മഹാശിവരാത്രിയുടെ ഒരുക്കങ്ങളിലേക്ക് ക്ഷേത്രങ്ങൾ കടന്നിരിക്കുകയാണ്. വിശ്വാസികൾക്ക് അനുഗ്രഹം നല്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. ശിവരാത്രി ദിനത്തിൽ ഏറ്റവും പ്രധാനം ക്ഷേത്രദര്‍ശനമാണ്. എവിടെ ജീവിക്കുകയാണെങ്കിലും അടുത്തുള്ള ക്ഷേത്രത്തിൽ പോകുവാനും പ്രാർത്ഥിക്കുവാനും വിശ്വാസികൾ സമയം കണ്ടെത്തും. ഈ ശിവരാത്രിയിൽ നിങ്ങൾ പോയിരിക്കേണ്ട ബാംഗ്ലൂരിലെ ക്ഷേത്രങ്ങളാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.

ഗവി ഗംഗാധരേശ്വര ക്ഷേത്രം
ബെംഗളൂരുവിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ്
ഗവി ഗംഗാധരേശ്വര ക്ഷേത്രം. വിശ്വാസങ്ങൾ കൊണ്ടുമാത്രമല്ല, നിർമ്മാണവും ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. ബെംഗളുരുവിലെ ബന്നാർഗട്ട റോഡിൽ
ഹുളിമാവിൽ സ്ഥിതി ചെയ്യുന്ന ഗവി ഗംഗാധരേശ്വര ക്ഷേത്രം ഏറ്റവും പഴക്കം ചെന്ന, ഒറ്റക്കല്ലിൽ നിർമ്മിക്കപ്പെട്ട ഗുഹാ ക്ഷേത്രമാണ്. ശിവനെ ഇവിടെ ഗംഗയെ തലയിൽ വഹിക്കുന്ന ഗംഗാധരേശ്വരനാനായാണ് ആരാധിക്കുന്നത്.
മകരസംക്രാന്തി, നവംബർ 26, ഡിസബർ 2 എന്നീ ദിവസങ്ങളില് ഇവിടുത്തെ ശിവലിംഗത്തിൽ സൂര്യപ്രകാശം നേരിട്ട് പതിക്കും. നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ എത്തുന്ന
സൂര്യവെളിച്ചം ശിവലിംഗത്തിൽ പതിക്കുകയാണ് ചെയ്യുന്നത്. അഗ്നിയെ ആരാധിക്കുന്ന, അതിന്‍റെ അപൂർവ്വ വിഗ്രഹം ഇവിടെയുണ്ട്.
കടു മല്ലേശ്വര ക്ഷേത്രം
ബെംഗളൂരുവിലെ നിഗൂഢക്ഷേത്രങ്ങളിലൊന്നാണ് കടു മല്ലേശ്വര ക്ഷേത്രം. മല്ലേശ്വരം എന്ന ബെംഗളൂരുവിലെ പ്രധാന ഇടത്തിന് പേരു ലഭിച്ചത് ഈ ക്ഷേത്രത്തിൽ നിന്നണെന്നാണ് വിശ്വാസം. ശിവനെ മല്ലികാര്‍ജ്ജുനായിട്ടാണ് ഇവിടെ ആരാധിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിൽ നന്ദി പ്രതിമയുടെ വായിൽ നിന്ന് ശിവലിംഗത്തിലേക്ക് ഇടവേളകളില്ലാതെ വെള്ളം അഭിഷേകം ചെയ്യപ്പെടുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഏറെക്കാലം മണ്ണിനടിയിൽ ആരാലും അറിയപ്പെടാതെകിടന്ന ക്ഷേത്രം അവിചാരിതമായാണ് കണ്ടെത്തുന്നത്. എന്നാൽ ഇതെങ്ങനെയാണ് സാധ്യമാകുന്നതെയും എവിടുന്നാണ നന്ദി പ്രതിമയുടെ വായിലേക്ക് ഇങ്ങനെ വെള്ളം വരുന്നതെന്നും ഇതുവരെയും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. മഹാശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
ശിവഹോം ശിവക്ഷേത്രം
ബാംഗ്ലൂരിലെ പ്രധാനപ്പെട്ട മറ്റൊരു ശിവക്ഷേത്രമാണ് ശിവഹോം ശിവക്ഷേത്രം. 65 അടി ഉയരത്തിലുള്ള, യോഗാസനത്തിൽ ഇരിക്കുന്ന ശിവപ്രതിമയാണ് ഇവിടെയുള്ളത്. ശിവപുരാണത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതിന് സമാനമായാണ് ഇവിടുത്തെ ശിവരൂപമുള്ളത്. മഹാശിവരാത്രിക്കാലത്ത് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ വിശ്വാസികൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തുന്നു. 1955 ലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
രാജ്യത്തെ പ്രധാനപ്പെട്ട പല തീർത്ഥാടനങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. അമർനാഥ് ക്ഷേത്രത്തിലേക്കുള്ള ശിവ തീർത്ഥാടനം, ബരാ ജ്യോതിർലിംഗ യാത്ര തുടങ്ങിയവ അതേപടി ഇവിടെയും ഉണ്ട്. കാലാവസ്ഥ കാരണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളാലും ഇത്തരം തീർത്ഥാടനങ്ങള്‍ക്ക് പോകാൻ സാധിക്കാത്തവർക്ക് ഇവിടേക്ക് വരാം. പഴയ എയർപോർട്ട് റോഡിലാണ് ശിവോഹം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഹലസുരു സോമേശ്വര ക്ഷേത്രം
ശിവരാത്രിയുടെ പ്രാധാന്യം മനസ്സിലാക്കി ബെംഗളൂരുവിൽ പോകാൻ പറ്റിയ മറ്റൊരു ശിവക്ഷേത്രമാണ്
ഹലസുരു സോമേശ്വര ക്ഷേത്രം. ബാംഗ്ലൂരിൽ ചോളകാലഘട്ടത്തില്‍ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. അത് മാത്രമല്ല, നഗരത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. ശിവരാത്രിയിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഈ ക്ഷേത്രം സന്ദർശിക്കുന്നു.
ഈ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ഉപക്ഷേത്രങ്ങളടക്കം ആകെ പത്ത് ക്ഷേത്രങ്ങളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












