കേരളത്തിലൂടെയുള്ള ട്രെയിൻ യാത്രകൾ പ്ലാന് ചെയ്യുന്നവര്‍ ഒന്നുകൂടി ആലോചിക്കും പോകണോ വേണ്ടയോ എന്ന്... അത്രയും തിരക്കും ദുരിതവും നിറഞ്ഞതായി ട്രെയിൻ യാത്രകൾ മാറിയിട്ട് അധികകാലമായില്ല. അവധിക്കാല തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ സ്ഥിരം ട്രെയിനുകളിൽ തിക്കിയും തിരക്കിയുമുള്ള യാത്രയാണ് ഇപ്പോൾ. കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ തിരക്കിനെത്തുടർന്ന് യാത്രക്കാർ തളർന്നുവീഴുന്നത് പതിവായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ, തിരക്ക് പരിഗണിച്ച് കൊച്ചുവേളി- മംഗലാപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുകയാണ് അധികൃതർ. ഒക്ടോബർ മൂന്ന് മുതൽ നവംബർ നാല് വരെ കൊച്ചുവേളി- മംഗലാപുരം - കൊച്ചുവേളി പ്രത്യേക തീവണ്ടി സർവീസ് നടത്തും. ട്രെയിൻ സമയക്രമം, റൂട്ട്, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

കൊച്ചുവേളി - മംഗളൂരു ജംങ്ഷൻ പ്രത്യേക ട്രെയിൻ 06042
കൊച്ചുവേളി - മംഗളൂരു ജംങ്ഷൻ പ്രത്യേക ട്രെയിൻ 06042 ഒക്ടോബർ 4 മുതല് നവംബർ മൂന്നു വരെയുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. വൈകിട്ട് 6.40 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 7.00 മണിക്ക് മംഗളൂരു ജംങ്ഷനിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ എന്നിവയാണ് ലഭ്യമായിട്ടുള്ളത്. സ്ലീപ്പറിന് 450 രൂപ, സ്ലീപ്പർ 3 ടയറിന് 1220 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൊച്ചുവേളി - 18:40
കൊല്ലം ജംഗ്ഷൻ - 19:57
കായംകുളം ജംഗ്ഷൻ - 20:28
ആലപ്പുഴ - 21:33
എറണാകുളം ജംഗ്ഷൻ - 22:25
ആലുവ - 22:50
തൃശ്ശൂർ - 23:48
ഷൊർണൂർ ജംഗ്ഷൻ - 00:35
തിരൂർ - 01:01
കോഴിക്കോട് - 01:47
വടകര - 02:20
തലശ്ശേരി - 02:48
കണ്ണൂർ - 03:16
പയ്യന്നൂർ - 03:45
കാഞ്ഞങ്ങാട് - 04:40
കാസർഗോഡ് - 05:01
മംഗളൂരു ജംഗ്ഷൻ - 07:00 എന്നിങ്ങനെയാണ് സമയക്രമം.
മംഗളൂരു ജംങ്ഷൻ -കൊച്ചുവേളി പ്രത്യേക ട്രെയിൻ (06041)
മംഗളൂരു ജംങ്ഷൻ -കൊച്ചുവേളി പ്രത്യേക ട്രെയിൻ (06041) ഒക്ടോബർ മൂന്നു മുതൽ നവംബർ 2 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തും. വൈകിട്ട് 7.30ന് മംഗളുരു ജംങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 8.00 മണിക്ക് കൊച്ചുവേളിയിൽ എത്തും.
മംഗളൂരു ജംഗ്ഷൻ - 19:30
കാസർഗോഡ് - 20:03
കാഞ്ഞങ്ങാട് - 20:23
പയ്യന്നൂർ - 20:44
കണ്ണൂർ - 21:17
തലശ്ശേരി - 21:39
വടകര - 21:58
കോഴിക്കോട് - 22:37
തിരൂർ - 23:14
ഷൊർണൂർ ജംഗ്ഷൻ - 01:10
തൃശ്ശൂർ - 01:55
ആലുവ - 02:48
എറണാകുളം ജംഗ്ഷൻ - 03:25
ആലപ്പുഴ - 04:32
കായംകുളം ജംഗ്ഷൻ - 05:23
കൊല്ലം ജംഗ്ഷൻ - 06:10
കൊച്ചുവേളി - 08:00 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













