Search
  • Follow NativePlanet
Share
» »മിന്നൽ വേഗത്തിൽ തലസ്ഥാനത്തെത്താം; മാനന്തവാടി-തിരുവനന്തപുരം മിന്നൽ ബസ്, സമയം റൂട്ട്

മിന്നൽ വേഗത്തിൽ തലസ്ഥാനത്തെത്താം; മാനന്തവാടി-തിരുവനന്തപുരം മിന്നൽ ബസ്, സമയം റൂട്ട്

ഏറ്റവും വേഗത്തിൽ എങ്ങനെയെത്താം എന്നതാണ് ഓരോ യാത്രക്കാരനും ആഗ്രഹിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകളും ലിമിറ്റഡ് സ്റ്റോപ്പും ഒക്കെ നമ്മൾ കയറുന്നതും ഈ കാരണത്താലാണ്. അങ്ങനെ ഒത്തിരി സ്റ്റോപ്പുകളോ സ്റ്റാന്‍ഡുകളിൽ കയറിയുള്ള സമയം കളയലുകളോ ഇല്ലാതെ എത്താൻ പറ്റിയ സർവീസുകളിലൊന്നാണ് കെഎസ്ആർടിസിയുടെ മിന്നല്‌ സർവീസ്. അതിലൊന്നാണ് മാനന്തവാടി- തിരുവനന്തപരും മിന്നൽ ഡീലക്സ് എയർ ബസ്.

Mananthavady- Thiruvananthapuram Minnal Bus

മാനന്തവാടി- തിരുവനന്തപരും മിന്നൽ ബസ്

മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഒൻപതര മണിക്കൂറിൽ താഴെ മാത്രം സമയത്തിൽ സഞ്ചരിച്ചെത്തുന്ന ഈ ബസ് കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സര്‍വീസ് ആരംഭിക്കുകയാണ്. മാനന്തവാടിയിൽ നിന്നും വൈകിട്ട് 9.30 ന് പുറപ്പെടുന്ന ബസ് 9 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ പുലർച്ചെ 4.45 ന് തിരുവനന്തപുരത്തെത്തും.

മാനന്തവാടി , കൽപ്പറ്റ , താമരശ്ശേരി , പെരിന്തൽമണ്ണ , തൃശൂർ , വൈറ്റില ഹബ് - എറണാകുളം, ആലപ്പുഴ,കൊല്ലം വഴിയാണ് തിരുവനന്തപുരം യാത്ര. സാധാരണ ദിവസങ്ങളിൽ 661 രൂപയാണ് ടിക്കറ്റ് നിരക്ക്. അരീക്കോട്, മഞ്ചേരി, അങ്കമാലി, കഴക്കൂട്ടം എന്നിവയാണ് റിക്വസ്റ്റ് സ്റ്റോപ്പുകൾ.

07:00 PM മാനന്തവാടി
07:35 PM കൽപ്പറ്റ
08:20 PM താമരശ്ശേരി
10:00 PM പെരിന്തൽമണ്ണ
11:15 PM തൃശൂർ
12:45 AM വൈറ്റില(കൊച്ചി)
01:45 AM ആലപ്പുഴ
03:10 AM കൊല്ലം
04:25 AM തിരുവനന്തപുരം എന്നിങ്ങനെയാണ് സമയക്രമം.

തിരുവനന്തപുരം- മാനന്തവാടി മിന്നൽ ബസ്

തിരികെ തിരുവനന്തപുരത്തു നിന്നും രാത്രി 8.30 ന് പുറപ്പെടുന്ന മിന്നൽ ബസ്
9 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ പുലർച്ചെ 4.45 ന് മാനന്തവാടിയിലെത്തും. 651 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം,കൊട്ടാരക്കര ,കോട്ടയം ,മൂവാറ്റുപുഴ,തൃശൂർ , പെരിന്തൽമണ്ണ,- താമരശ്ശേരി , കൽപ്പറ്റ വഴിയാണ് മാനന്തവാടിയിലെത്തുന്നത്.

08:30 PM തിരുവനന്തപുരം
09:45 PM കൊട്ടാരക്കര
11:20 PM കോട്ടയം
12:20 AM മൂവാറ്റുപുഴ
01:55 AM തൃശൂർ
03:10 AM പെരിന്തൽമണ്ണ
04:20 AM താമരശ്ശേരി
05:05 AM കൽപ്പറ്റ
05:40 AM മാനന്തവാടി എന്നിങ്ങനെയാണ് സമയക്രമം. അങ്കമാലി, മഞ്ചേരി, അരീക്കോട് എന്നിവയാണ് റിക്വസ്റ്റ് സ്റ്റോപ്പുകൾ.

ജില്ലാ ആസ്ഥാനങ്ങളിലെ ഓരോ സ്റ്റോപ്പുകളിലും റിക്വസ്റ്റ് സ്റ്റോപ്പുകളിലും അല്ലാതെ മറ്റൊരിടത്തും മിന്നൽ ബസ് നിർത്തില്ല. കൂടാതെ രാത്രി കാലങ്ങളിൽ രാത്രി 10.00 മുതൽ രാവിലെ 6.00 വരെ സ്ത്രീ യാത്രക്കാർ അവരാവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസുകൾ നിർത്തണമെന്ന നിര്‍ദ്ദേശം മിന്നൽ ബസുകൾക്ക് ബാധകമല്ല എന്ന കാര്യവും ഓർമ്മിക്കുക.

കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും (www.onlineksrtcswift.com)
മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ അന്വേഷണങ്ങൾക്ക് കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ- 04935240640

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+