കേരളത്തിലെ യാത്രാ ലിസ്റ്റിലെ ഹിറ്റ് ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മലക്കപ്പാറ. അതിനു പിന്നിലെ കാരണം ഒന്നുമാത്രമേയുള്ളൂ അത് കെഎസ്ആര്‍ടിസിയാണ്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും മലക്കപ്പാറയ്ക്ക് നടത്തുന്ന ഏകദിന വിനോദായാത്രകള്‍ കേരളം മുഴുവനായി ഏറ്റെടുത്തിരിക്കുകയാണ്.

മലപ്പുറത്തു നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് ആലപ്പുഴയില്‍ നിന്നും ആളുകള്‍ വരുന്നതും പാലായില്‍ നിന്നു വരെ കെഎസ്ആര്‍ടിസി മലക്കപ്പാറയിലെത്തിയതുമെല്ലാം വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ കഴിഞ്ഞ സംഭവങ്ങളാണ്. പാലാ ഡിപ്പോയ്ക്കും മലപ്പുറം ഡിപ്പോയ്ക്കും ശേഷം മലക്കപ്പാറയിലേക്ക് ഏകദിന യാത്രാ പാക്കേജുമായി വന്നിരിക്കുന്നത് ആലപ്പുഴ ഡിപ്പോയാണ്. കടല്‍ക്കാഴ്ചകളില്‍ നിന്നും കാടകങ്ങള്‍ തേടിയുള്ള യാത്ര ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
നവംബര്‍ നാല് വ്യാഴ്ച പുലര്‍ച്ചെ 4.45നു യാത്ര ആരംഭിക്കും. ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് അതിരപ്പള്ളി വ്യൂ പോയിന്‍റ്, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെയാണ് സർവീസ്. 60 കിലോമീറ്ററോളം ദൂരം വനത്തിനുള്ളിലൂടെയുള്ള യാത്രയാണ് മലക്കപ്പാറയുടെ ഹൈലൈറ്റ്. യാത്ര തിരികെ രാത്രി 10.00 മണിക്ക് ആലപ്പുഴയിലെത്തുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
600 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 യാത്രക്കാരുണ്ടെങ്കിൽ നവംബർ ഏഴിനും പ്രത്യേക സർവീസ് നടത്തും. മലക്കപ്പാറയിൽ നാടൻഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. കെഎസ്ആർടിസി ബസ് സ്റ്റേഷനിലെത്തി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9895505815, 9447904613 , 8075034989, 9446617832, 9656277211, 9400203766, 0477 2252501.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














