ദീപാവലി ദിവസങ്ങളിലേക്ക് ഇനി വലിയ കാത്തിരിപ്പില്ല. മറുനാടുകളിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്ക് എത്തുന്ന സമയമാണിത്. നീണ്ട അവധി കിട്ടുന്നതിനാൽ പ്രത്യേക ലീവെടുക്കാതെ നാട്ടിലെത്താം എന്നതാണ് പ്രധാന ആകർഷണം. അതുകൊണ്ടുതന്നെ ഈ സീസണിലെ തിരക്ക് കണക്കിലെടുത്ത് നിരവധി പ്രത്യേക ട്രെയിന്‍ സർവീസുകളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ മലയാളികൾക്കായി ദക്ഷിണ റെയിൽവേ പ്രത്യേക സര്‌വീസ് ഇപ്പോൾ മംഗലാപുരത്തേയ്ക്കും പ്രഖ്യാപിച്ചു.
മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ- മംഗളൂരു സെൻട്രൽ റൂട്ടിലാണ് ദീപാവലി തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും കൂടുതല്‍ ആളുകളെ ഉൾക്കൊള്ളുന്നതിനുമായി 22 കോച്ചുകളുള്ള ട്രെയിനാണ് മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ റൂട്ടിൽ സർവീസ് നടത്തുക. ഇതാ റൂട്ട്, സ്റ്റോപ്പ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാം.

മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ- മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിൻ
മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ- മംഗളൂരു ഫെസ്റ്റിവൽ സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ മംഗളൂരു- ചെന്നൈ റൂട്ടിൽ ഒക്ടോബർ 29 നും ചെന്നൈ- മംഗളൂരു റൂട്ടിൽ ഒക്ടോബർ 30നും ഓരോ സർവീസുകൾ വെച്ച് നടത്തും. ദീപാവലി അവധിക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റിയ സമയക്രമമാണ് ഇതിനുള്ളത്.
3 എസി ത്രീടയർ കോച്ച്, 14 സ്ലീപ്പർ ക്ലാസ് കോച്ച്, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് , ഭിന്നശേഷിക്കാര്‍ക്കായി 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഇതിലുള്ളത്.
മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ ദീപാവലി സ്പെഷ്യൽ ട്രെയിൻ
ട്രെയിന‍് നമ്പർ 06047 മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ ദീപാവലി സ്പെഷ്യൽ ഒക്ടോബർ 29 ചൊവ്വാഴ്ച രാത്രി 7.30ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ബുധനാഴ്ച രാവിലെ 10.45 ന് ചെന്നൈയിൽ എത്തും.
മംഗളൂരു സെൻട്രൽ - 7.30 PM
കാസർകോഡ് - 8.02 PM
കണ്ണൂർ - 9.20 PM
കോഴിക്കോട് - 10.52 PM
ഷൊർണ്ണൂർ - 12.05 PM
പാലക്കാട് - 12.57 AM
പോടന്നൂർ - 2.39 AM
തിരുപ്പൂർ - 3.18 AM
ഈറോഡ് - 4.00 AM
സേലം - 4.57 AM
ജോലാർപ്പെട്ടെ - 6.55 AM
കട്പടി - 8.08 AM
ആരക്കോണം - 8.55 AM
തിരുവള്ളൂർ - 9.28 AM
പേരമ്പൂർ - 9.48 AM
ചെന്നൈ എഗ്മോർ - 10.45 AM.
ചെന്നൈ- മംഗളൂരു സെൻട്രൽ ദീപാവലി സ്പെഷ്യൽ ട്രെയിൻ
ട്രെയിന‍് നമ്പർ 06048 ചെന്നൈ- മംഗളൂരു സെൻട്രൽ ദീപാവലി സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 5.15 ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.
ചെന്നൈ എഗ്മോർ - 12.30
പേരമ്പൂർ - 13.03
തിരുവള്ളൂർ - 13.33
ആരക്കോണം - 14.00
കട്പടി - 14.53
ജോലാർപ്പെട്ടെ - 16.05
സേലം - 17.37
ഈറോഡ് - 18.35
തിരുപ്പൂർ - 19.20
പോടന്നൂർ - 21.13
പാലക്കാട് - 22.15
ഷൊർണ്ണൂർ - 23.00
കോഴിക്കോട് - 12.32
കണ്ണൂർ - 2.12
കാസർകോഡ് - 03.34
മംഗളൂരു സെൻട്രൽ - 05.15
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













