Search
  • Follow NativePlanet
Share
» »പൂക്കാതിരിക്കാനാവില്ല..! കണ്ണെത്തുന്നിടത്തെല്ലാം ആമ്പൽപൂക്കൾ, മലരിക്കൽ ഒരുങ്ങിക്കഴിഞ്ഞു

പൂക്കാതിരിക്കാനാവില്ല..! കണ്ണെത്തുന്നിടത്തെല്ലാം ആമ്പൽപൂക്കൾ, മലരിക്കൽ ഒരുങ്ങിക്കഴിഞ്ഞു

കണ്ണും കരളും ഒരുപോലെ നിറച്ച് മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം. കോട്ടയംകാരും സഞ്ചാരികളുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന പിങ്ക് പൂക്കാലം ഇത്തവണയും പതിവൊന്നും തെറ്റാതെ പൂവിട്ടു തുടങ്ങിയിട്ടുണ്ട്. കണ്ണെത്തുന്ന ഇടത്തിനും അപ്പുറത്തേയ്ക്ക് പിങ്ക് നിറത്തിൽ പൂവിട്ടു നിൽക്കുന്ന ആമ്പൽ മാത്രമാണ് ഇവിടെ കാണാനുള്ളത്.

കോട്ടയത്തെ ഗ്രാമീണ ടൂറിസത്തിന് പേരുകേട്ട മലരിക്കൽ ഇപ്പോൾ പ്രസിദ്ധമായിരിക്കുന്നത് ഈ ആമ്പൽ പൂക്കളുടെ പേരിലാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത ഞാറ് നട്ട് കൃഷിയിറക്കും മുന്നേ പാടത്ത് വെള്ളം കയറ്റുന്ന സമയത്താണ് ആമ്പല് വസന്തമെത്തുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുഴുവനും ഇവിടെ ഈ കാഴ്ചകൾ കാണാം.

Malarikkal village tourism

കൃഷിക്കായി പാടത്ത് വെള്ളം വറ്റിക്കുന്ന സമയത്ത് നിലത്ത് ചെളിയിലാണ്ടുകിടക്കുന്ന വിത്ത് പിന്നീട് മുളച്ചാണ് ആമ്പൽ വളരുന്നത്. പിന്നീട് അടുതത് വിതയ്ക്കായി പാടത്തിലെ വെള്ളം വറ്റിക്കുന്ന സമയംവരെ ആമ്പൽ ചെടികൾ ഇവിടെ കാണാം. വെള്ളം വറ്റിക്കുന്നതോടെ ചെടികളും നശിക്കും. പിന്നെ കാണണമെങ്കിൽ അടുത്ത കൊല്ലം വെള്ളം കയറ്റുന്ന വരെ കാത്തിരിക്കണം.

വിടർന്നു നിൽക്കുന്ന ആമ്പൽപൂക്കളെ അതിന്‍റെ മുഴുവൻ ഭംഗിയിലും കാണണമെങ്കിൽ പുലര്‍ച്ചെ തന്നെ ഇവിടെയെത്തണം. സൂര്യനുദിച്ചു കഴിഞ്ഞാൽ ചൂടിൽ പൂക്കൾ വാടാൻ തുടങ്ങും. അതുകൊണ്ടുതന്നെ സൂര്യോദയം ഇവിടെയെത്തി കാണുന്ന വിധത്തിൽ യാത്ര ക്രമീകരിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ല അനുഭവം.

കോട്ടയത്തിനകത്തും പുറത്തും നിന്ന് മലരിക്കലിലേക്ക് ആളുകൾ എത്താൻ ആരംഭിച്ചിട്ടുണ്ട്. കരയിൽ നിന്ന് ആമ്പൽപൂക്കൾ കണ്ടു മടങ്ങാൻ മാത്രമല്ല, വേണമെങ്കിൽ പൂത്തു നിൽക്കുന്ന ആമ്പൽപാടത്തിനു നടുവിലൂടെ സഞ്ചാരികളെ വള്ളത്തിൽ കൊണ്ടുപോകാനും ഇവിടെ ഇഷ്ടംപോലെ ആളുകൾ ഉണ്ട്. പാടത്തിലൂടെ, ആമ്പൽപൂക്കൾ കണ്ടുള്ള വള്ളത്തിലെ യാത്രയ്ക്ക് ഒരാൾക്ക് നൂറു രൂപയാണ് ഈടാക്കുന്നത്.

How to reach Malarikkal

വഞ്ചിയിൽ പാടത്തിൽ ആമ്പൽപൂക്കൾക്കിടയിലിരുന്ന് ഫോട്ടോ എടുക്കാനായി വരുന്നവരും കുറവല്ല. ഇതു കൂടാതെ ഫോട്ടോഷൂട്ടിന് പറ്റിയ ഇടമായും മലരിക്കൽ മാറിയിട്ടുണ്ട്.പിറന്നാൾ ഫോട്ടോകൾ മുതൽ കല്യാണ ഫോട്ടോയും സേവ് ദ ഡേറ്റും ബേബി ഷവർ ഫോട്ടോയും ഫാഷൻ ഫോട്ടോ ഷൂട്ട് വരെ ഇവിടെ നടക്കും.

മലരിക്കൽ സൺസെറ്റ് പോയിന്‍റിലെത്തിയാൽ ആമ്പൽപൂക്കളുടെ പശ്ചാത്തലത്തില് സൂര്യൻ വന്നെത്തുന്നതും അസ്തമിക്കുന്നതുമായ ഫോട്ടോകൾ പകർത്താം. ഇവിടുത്തെ ഈ പോയിന്റെ ഏറ്റവും തിരക്കനുഭവപ്പെടുന്ന സ്ഥലം കൂടിയാണ്. ഗ്രാമീണ കാഴ്ചകളും കുമരകത്തിന്റെ നാടൻ ഭംഗിയും ഒക്കെ ചേർന്നുള്ള കിടിലൻ കോംബോയാണ് ഇവിടെ ആസ്വദിക്കാനുള്ളത്.

തിരുവാർപ്പ് പഞ്ചായത്തിലെ 600 ഏക്കർ വിസ്ൃതിയിലുള്ള തിരുവായ്‌ക്കരി ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്താണ് ഇപ്പോൾ ആമ്പൽ പൂക്കൾ വിരിഞ്ഞിരിക്കുന്നത്. വേമ്പനാട്ട് കായലിനോട് ചേർന്നാണിതുള്ളത്. മലരിക്കൽ കൂടാതെ സമീപത്തുള്ള പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടു കടവ്, കൊല്ലാട് എന്നിവിടങ്ങളിലും ആമ്പൽ പൂക്കും. കൊല്ലാട് പക്ഷേ, ആമ്പല്‍ വസന്തമെത്താൻ സമയമെടുക്കും. എന്നിരുന്നാലും നവംബര്‍ മാസം വരെ ഈ പൂക്കളെ ഇവിടെ കാമാം.

മലരിക്കൽ ആമ്പൽ കാണാൻ

കോട്ടയം റൂട്ടിൽ നിന്നും കുമരകം റൂട്ടിൽ നിന്നും മലരിക്കലിലേക്ക് വരാം. കോട്ടയത്തു നിന്നു വരുമ്പോൾ ഇല്ലിക്കൽ കവലയിലെത്തി തിരുവാർപ്പ് റോഡിൽ ഇടത്തേയ്ക്ക് തിരിഞ്ഞ് കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറയിറങ്ങുന്നത് മലരിക്കലിലേക്കാണ്. കുമരകത്തു നിന്നു വരുമ്പോൾ ഇല്ലിക്കൽ എത്തി ഇവിടുന്ന് വലതു തിരിഞ്ഞ് തിരുവാർപ്പ് റോഡിലൂടെ മലരിക്കല് ആമ്പല്‍ പാടം കാണാനെത്താം.

Cover Image: Kottayam NIC

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kottayam village
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+