Search
  • Follow NativePlanet
Share
» »മഹാപാപങ്ങൾക്ക് പോലും മോചനം! അത്ഭുത കഥകളുമായി ഈ ശിവക്ഷേത്രങ്ങൾ

മഹാപാപങ്ങൾക്ക് പോലും മോചനം! അത്ഭുത കഥകളുമായി ഈ ശിവക്ഷേത്രങ്ങൾ

മഹാശിവരാത്രി- ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രത്യേകത നിറഞ്ഞ ദിവസങ്ങളിലൊന്ന്. പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തി അനുഗ്രഹങ്ങൾ നേടുന്ന സമയം. ശിവപ്രീതിക്കും ഐശ്വര്യങ്ങൾ ലഭിക്കുന്നതിനും ഇതിലും മികച്ച ഒരു സമയമില്ലെന്നാണ് വിശ്വാസം.

മഹാപാപങ്ങൾക്കു പോലും മോചനം ലഭിക്കുന്ന ഈ ദിവസത്തിൽ വ്രതശുദ്ധിക്ക് വളരെ പ്രാധാന്യമുണ്ട്. പാർവ്വതി ദേവി ഉറക്കമളച്ചിരുന്ന് ശിവനോട് പ്രാർത്ഥിച്ചതുപോലെ വിശ്വാസികളും ഉറക്കമളച്ചിരുന്ന് അനുഗ്രഹത്തിനു വേണ്ടി ഊ ദിവസം പ്രാർത്ഥിക്കുന്നു. ഇതാ ഈ മഹാശിവരാത്രി പുണ്യത്തിനായി പരിചയപ്പെട്ടിരിക്കേണ്ട, വിചിത്രമായ ആചാരങ്ങളുള്ള ക്ഷേത്രങ്ങൾ പരിചയപ്പെടാം

സ്തംഭേശ്വർ മഹാദേവ ക്ഷേത്രം

സ്തംഭേശ്വർ മഹാദേവ ക്ഷേത്രം

ഭാരതത്തിലെ അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ഷേത്രമാണ് ഗുജറാത്തിലെ സ്തംഭേശ്വർ മഹാദേവ ക്ഷേത്രം. ഇടയ്ക്കിടെ കടലിൽ അപ്രത്യക്ഷമാവുകയും പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വേലിയേറ്റം നടക്കുമ്പോൾ കടലിൽ മുങ്ങുകയും വേലിയിറങ്ങുമ്പോൾ ത തിരികെ കടലിൽ നിന്നുയർന്നു വരികയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാ ദിവസങ്ങളിലും ഇത് ആവർത്തിക്കുന്നു. വിശ്വാസികൾക്ക് വേലിയിറക്ക സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സാധിക്കും. അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം എന്നും ഇതിനെ വിളിക്കുന്നു.
വഡോധരയിൽ നിന്നും 70 കിമി അകലെ കവി കംബായ് എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്,

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര

മധുരയിലെ മീനാക്ഷിയമ്മൻ ക്ഷേത്രത്തെ പരിചയമില്ലാത്തവർ കാണില്ല. തമിഴ്നാട്ടിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണിത്. പാർവ്വതി ദേവിയെ മീനാക്ഷിയായും ശിവനെ സുന്ദരേശ്വരൻ ആയുമാണ് ഇവിടെ ആരാധിക്കുന്നത്. പ്രത്യേകമായ പൂജകളും അനുഷ്ഠാനങ്ങളും ഒരുപാടുള്ള ക്ഷേത്രമാണിത്. തിരുക്കല്യാണം എന്ന പേരിൽ നടക്കുന്ന ഇവരുടെ വിവാഹ ചടങ്ങുകൾക്ക് സാക്ഷികളാകുവാൻ ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ വരുന്നു.
ലോകത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ സാധിക്കാത്ത ഒരു പ്രത്യേകത ഇവിടുത്തെ ശിവനുണ്ട്. ചിരിക്കുന്ന മുഖമാണ് ഈ ക്ഷേത്രത്തിലെ ശിവനുള്ളതെന്നാണ് വിശ്വാസം.

PC:Mamichaelraj

രാംനാഥ് ശിവ് ഖേലാ ക്ഷേത്രം

രാംനാഥ് ശിവ് ഖേലാ ക്ഷേത്രം

ശിവനെ ആരാധിക്കുവാൻ ഏറ്റവും വ്യത്യസ്തമായ വഴികൾ തേടുന്ന ക്ഷേത്രമാണ് ഗുജറാത്തിലെ തന്നെ രാംനാഥ് ശിവ് ഖേലാ ക്ഷേത്രം. സൂററ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ വർഷത്തിൽ ഒരേ ഒരു ദിവസം വിശ്വാസികൾ ജീവനുള്ള ഞണ്ടുകളെ ശിവന് സമർപ്പിക്കുന്നു. മരകസംക്രാന്തി ദിനത്തിൽ ഇങ്ങനെ ചെയ്താൽ അവർക്ക് കുടുംബത്തിലും ജീവിതത്തിലും അഭിവൃദ്ധി ഉണ്ടാകുമെന്നും അസുഖങ്ങളോ അനാരോഗ്യമോ അലട്ടുകയില്ല എന്നുമാണ് വിശ്വാസം.
രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ തേടിയുള്ള യാത്രയിൽ രാമനും സംഘവും ഇവിടെ എത്തിയിരുന്നുവത്രെ. അങ്ങനെ ഇവിടെവെച്ച് ഒരു ഞണ്ട് രാമന്‍റെ കാലിൽ ഇറുക്കിയെന്നും രാമൻ അതിനെ അനുഗ്രഹിച്ചു എന്നുമാണ് വിശ്വാസം. പിന്നീട് ഞണ്ടുകളെ സമർപ്പിക്കുന്നത് ഒരു ആചാരമായി മാറുകയായിരുന്നു.
PC: Guru Dai Prakash

കൈലാസ ക്ഷേത്രം, എല്ലോറ

കൈലാസ ക്ഷേത്രം, എല്ലോറ

അത്ഭുതപ്പെടുത്തുന്ന മറ്റൊരു ശിവക്ഷേത്രമാണ് മഹാരാഷ്ട്രയിലെ എല്ലോറയിൽ സ്ഥിതി ചെയ്യുന്ന കൈലാസ ക്ഷേത്രം. മൂന്നു നിലകളിലായി പിരമിഡ് ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒറ്റക്കല്ലിലാണത്രെ പൂർത്തിയാക്കിയിരിക്കുന്നത്. സാധാരണ നിർമ്മാണങ്ങൾ ഏറ്റവും താഴെ നിന്ന് തുടങ്ങുമ്പോൾ ഇവിടെ ആദ്യം നിർമ്മിച്ചത് മേൽക്കൂര ആണെന്നാണ് കഥകൾ പറയുന്നത്. 150 വർഷമാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുവാനായി വേണ്ടിവന്നതത്രെ. ധാരാളം കൊത്തുുപണികൾ ഇതിലങ്ങോളമിങ്ങോളം കാണുവാനുണ്ട്.

PC:Chinmaya Panda

രാജേശ്വര്‍ മഹാദേവ ക്ഷേത്രം

രാജേശ്വര്‍ മഹാദേവ ക്ഷേത്രം

നിർമ്മാണത്തിലെ രഹസ്യങ്ങളോ പൂജയുടെ പ്രത്യേകതകളോ അല്ല രാജേശ്വര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ പ്രത്യേകത. ഉത്തർ പ്രദേശിൽ ആഗ്രയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 850 വർഷത്തിലധികം പഴക്കമുണ്ട്. ഇവിടുത്തെ പ്രത്യേകത എന്നത് ഒരു ദിവസം മൂന്ന് തവണ ശിവലിംഗത്തിന് നിറഭേദമുണ്ടാകും എന്നതാണ്. ശിവലിംഗത്തിന് ആരതിയുടെ സമയത്ത് വെളുത്ത നിറവും ഉച്ചസമയത്ത് ഇളംനീല നിറവും വൈകുന്നേരത്തോടെ പിങ്ക് നിറവും ഇതിന് വരുമത്രെ.

PC:Rajeshwar Mahadev Mandir-Facebook Page

രത്നേശ്വര്‍ മഹാദേവ ക്ഷേത്രം, വാരണാസി

രത്നേശ്വര്‍ മഹാദേവ ക്ഷേത്രം, വാരണാസി

ഗംഗാ നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അത്ഭുതപ്പെടുത്തുന്നത് ഇതിന്റെ രൂപം കൊണ്ടാണ്. രത്നേശ്വര്‍ മഹാദേവ ക്ഷേത്രം എന്ന ഈ ക്ഷേത്രം പ്രസിദ്ധമായ പിസയിലെ ചരിഞ്ഞ ഗോപുരത്തേക്കാൾ ചരിഞ്ഞാണ് നിൽക്കുന്നത്. അതിപുരാതനമായ ഈ ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ അടക്കമുള്ള ഭാഗങ്ങൾ വർഷത്തിൽ ഭൂരിഭാഗം സമയവും ഗംഗയിൽ വെള്ളത്തിനടിയിലാണുള്ളത്. ഏകദേശം ഒമ്പത് ഡിഗ്രി ചെരിഞ്ഞാണ് ക്ഷേത്രം നിൽക്കുന്നത് .

PC:commons.wikimedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+