാനങ്ങൾ കണ്ടുള്ള ക്രൂസ് യാത്രയ്ക്ക് ആളുകളെ ആകർഷിക്കുക. രണ്ടു പ്രതിമകളിൽ മാത്രം ഒതുങ്ങുന്ന സന്ദർശനമാകാതെ മറ്റിടങ്ങൾ കൂടി ഈ ക്രൂസ് യാത്രയിൽ ഉള്‍പ്പെടുത്താനുള്ള ആലോചനകളും ഉണ്ട്. മധ്യപ്രദേശിലെ രജ്ഹത് ഡാം, ബാര്‍ഗിയിലെ മയ്കല്‍ റിസോര്‍ട്ട് മുതല്‍ മാണ്ട്‌ലയിലെ ടിന്‍ഡിനി വരെ, ദേവാസിലെ ധാരാജി മുതല്‍ ഓംകരേശ്വറിലെ സൈയ്‌ലനി തപു വരെ, സന്‍ജിത്- ഗാന്ധി നഗര്‍ എന്നിങ്ങനെയുള്ള നദീ യാത്രകളും സാധ്യതയിലുണ്ട്.
തവ ഡാമിനേയും മഡായ് സംരക്ഷിത വനത്തെയും ബന്ധിപ്പിക്കുന്ന ജലയാത്ര തുടങ്ങുവാനും ആലോചനയുണ്ട്. സാഹസിക സഞ്ചാരികൾക്ക് ആവേശം നല്കുന്ന ട്രെക്കിങ് ഉൾപ്പെടെയുള്ള യാത്രകളും ഇടനെ ആരംഭിക്കും.
സ്റ്റാച്യു ഓഫ് വൺനെസ്
ഓകാരേശ്വറിലെ സ്റ്റാച്യു ഓഫ് വൺനെസ് അഥവാ ഏകത്വ പ്രതിമയിൽ ശ്രീ ശങ്കരാചാര്യരെ 12 വയസ്സുള്ള ബാലനായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രായത്തിൽ അദ്ദേഹം ഓംകാരേശ്വർ സന്ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. 108 അടി ഉയരത്തിലാണ് സ്റ്റാച്യു ഓഫ് വൺനെസ് നിർമ്മിച്ചിരിക്കുന്നത്.
100 ടൺ ഭാരമുള്ള പ്രതിമ 75 അടി ഉയരമുള്ള പ്ലാറ്റ്‌ഫോമിലാണ് സ്ഥാപിച്ചിരിക്കുന്നത്. 88% ചെമ്പ്, 4% സിങ്ക്, 8% ടിൻ എന്നിവ അടങ്ങിയ വെങ്കലം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
സ്റ്റാച്യു ഓഫ് യൂണിറ്റി
സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരകമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.
ഗുജറാത്തിലെ കെവാഡിയയിൽ സർദാർ സരോവർ അണക്കെട്ടിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് അഭിമുഖമായുള്ള സാധു ബെറ്റ് ദ്വീപിലെ നർമ്മദാ നദിയുടെ തീരത്താണ് യൂണിറ്റി പ്രതിമയുള്ളത്. ഇതിന്‍റെ ആകെ ഉയരം 240 മീറ്ററും പട്ടേൽ ശില്പത്തിന്റെ മാത്രം ഉയരം. 182 മീറ്ററും ആണ് 2989 കോടി ഇന്ത്യൻ രൂപ ചെലവഴിച്ചാണ് ഈ പ്രതിമ പൂർത്തിയാക്കിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












