ചിന്തകള്‍ക്കും അപ്പുറത്തുള്ള മറ്റൊരു ലോകത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലേ?! ഭൂമിക്കും അപ്പുറമുള്ള കാഴ്ചകളും സങ്കല്പത്തിനും മേലെയുള്ള അനുഭവങ്ങളും ഒരിക്കലെങ്കിലുമ സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ വഴിയുണ്ട്. അറ്റമില്ലാതെ കിടക്കുന്ന, എത്ര സഞ്ചരിച്ചാലും തീരാത്ത ഭൂമിയില്‍ തന്നെ അതിനുള്ള ഉത്തരങ്ങളുണ്ട്. ഇതു ഭൂമിയില്‍ തന്നെയാണോ എന്നു ചോദിപ്പിക്കുന്ന തരത്തിലുള്ള ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. മറ്റു ഗ്രഹങ്ങളോട് സാമ്യം തോന്നുന്ന തരത്തില്‍ സമാനമായ ഭൂ പ്രകൃതിയും അന്തരീക്ഷവും ഒക്കെയുള്ള നിരവധി ഇടങ്ങള്‍. അത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...
ഭൂമിയിലെ ചൊവ്വ
ശുക്രന്‍
മനുഷ്യർ എപ്പോഴെങ്കിലും ശുക്രനെ സന്ദർശിക്കുകയാണെങ്കിൽ, അവർക്ക് ഒരിക്കലും അതിന്റെ അഗ്നിപർവ്വത പ്രതലത്തിൽ ഇറങ്ങാൻ കഴിയില്ല. നിരന്തരം പെയ്യുന്ന സൾഫ്യൂറിക് ആസിഡ് മഴയും പുറംതോട് 880 ഡിഗ്രി ഫാരൻഹീറ്റില്‍ ചുട്ടു പൊള്ളുന്ന പുറംതോടുമെല്ലാം അങ്ങോട്ടേയ്ക്കുള്ല യാത്ര ദുഷ്കരമാക്കും. എന്നാല്‍ ഇതിനും വഴി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നഗരങ്ങളാണ് നാസ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ക്ലൗഡ് നഗരങ്ങളിൽ സന്ദർശകർക്ക് ഒരു ദിവസം ഉപരിതലത്തിന് മുകളിൽ പൊങ്ങിക്കിടക്കും. അതായത് പ്രദേശത്ത് കാലു കുത്താതെ മുകളില്‍ നിന്നെല്ലാം കാണുവാന്‍ സാധിക്കുമെന്ന്. ഹൈപ്പോതെറ്റികള്‍ ഹൈ ആൾട്ടിറ്റ്യൂഡ് വീനസ് ഓപ്പറേഷൻ കൺസെപ്റ്റ് (HAVOC) എന്നാണിതിനെ വിളിക്കുന്നത്. ഉയർന്ന ഉയരത്തിൽ, താപനിലയും മറ്റ് അവസ്ഥകളും സന്ദര്‍ശകര്‍ക്ക് താങ്ങുവാന്‍ കഴിയുന്ന വിധത്തിലുള്ളവയായിരിക്കും.
ഇത്തരത്തിലുള്ള അനുഭവമാണ് ആൽബക്കർക് ഇന്റർനാഷണൽ ബലൂൺ ഫിയസ്റ്റയിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ശുക്രനിലേക്കുള്ല യാത്രയ്ക്ക് സമാനമായ പലതും ഇവിടെ അനുഭവിക്കാം,
ചന്ദ്രന്‍
കാലിസ്റ്റോ
ലാമയാരു
ഭൂമിയിലെ ചന്ദ്രനുദിക്കുന്ന നാടാണ് ലാമയാരു.ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്‍റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നും മൂണ്‍സ്കേപ്പ് എന്നുമൊക്കെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ വിളിക്കുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. ആകാശത്തിന്റെ ഇളം വെളിച്ചത്തില്‍ ഭൂമിയില്‍ കാല്‍കുത്തി നിന്ന് ചന്ദ്രനെ കാണുന്ന പ്രതീതിയാണ് ലമയരു സഞ്ചാരികള്‍ക്ക് നല്കുന്നത്
PC:Dmitry A. Mottl



Click it and Unblock the Notifications












