Search
  • Follow NativePlanet
Share
» »മഹാ ശിവരാത്രി 2023: വിശ്വാസപെരുമയുമായി ശിവാലയ ഓട്ടം! 12 ക്ഷേത്ര വിശ്വാസങ്ങളിലൂടെ

മഹാ ശിവരാത്രി 2023: വിശ്വാസപെരുമയുമായി ശിവാലയ ഓട്ടം! 12 ക്ഷേത്ര വിശ്വാസങ്ങളിലൂടെ

മഹാശിവരാത്രി 2024- വിശ്വാസത്തോടെ ഓരോ ഹൈന്ദവ വിശ്വാസിയും കാത്തിരിക്കുന്ന ദിവസങ്ങളിലൊന്ന്. ക്ഷേത്രദർശനവും പ്രത്യേക പൂജകളും പ്രാർത്ഥനകളും ഒക്കെയായാണ് വിശ്വാസികള്‍ ഈ ദിവസം ആഘോഷിക്കുന്നത്. എന്നാല്‍ കന്യാകുമാരി ഭാഗത്തെ ശിവക്ഷേത്രങ്ങളിൽ ഈ ദിവസത്തിന് കുറച്ചധികം പ്രാധാന്യമുണ്ട്. ശിവാലയ ഓട്ടം എന്ന പേരില് പ്രത്യേകമായ ചടങ്ങാണ് ശിവരാത്രി നാളുകളിൽ ഇവിടെ നടക്കുന്നത്.
എന്താണ് ശിവാലയ ഓട്ടം എന്നും ഏതൊക്കെ ക്ഷേത്രങ്ങളാണ് ഇതിൽ പങ്കെടുക്കുന്നതെന്നും നോക്കാം...

കന്യാകുമാരിയിലെ ശിവാലയ ഓട്ടം

കന്യാകുമാരിയിലെ ശിവാലയ ഓട്ടം

കന്യാകുമാരിയിലും പരിസരത്തുമുള്ള ശിവക്ഷേത്രങ്ങളിൽ ശിവരാത്രിയോടനുബന്ധിച്ച് നടന്നു വരുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് ശിവാലയ ഓട്ടം. ഇതനുസരിച്ച് ശിവരാത്രിയുടെ തലേന്ന് ആരംഭിക്കുന്ന ഓട്ടം ശിവരാത്രിയുടെ വൈകുന്നേരത്തോടുകൂടി വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളിലെ സന്ദർശനം പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

വിശ്വാസമിങ്ങനെ

വിശ്വാസമിങ്ങനെ

മഹാഭാരത കഥകൾ അനുസരിച്ച് ധര്‍മ്മപുത്രൻ അശ്വമേധ യാഗം നടത്തിയപ്പോൾ അതിലേക്ക് വ്യാഘ്രപാദൻ മഹർഷിയെ ക്ഷണിക്കുവാനായി പോയി. എന്നാൽ തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന മഹർഷി കോപത്തിൽ ഭീമനെ പറഞ്ഞുവിട്ടു. വീണ്ടും കൃഷ്ണന്‍റെ നിർദ്ദേശപ്രകാരം ഭീമൻ മഹർഷിയെ കാണുവാനെത്തി. ഇത്തവണ കൃഷ്ണൻ നല്കിയ 12 രുദ്രാക്ഷങ്ങളും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു . പിന്നെയും ഭീമൻ കാണുവാനെത്തിയപ്പോൾ മുനി ദേഷ്യത്തിൽ എഴുന്നേറ്റു. അതുകണ്ടു പകച്ച ഭീമൻ "ഗോവിന്ദാ ഗോപാല' എന്നു വിളിച്ചു ഓടുവാൻ തുടങ്ങി. ശിവഭക്തനായ മുനിക്ക് വിഷ്ണുവിന്റെ നാമം കേട്ടപ്പോൾ വീണ്ടും കോപം വരികയും ഓടിക്കുവാന് തുടങ്ങുകയും ചെയ്തു. അങ്ങനെ ഓടുന്നതിനിടെ ഭീമൻ ശിവൻ നല്കിയ രുദ്രാക്ഷങ്ങളിലൊന്ന് നിലത്തുവെച്ചു. ഉടൻതന്നെ അത് ശിവലിംഗമായി മാറി. അതിൽ മുനി പൂജ ചെയ്ത് പൂർത്തിയാക്കി ഭീമന്റെ പുറകെ എത്തുമ്പോഴേയ്ക്കും വീണ്ടും ഭീമൻ കയ്യിലുള്ള രുദ്രാക്ഷം നിലത്തിട്ടും. ഇങ്ങനെ പന്ത്രണ്ടാമത്തെ സ്ഥലത്തെത്തിയപ്പോൾ കൃഷ്ണൻ പ്രത്യക്ഷനാവുകയും വ്യാഘ്രപാദ മഹർഷിക്ക് ശിവനായും ഭീമന് വിഷ്ണുവായും പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ ഇവിടെ രൂപം കൊണ്ട 12 ക്ഷേത്രങ്ങളാണ് ശിവാലയ ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്.

തിരുമല ശിവക്ഷേത്രം

തിരുമല ശിവക്ഷേത്രം

ശിവാലയ ഓട്ടത്തിലെ ആദ്യ ക്ഷേത്രമാണ് തിരുമല ശിവക്ഷേത്രം. ശിവരാത്രിയുടെ തലേന്ന് വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്. മുഞ്ചിറൈ തിരുമലൈ തേവര്‍ കോവിൽ എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിൽ ശൂലപാണിയായാണ് ശിവനെ ആരാധിക്കുന്നത്. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ നിന്നും ക്ഷേത്രത്തിലേക്ക് എത്തിച്ചേരാം,

തിക്കുറിച്ചി ശിവക്ഷേത്രം

തിക്കുറിച്ചി ശിവക്ഷേത്രം

തിരുമല ശിവക്ഷേത്രത്തിൽ നിന്നും ശിവലായ ഓട്ടക്കാർ എത്തുന്ന രണ്ടാമത്തെ ക്ഷേത്രമാണ് തിക്കുറിച്ചി ശിവക്ഷേത്രം. മഹാദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ നന്ദിയില്ല എന്നൊരു പ്രത്യേകതയുണ്ട്. താമ്രപര്‍ണി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തൃപ്പരപ്പ് ശിവക്ഷേത്രം

തൃപ്പരപ്പ് ശിവക്ഷേത്രം

ശിവാലയ ഓട്ടത്തിലെ മൂന്നാമത്തെ ക്ഷേത്രമാണ് തൃപ്പരപ്പ് ശിവക്ഷേത്രം. വീരഭദ്ര രൂപത്തിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ ശങ്കരാചാര്യർ വന്നിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദക്ഷനെ വധിച്ച ഭാവമാണ് ശിവനുള്ളത്.

തിരുനന്തിക്കര ക്ഷേത്രം

തിരുനന്തിക്കര ക്ഷേത്രം

തൃപ്പരപ്പ് ക്ഷേത്രത്തിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ അകലത്തിലാണ് തിരുനന്തിക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നന്ദികേശ്വരൻ ആയാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തനി കേരളീയ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരു പോലെ തന്നെ നന്തിയാറിന്റെ തീരത്താണ് ക്ഷേത്രമുള്ളത്.

പൊന്മന ശിവക്ഷേത്രം

പൊന്മന ശിവക്ഷേത്രം

തിരുനന്തിക്കരയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് പൊന്മന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവാലയ ഓട്ടത്തിലെ അഞ്ചാമത്തെ ക്ഷേത്രമാണിത്. തീമ്പിലാധിപന്‍ എന്നാണ് പൊന്മനയിലെ ശിവന്‍ അറിയപ്പെടുന്നത്. തീമ്പൻ എന്നു പേരായ ഒരു ഭക്തന് ശിവൻ ദർശനം നല്കിയതുമായി ചേർത്താണ് ഇങ്ങനെ വിളിക്കുന്നത്.

പന്നിപ്പാകം ശിവക്ഷേത്രം

പന്നിപ്പാകം ശിവക്ഷേത്രം

ശിവാലയ ക്ഷേത്രങ്ങളിൽ ആറാമത്തെ ക്ഷേത്രമായ ഇത് അതിമനോഹരമായ പാടത്തിനു നടുവിലായി സ്ഥിതി ചെയ്യുന്നു. പൊന്മന ക്ഷേത്രത്തിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് വരാം. പാശുപതാസ്ത്രം പാർത്ഥൻ എന്നറിയപ്പെടുന്ന അർജുനന് ശിവൻ നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രമുള്ളത്.

കല്‍ക്കുളം ശിവക്ഷേത്രം

കല്‍ക്കുളം ശിവക്ഷേത്രം

യാത്രയിലെ ഏഴാമത്തെ ക്ഷേത്രമായ കൽക്കുളം ശിവക്ഷേത്രം പന്നിപ്പാകത്തു നിന്നും 6 കിമീ ദൂരത്തിലാണുള്ളത്.പത്മനാഭപുരം എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്. ആദ്യ കാലങ്ങളിൽ വർത്തമാനപുരം എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീടാണ് കൽക്കുളം ആയി മാറിയത്. ശിവനോടൊപ്പം പാർവ്വതിയും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ശിവാലയം ക്ഷേത്രങ്ങളിൽ പാർവ്വതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ രഥോത്സവവും സവിശേഷമാണ്.

മേലാങ്കോട് ശിവക്ഷേത്രം

മേലാങ്കോട് ശിവക്ഷേത്രം

പത്മനാഭപുരത്തു നിന്നും വെറും രണ്ട് കിലോമീറ്റർ മാറിയാണ് മേലാങ്കോട് ശിവക്ഷേത്രമുള്ളത്. കാലകാല രൂപമാണ് ഇവിടുത്തെ ശിവനുള്ളത്.

തിരുവിടൈക്കോട് ശിവക്ഷേത്രം

തിരുവിടൈക്കോട് ശിവക്ഷേത്രം

മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ ദൂരത്തിലാണ് തിരുവിടൈക്കോട് ക്ഷേത്രം. ജടയപ്പൻ അഥവാ ചടയപ്പൻ രൂപത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിനു ഈ പേര് ലഭിച്ചതിനു പിന്നിൽ രണ്ട് കഥകളാണുള്ളത്. ഒന്ന് ഇവിടുത്തെ നന്ദി വിഗ്രഹത്തിനു ജീവൻ വച്ചതിനെ തുടർന്നാണ് പേരു വന്നതെന്നും അതല്ല, 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ നിർവാണ പ്രാപിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

തിരുവിതാംകോട് ശിവക്ഷേത്രം

തിരുവിതാംകോട് ശിവക്ഷേത്രം

ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമാണ്
തിരുവിതാംകോട് ശിവക്ഷേത്രം. പ്രാചീന ക്ഷേത്രങ്ങളിലൊന്നായ ഇവിടം മൂന്നു ഏക്കർ സ്ഥലത്തിലായാണ് വ്യാപിച്ചു കിടക്കുന്നത്.

 തൃപ്പന്നിക്കോട് ശിവക്ഷേത്രം

തൃപ്പന്നിക്കോട് ശിവക്ഷേത്രം

ശിവാലയ ഓട്ടത്തിൽ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ക്ഷേത്രമാണ് തൃപ്പന്നിക്കോട് ശിവക്ഷേത്രം. കേരളീയ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. പതിനൊന്നാമത്തെ ക്ഷേത്രമായ ഇവിടെ മഹാവിഷ്ണുവിന്‍റെ വരാഹ അവതാരവുമായി ബന്ധപ്പെട്ടു കഥകളാണുള്ളത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയും അതിനു സമാനമാണ്. വരാഹത്തിന്‍റെ കൊമ്പ് മുറിച്ച രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയുള്ളത്.

തിരുനട്ടാലം ശിവക്ഷേത്രം

തിരുനട്ടാലം ശിവക്ഷേത്രം

ശിവാലയ ഓട്ടം അവസാനം എത്തിച്ചേരുന്ന 12-ാമത്തെ ക്ഷേത്രമാണ് തിരുനട്ടാലം ശിവക്ഷേത്രം. ശിവരാത്രി ദിവസം വൈകിട്ടോടുകൂടിയാണ് ശിവാലയ ഓട്ടം ഇവിടെ എത്തിച്ചേരുന്നത്. ശങ്കരനെയും നാരായണനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട് . ഇവയ്ക്കിടയിലായുള്ള കുളവും ക്ഷേത്രത്തിന്റെ ഭാഗമാണ്. 100 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രങ്ങളുള്ളത്. ശിവാലയ ഓട്ടത്തിൽ കാൽനടയായാണ് വിശ്വാസികൾ പങ്കെടുക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+