മഹാബലേശ്വർ... മഴയും വേനലും മഞ്ഞും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഇടങ്ങൾ ചുരുക്കമാണ്. വർഷത്തിൽ ഏതു സമയത്തും ബാഗ് പാക്ക് ചെയ്തു വരാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മഹാബലേശ്വർ മനോഹരമായ ഒരു അവധിക്കാല സ്ഥലങ്ങളിൽ ഒന്നാണ്. പച്ചപ്പു വിരിഞ്ഞു നിൽക്കുന്ന കുന്നുകളുടെയും മാനംമുട്ടി നിൽക്കുന്ന പർവ്വതങ്ങളുടെയും നടുക്കുള്ള ഇവിടെ കണ്ടുതീർക്കുവാൻ ഒരുപാട് കാഴ്ചകളുണ്ട്.
നഗരങ്ങളിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വേനൽക്കാല കേന്ദ്രമായി ബ്രിട്ടീഷുകാർ മാറ്റിയെടുത്ത ചരിത്രമാണ് മഹാബലേശ്വറിനുള്ളത്. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മിനി കാശ്മീർ എന്നും അറിയപ്പെടുന്നു. എല്ലായ്പ്പോഴും പച്ചപ്പ് നിറഞ്ഞ, പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വെള്ളച്ചാട്ടങ്ങളും അരുവികളും ഉള്ള ഇവിടം മഹാരാഷ്ട്രയിലെ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.

മഹാബലേശ്വർ യാത്ര പ്ലാൻ ചെയ്യുന്നവർ സ്ഥിരം പോകുന്ന സ്ഥലങ്ങൾ വിട്ട് ഇത്തവണ വ്യത്യസ്തമായ ചില സ്ഥലങ്ങൾ തേടിയാലോ. മഹാബലേശ്വര്‍ ക്ഷേത്രം, ആർതര്‍ പോയിന്‍റ്, എലിഫന്‍റ് പോയിന്‍റ്, പ്രതാപ്ഗഡ് കോട്ട, ലിംഗ്മല വെള്ളച്ചാട്ടം,തപോല തുടങ്ങിയ മഹാബലേശ്വറിലെ പ്രധാന ഇടങ്ങൾ ഒഴിവാക്കി ഓഫ്ബീറ്റ് സ്ഥലങ്ങളാണ് നമ്മൾ ഈ യാത്രയിൽ തേടുന്നത്.
1. മഹാബലേശ്വർ മാർക്കറ്റ്
മാഹാബലേശ്വറിൽ നിങ്ങൾ കാണേണ്ട ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്ന് മഹാബലേശ്വർ മാർക്കറ്റ് ആണ്. ഇവിടുത്തെ പ്രാദേശിക രുചികളും ഭക്ഷണങ്ങളും കഴിക്കാൻ മാത്രമല്ല,പുതിയ ആളുകളെ പരിചയപ്പെടുവാനും ഈ പ്രദേശത്തെ മനസ്സിലാക്കുവാനുമെല്ലാം മാർക്കറ്റ് സന്ദർശനം സഹായിക്കും. ചോക്ലേറ്റ് മഫിൻ കേക്ക്, ബിസ്ക്കറ്റുകൾ തുടങ്ങി എന്തും ഇവിടെ കിട്ടും. സ്ഥലവാസികളെ പരിചയപ്പെടുന്നതാണ് ഒരു സ്ഥലത്തെ അറിയാൻ ഏറ്റവും നല്ല മാർഗ്ഗം എന്നാണല്ലോ. നിങ്ങളുടെ മഹാബലേശ്വര്‍ സ്ട്രീറ്റ് ടൂർ അവസാനിപ്പിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്.
2. മലമുകളിലെ പള്ളി
മഹാബലേശ്വര്‍ യാത്രയിൽ പോകാൻ പറ്റിയ ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നാണ് മലമുകളിലെ പള്ളി. മഹാബലേശ്വർ സന്ദർശിക്കുന്നവർ അധികമൊന്നും പോകാത്ത ഇവിടം പര്യവേക്ഷണം ചെയ്യപ്പെടാത്ത ഏറ്റവും പഴയ പള്ളികളിൽ ഒന്നാണിത്. മഹാബലേശ്വറിലെ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ജോൺ മാൽക്കം ആണിത് നിർമ്മിച്ചത്,
വിസ്തൃതമായ ഒരു കുന്നിൻ മുകളിൽ നിർമ്മിച്ചിരിക്കുന്ന പള്ളിക്ക് കൊളോണിയൽ വാസ്തുവിദ്യയാണ്.
3. വാക്സ് മ്യൂസിയം
മഹാബലേശ്വറിൽ നിങ്ങൾ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് വാക്സ് മ്യൂസിയം. കാഴ്ചശക്തിയില്ലാത്ത ആളുകളാണ് ഇവിടെ ഉള്ളത്. മോലേശ്വറിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ ഒരനുഭവവും കാഴ്ചകളും വാക്സ് മ്യൂസിയം നിങ്ങൾക്ക് നല്കും. ഇവിടേക്ക് സൗജന്യ പ്രവേശനമാണ്.
4. മാപ്രോ ഗാർഡൻ
മാപ്രോ ഗാർഡൻ കമ്പനിയെക്കുറിച്ചറിയുവാനും അതിന്‍റെ പ്രവർത്തനങ്ങളും രീതികളും മനസസിലാക്കുവാനും ഈ യാത്ര സഹായിക്കും. ഉൽപ്പന്നങ്ങളും എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതിൻ്റെ ഫാക്ടറി പ്രക്രിയയും നിങ്ങൾക്ക് കാണാൻ കഴിയും. മടങ്ങുമ്പോൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാമ്പിൾ കൗണ്ടറുകളും ഒരു സൂപ്പർ മാർട്ടും ഇതിനുള്ളിൽ തന്നെയുണ്ട്.
5. സ്ട്രോബെറി ഫാം കാണാം
മഹാബലേശ്വറിൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ് സ്ട്രോബെറി ഫാം, ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സ്ട്രോബറി കൃഷിയാണ് ഇവിടെയുള്ളത്. തിരക്കേറിയ ഇടങ്ങൾ സന്ദർശിച്ച് പണവും സമയവും നഷ്ട്ടപ്പെടുത്തുന്നതിനേക്കാൾ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഇത്തരം ഇടങ്ങൾ സന്ദർശിക്കാന്‍ മാറ്റിവെച്ചാൽ നിങ്ങളുടെ മഹാബലേശ്വർ യാത്ര കൂടുതൽ മനോഹരവുമാക്കാം. കടകളിൽ നിന്നു മേടിക്കുന്നതിനേക്കാൾ വിലക്കുറവിൽ ഫ്രഷ് സ്ട്രോബറി നിങ്ങൾക്ക് ഇവിടെ സ്വയം പറിച്ചെടുക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













