മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ . യാത്രകളെയും പുതിയ കാഴ്ചകളെയും സ്നേഹിക്കുന്ന മഞ്ജു കവിയുമ്പോഴൊക്കെയും യാത്രകൾ പോകാറുണ്ട്. ഇപ്പോഴിതാ ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. താജ് മഹലിന്റെ പശ്ചാത്തലത്തിൽ ചിരിച്ചു നിൽക്കുന്ന ഫോട്ടോയ്ക്ക് ഇത്രയും വലിയ ലോകം, വളരെ ചെറിയ സമയം എന്നാണ് ക്യാപ്ഷന് നല്കിയിരിക്കുന്നത്.

PC: Manju Warrier Official Instagram Profile
നേരത്തെ ഇറ്റലിയും റോമും ജറുസലേമുമെല്ലാം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം നടത്തിയ ലഡാക്ക് യാത്രയുടെ ചിത്രങ്ങളും വൈറല് ആയിരുന്നു.
ഇപ്പോഴിതാ, കുഞ്ചാക്കോ ബോബൻ, പിഷാരടി എന്നവരുടെ കുടുംബത്തിനൊപ്പം ഡൽഹിയിലാണ് മഞ്ജു വാര്യറും. കുഞ്ചാക്കോ ബോബന്‍റെ അമ്മ മോളി കുഞ്ചാക്കോയ്ക്ക് ബർത്തഡേ പാർട്ടി നടത്തിയ ചിത്രങ്ങള് കുഞ്ചാക്കോ ബോബനും താജ് മഹലിനു മുന്നിൽ നിന്നുള്ള ചിത്രങ്ൾ പിഷാരടിയും പങ്കുവെച്ചിരുന്നു.
പ്രണയകുടീരമായ താജ്മഹൽ
സപ്തലോകാത്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്ന താജ് മഹൽ ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ നിർമ്മിതിയാണ്. 22 വർഷക്കാലത്തെ അധ്വാനത്തിന്റെ ഫലം വെണ്ണക്കല്ലുകളിൽ തലയുയർത്തി നില്‍ക്കുന്ന കാഴ്ച അഭിമാനവും സന്തോഷവും പകരുന്ന ഒന്നാണ്. ലോകത്തിലെ എണ്ണപ്പെട്ട ചരിത്ര ഇടങ്ങളിലും യാത്രാ ലക്ഷ്യസ്ഥാനങ്ങളിലും എന്നും താജ്മൽ ഇടം നേടിയിട്ടുണ്ട്.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ പത്നി മുംതാസ് ബീഗത്തിനായി നിർമ്മിച്ച ശവകുടീരമാണ് താജ് മഹൽ എന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ടുതന്നെ അനശ്വര സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും സ്മാരകമാണ് താജ് മഹൽ. 1632 മുതൽ 1653 വരെയുള്ള 22 വർഷക്കാലവും ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനവും ഇതിനായി വേണ്ടിവന്നു. ആഗ്രയുടെ തീരത്ത് നിൽക്കുന്ന താജ്മഹലിന്‍റെ പ്രധാന ശില്പി ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്ന പേർഷക്കാരനായിരുന്നു. ഇസ്ലാമിക്, ടർക്കിഷ്, പേർഷ്യൻ വാസ്തുവിദ്യായുടെ ഏറ്റവും മനോഹരമായ സങ്കലനമാണ് താജ് മഹൽ.
1983- ൽ യുനെസ്കോയുടെ ലോകപൈതൃക ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ താജ് മഹൽ ഉൾപ്പെട്ടതോടെയാണ് ലോകം ഈ ഭംഗിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര വിനോദസഞ്ചാരത്തിനും അന്താരാഷ്ട്ര വിനോദസഞ്ചാരത്തിനും താജ് മഹൽ നല്കിയ സംഭാവനകൾ വിസ്മരിക്കുവാനാകില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ലക്ഷ്യസ്ഥാനവും പുരാവസ്തു വകുപ്പിന്‍റെ കീഴിൽ ടിക്കറ്റ് നിരക്കിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്മാരകവും താജ് മഹൽ തന്നെയാണ്.
രാത്രിയിൽ കാണാം
പൂർണ്ണ ചന്ദ്രന്റെ വെളിച്ചത്തിൽ താജ് മഹൽ കാണുവാനുള്ള അവസരം സഞ്ചാരികൾക്കുണ്ട്. എല്ലാ മാസവും പൗർണ്ണമിക്ക് അടുത്തുള്ള അഞ്ച് രാത്രികളിൽ ആണ് ഈ പ്രവേശനം അനുവദിക്കുന്നത്. രാത്രി 8.30 മുതൽ 12.30 വരെ 8 ഗ്രൂപ്പുകളായി തിരിച്ച് 400 പേർക്കാണ് സന്ദര്‍ശനാനുമതി.

സാധാരണ പകൽ നേരങ്ങളിലുള്ള സന്ദർശനത്തിന് ഒരാൾക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ പ്രധാന ശവകൂടീരം കാണണമെങ്കിൽ 200 രൂപ അധികം മുടക്കി ടിക്കറ്റ് എടുക്കണം. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
രാത്രിയിലെ സന്ദർശനത്തിന് മുതിർന്ന ഇന്ത്യൻ പൗരന്മാർ 510 രൂപയും വിദേശികൾ 750 രൂപയുമാണ് രാത്രിയിൽ താജ്മഹൽ സന്ദർശിക്കുന്നതിനുള്ള നിരക്ക്. കുട്ടികൾക്ക് (3-15 വയസ്സ്) ടിക്കറ്റ് നിരക്ക് 100 രൂപയാണ്
കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി
ഒരുപാട് കഥകൾക്കും സൃഷ്ടികള്‍ക്കും താജ്മഹൽ കാരണമായിട്ടുണ്ട്.കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്ര നാഥ ടാഗോർ താജ് മഹലിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ലവേഴ്സ് ഗിഫ്റ്റ് എന്ന കവിതയിൽ ഷാജഹാന്‍റെയും മുംതാസിന്‍റെയും പ്രണയത്തെ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












