Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

By Maneesh

മഹാരാഷ്ട്രയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന തീരപ്രദേശമാണ് കൊങ്കണ്‍ തീരമെന്ന് അറിയപ്പെടുന്നത്. നിരവധി സുന്ദരമായ ബീച്ചുകള്‍ക്ക് പേരുകേട്ടതാണ് ഈ തീരപ്രദേശം. ഏകദേശം 530 കിലോമീറ്റര്‍ ആണ് കൊങ്കണ്‍ തീരത്തിന്റെ നീളം. കൊങ്കണ്‍ തീരത്തിനും പശ്ചിമഘട്ടത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ മൊത്തത്തില്‍ അറിയപ്പെടുന്നത് കൊങ്കണ്‍ റീജ്യണ്‍ എന്നാണ്.
ഇന്ത്യയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കൊങ്കണ്‍ റീജ്യണ്‍. കൊങ്കണ്‍ റീജ്യണിന്റെ പ്രത്യേകതകള്‍ അറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

കൊങ്കണ്‍ റീജ്യണില്‍പ്പെട്ട കൊങ്കണ്‍ തീരം രാജ്യത്തെ മികച്ച ബീച്ചുകള്‍ക്ക് പേരുകേട്ടതാണ്. കൊങ്കണ്‍ തീരത്തെ ബീച്ചുകള്‍ നമുക്ക് പരിചയപ്പെടാം. കേരളത്തിലേയും ഗോവയിലേയും ബീച്ചുകള്‍ പോലെ സുന്ദരവും പ്രകൃതി രമണീയവുമാണ് കൊങ്കണിലെ ബീച്ചുകള്‍.

മെയ്ക്ക്‌മൈട്രിപ്പ് കൂപ്പണ്‍ സൗജന്യമായി നേടാം

കാശിദ് ബീച്ച്

മുംബൈ നഗരത്തില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയായി കൊങ്കണ്‍ തീരത്തിന്റെ വടക്കായി രണ്ട് ചെറിയ കുന്നുകള്‍ക്കിടയിലായാണ് കാശിദ് ബീച്ച് സ്ഥിതി ചെയ്യുന്നത്. അവധിദിവസങ്ങളില്‍ മാത്രമേ ഈ ബീച്ച് ജനനിബിഢമാകുകയുള്ളു അല്ലാത്ത ദിവസങ്ങളില്‍ ബീച്ച് വിജനമായിരിക്കും.

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

Photo: Geuchien

തര്‍ക്കാര്‍ളി ബീച്ച്

നീണ്ട്‌നിവര്‍ന്ന് കിടക്കുന്ന വീതികുറഞ്ഞ ബീച്ചാണ് തര്‍ക്കാളി ബീച്ച്. മുംബൈയില്‍ നിന്ന് 546 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മള്‍വാനിന് അടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് യാത്ര ഇങ്ങനെ, >പന്‍വേല്‍ >പെന്‍ >രത്‌നഗിരി >കങ്കാവാലി >മള്‍വാന്‍. മള്‍വാനില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിന്റെ പ്രത്യേകതകള്‍ അറിയാം

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

Photo: Sballal

ദിവ്യഗര്‍ ബീച്ച്

മുംബയില്‍ നിന്ന് ഏകദേശം 200 കിലോമീറ്ററും പൂനയില്‍ നിന്ന് ഏകദേശം 150 കിലോമീറ്ററുമാണ് ഈ ബീച്ചിലേക്കുള്ള ദൂരം. മുംബൈ ഗോവ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ മാന്‍ഗാവോണില്‍ നിന്ന് വലത്തോട്ട് തിരിയുക. ഇവിടെ നിന്ന് ഒരു മണിക്കൂര്‍ മുന്നോട്ട് യാത്ര ചെയ്താല്‍ ദിവ്യഗറില്‍ എത്താം.

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

Photo: Ankur P

മുറുദ് ഹര്‍നെ ബീച്ച്

ഭാഗ്യമുണ്ടെങ്കില്‍ ഈ ബീച്ചില്‍ എത്തിയാല്‍ ഡോള്‍ഫിനുകളെ കാണാം. നിരവധി റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. മഹരാഷ്ട്രയിലെ ദപോലി എന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 250
കിലോമീറ്ററും പൂനെയില്‍ നിന്ന് 200 കിലോമീറ്ററും അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

Photo: Tervlugt

ഗണപതിഫൂലെ

കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് വാണിജ്യവല്‍ക്കരണം തൊട്ടുതീണ്ടിയിട്ടില്ലാത്തതും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ ഗണപതിപുലെ സ്ഥിതിചെയ്യുന്നത്. കൂടുതല്‍ വായിക്കാം

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

Photo: Rsmn

ഹരിഹരേശ്വര്‍

വെളുത്ത മണല്‍ നിറഞ്ഞ മൃദുവായതും വൃത്തിയുളളതുമായ തീരമാണ് ഹരിഹരേശ്വര്‍ ബീച്ചിന്റെ പ്രത്യേകത. അറബിക്കടലിന്റെ മനോഹരിത ആസ്വദിക്കാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഹരിഹരേശ്വര്‍ ബീച്ച്. സമീപത്തായുള്ള ഹരിഹര്‍ കുന്നുകളാണ് ബീച്ചിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. കൂടുതല്‍ വായിക്കാം

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

Photo: Salil Sahu

കുന്‍കേശ്വര്‍ ബീച്ച്

കൊങ്കണ്‍ തീരത്തെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് കുന്‍കേശ്വര്‍ ബീച്ച്. ഈ ബീച്ചില്‍ സ്ഥിതി ചെയ്യുന്ന കുന്‍കേശ്വര്‍ ക്ഷേത്രത്തില്‍ നിന്നാണ് ബീച്ചിന് ആ പേര് ലഭിച്ചത്. സിന്ധുദുര്‍ഗ് ജില്ലയിലെ ദെയോഗട്ടിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

Photo: Siddheshp

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊങ്കണ്‍ തീരം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+