Search
  • Follow NativePlanet
Share
» »ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങാതെ ഒരുഗ്രാമം!! ഭയപ്പെടുത്തുന്ന പ്രേതകഥ

ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങാതെ ഒരുഗ്രാമം!! ഭയപ്പെടുത്തുന്ന പ്രേതകഥ

കാലവും സയന്‍സും എത്രയൊക്കെ മുന്നോട്ട് സഞ്ചരിച്ചു എന്നുപറഞ്ഞാലും ചില വിശ്വാസങ്ങള്‍ ഇന്നും മനുഷ്യരെ വിട്ടുപോയിട്ടില്ല. വിശ്വസിക്കേണ്ടതായി ഒന്നുമില്ല എന്നു ഉറപ്പുള്ളപ്പോളും ചില ചില വിശ്വാസങ്ങള്‍ ഉള്ളില്‍ ഉറച്ചുനില്‍ക്കുകയാണ്. അതിലൊന്നാണ് ആത്മാക്കളുടെയും പ്രേതങ്ങളുടെയും കഥ. പലപ്പോഴും ഉപബോധതലത്തിലെ ചിന്തകളില്‍ നിന്നും കേട്ടുപഴകിയ കഥകളില്‍ നിന്നുമെല്ലാം മനസ്സ് തന്നെ സൃഷ്ടിച്ചെടുത്തതാണെങ്കിലും അത് യാഥാര്‍ത്ഥ്യം തന്നെയാണ് എന്നു വിശ്വസിക്കുവാനാണ് ആളുകള്‍ക്ക് ഇഷ്ടം. അത്തരത്തിലൊരു കഥയാണ് തെലങ്കാനയിലെ മഹാബുദബാദ് ജില്ലയിലെ ഗ്രാമത്തെക്കുറിച്ച് പുറത്തു വന്നിരിക്കുന്നത്. ഈ ഗ്രാമം മുഴുവന്‍ ഇപ്പോള്‍ ഒരു പ്രേതത്തെ പേടിച്ചാണ് ജീവിക്കുന്നത്.

വെറുതേ നടന്നുപോയപ്പോള്‍

വെറുതേ നടന്നുപോയപ്പോള്‍

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരാള്‍ ഗ്രാമത്തിലം റോഡിലൂടെ നടന്നു പോയപ്പോള്‍ ഇയാള്‍ റോഡിലേക്ക് വീണു. അതും ആരോ തള്ളിയിട്ടതുപോലെയാണത്രെ ഇയാള്‍ വീണത്. അന്നു മുതല്‍ ഇവിടുത്തെ പ്രേതവിശ്വാസങ്ങള്‍ക്കും തുടക്കമായി. വഴിയില്‍ ഇയാള്‍ വീണപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ലത്രെ.

രാത്രികാലങ്ങളിലെ പ്രേതം

രാത്രികാലങ്ങളിലെ പ്രേതം

അതുകൊണ്ടുതന്നെ മഹാബുദബാദ് ജില്ലയിലെ ഈ ഗ്രാമത്തില്‍ രാത്രികാലങ്ങളില്‍ പ്രേതം ഇറങ്ങിനടക്കുന്നു എന്നാണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ സന്ധ്യയ്ക്ക് ആറുമണി കഴിഞ്ഞ് വീടിനു പുറത്തുപോലും ഇവര്‍ ഇറങ്ങാറില്ല. എട്ടമണി കഴിഞ്ഞാല്‍ പിന്നെ ഇവിടെയായും ഉണര്‍ന്നിരിക്കാറുമില്ല.

 വ്യാജവീഡിയോകള്‍

വ്യാജവീഡിയോകള്‍

പ്രേതത്തിന്റെ കഥ പുറത്തുവന്നതോടെ ഇതേക്കുറിച്ച് ധാരാളം വ്യാജവീഡിയോകളും വാര്‍ത്തകളുമെല്ലാം പ്രചരിക്കുന്നുണ്ട്. പ്രേതത്തെ നേരിട്ട് കണ്ടുവെന്ന് വരെ അവകാശപ്പെടുന്ന വീഡിയോകളാണ് ഇവിടെ പുറത്ത് വന്നിരിക്കുന്നത്. ഇത് ഗ്രാമീണരുടെ ഭയക്കെ വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ട്.

പുറത്തിറങ്ങുന്നില്ല

പുറത്തിറങ്ങുന്നില്ല

ഗ്രാമത്തിലെ കര്‍ഷകരും മറ്റു പണിക്കാരുമെല്ലാം ആറുമണിയോ പണി നിര്‍ത്തി വീടിനത്തു കയറും. ആറുമണി കഴിഞ്ഞ് പുറത്തു നില്‍ക്കുന്നത്, അതും സ്വന്തം വീടിനു പുറത്തു നില്‍ക്കുന്നത് പോലും ഇവിടെയുള്ളവര്‍ക്ക് ആലോചിക്കുവാന്‍ പോലും സാധിക്കില്ല. ആകെ 1500 പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്.‌‌

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: telangana village
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+