Search
  • Follow NativePlanet
Share
» »മണാലി കാണാൻ ഇതിലും മികച്ച അവസരം വേറെയില്ല! മണാലി വിന്‍റർ കാർണിവൽ 2023- ആലോചിച്ചു നിൽക്കേണ്ട! പോകാം

മണാലി കാണാൻ ഇതിലും മികച്ച അവസരം വേറെയില്ല! മണാലി വിന്‍റർ കാർണിവൽ 2023- ആലോചിച്ചു നിൽക്കേണ്ട! പോകാം

കാണാൻ മാത്രമല്ല, അറിയുവാനും പരിചയപ്പെടുവാനുമെല്ലാം കുറേയേറെ കാര്യങ്ങൾ ഈ മണാലി യാത്രയിലുണ്ട്. എന്താണെന്നല്ലേ!! മണാലി വിന്‍റർ കാർണിവൽ 2023.

ശൈത്യത്തിന്‍റെ കുളിരിൽ മഞ്ഞുമൂടി നിൽക്കുന്ന പർവ്വതങ്ങൾ... കെട്ടിടങ്ങളുടെ മേൽക്കൂരകളും മരങ്ങളുടെ തലപ്പുകളുമെല്ലാം മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്. ഇതൊന്നും വകവയ്ക്കാതെ, കനത്തതണുപ്പിലും ലോകം മണാലിയിലെത്തുമ്പോൾ നമുക്കും പോകേണ്ടെ? ക്രിസ്മസും പുതുവർഷവും ആഘോഷിക്കുവാൻ പറ്റിയില്ലെങ്കിലും ഈ ജനുവരിയിൽ മണാലി നിങ്ങളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച കാഴ്ചകളുമായാണ്. കാണാൻ മാത്രമല്ല, അറിയുവാനും പരിചയപ്പെടുവാനുമെല്ലാം കുറേയേറെ കാര്യങ്ങൾ ഈ മണാലി യാത്രയിലുണ്ട്. എന്താണെന്നല്ലേ!! മണാലി വിന്‍റർ കാർണിവൽ 2023. ജനുവരിയോളം മണാലി മനോഹരിയാകുന്ന സമയം വേറെയില്ല എന്നു പറയുന്നത് ഇവിടുത്തെ മഞ്ഞുകൊണ്ടുമാത്രമല്ല, ഈ ആഘോഷങ്ങൾക്കൊണ്ടും കൂടിയാണ്. മണാലി വിന്‍റർ കാർണിവലിനെക്കുറിച്ച് വിശദമായി വായിക്കാം...

Manali Winter Carnival 2023

മണാലിയിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണിത്. മഞ്ഞിൽ മനോഹരിയായി നിൽക്കുന്ന മണാലിയിൽ ആഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന സമയമായതിനാൽ നിരവധി ആളുകളാണ് ഈ സമയത്ത് ഇവിടേക്ക് വരുന്നത്. മണാലിയുടെ ഏറ്റവും മികച്ച പാരമ്പര്യവും നാടോടി സംസ്കാരവും പരിചയപ്പെടുവാനും രുചി വൈവിധ്യങ്ങൾ ആസ്വദിക്കുവാനും ഇതിനോളം പറ്റിയ വേറൊരു അവസരമുണ്ടാവില്ല.

ഈ വർഷം ജനുവരി 2 മുതൽ ആറ് വരെയാണ് മണാലി വിന്‍റർ കാർണിവൽ നടക്കുന്നത്.

Manali Winter Carnival 2023

തുടക്കം 1977 ൽ

1977 ൽ കാർണിവൽ ആരംഭിക്കുമ്പോൾ സ്കീയിങ്ങിന് മാത്രമായിരുന്നു പ്രാധാന്യം നല്കിയിരുന്നത്. ഇന്നത്തെ പോലെ അക്കാലത്തും മണാലിയിലെ സ്കീയിങ് സ്ലോപ്പുകൾക്ക് ലോകമെമ്പാടു നിന്നും ആരാധകർ ഉണ്ടായിരുന്നു. വിന്‍റർ സീസൺ ആയതിനാൽ തന്നെ അന്താരാഷ്ട്ര സഞ്ചാരികൾ ഇവിടേക്ക് വരികയും ചെയ്യുന്നതിനാൽ വിന്‍ർ കാർണിവൽ ഓരോ വർഷവും ശ്രദ്ധിക്കപ്പെടുകയും കൂടുതൽ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തു.

ജനപിന്തുണയേറിയതോടു കൂടി ശീതകാല കായിക വിനോദം വളരെ ജനപ്രിയമാവുകയും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ ഇന്നു കാണുന്ന രീതിയിലേക്ക് കാർണിവൽ വളർന്നുവത്രെ. ഇവിടുത്തെ പ്രാദേശിക സംസ്കാരത്തെക്കൂടി ഉൾപ്പെടുത്തിയുള്ള ആഘോഷങ്ങൾ പിന്നീട് കൊണ്ടുവന്നുവെങ്കിലും പാട്ടുകൾ, നൃത്തം, ഭക്ഷണം എന്നിവ തന്നെയായിരുന്നു കാർണിവലിന്റെ പ്രധാന പ്രത്യേകതകൾ. പിന്നീട് കുറച്ചുനാൾ ശൈത്യകാല കായിക വിനോദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ 2008-ൽ വീണ്ടും പഴയരീതിയിലേക്ക് എല്ലാത്തരം ആഘോഷങ്ങളെയും തിരികെ കൊണ്ടുവരികയായിരുന്നു.

Manali Winter Carnival 2023

മാൾ റോഡിലെ പരേഡ് ആണ് കാർണിവലിന്റെ ആരംഭം വിളിച്ചുപറയുന്നത്. പരമ്പരാഗത ഹിമാചലി വസ്ത്രങ്ങൾ ധരിച്ച യുവാക്കൾ പരേഡിൽ പങ്കെടുക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്.ഹിമാചൽ പ്രദേശിന്റെ പാരമ്പര്യങ്ങളിലേക്കും സംസ്കാരത്തിലേക്കും കാണികളെ കൊണ്ടുപോകുന്ന തരത്തിലാണ് പരേഡ് നടത്തുന്നത്.

പരേഡ് മാത്രല്ല, തെരുവു നാടകങ്ങൾ, പാട്ട്, ഡാൻസ് മത്സരങ്ങൾ, നാടോടി നൃത്തം, പ്രദശവാസികളും സഞ്ചാരികളും ആവേശത്തോടെ പങ്കെടുക്കുന്ന ഗെയിമുകൾ, കായിക മത്സരങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ മണാലി വിന്‍റർ കാർണിവൽ 2023 ന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

പുതുവർഷാഘോഷം കണക്കാക്കി വന്ന് ആഘോഷിച്ച് മണാലി വിന്‍റർ കാർണിവലിൽ കൂടി പങ്കെടുത്തു പോകുവാൻ കഴിയുന്ന രീതിയിൽ ജനുവരിയിലെ മണാലി യാത്ര പ്ലാൻ ചെയ്യാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് മണാലിയിലെ തണുപ്പുകാലം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+