മേയ് മാസം ഇതാ ഇങ്ങെത്തി. അവധിയും ആഘോഷങ്ങളും യാത്രകളും ഒക്കെയായി വന്ന ഏപ്രിൽ വളരെ വേഗത്തിലാണ് കടന്നു പോയത്. വേനലവധിയുടെ മേയ് മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്.
കനത്ത ചൂടിൽ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യത്തിൽ നീണ്ട വാരാന്ത്യങ്ങളും അവധികളും പ്രയോജനപ്പെടുത്തുന്നവർ കുറവായിരിക്കും.
എന്നിരുന്നാലും അവധി തീരാൻ ഇനി കൃത്യം ഒരു മാസം മാത്രമേയുള്ളൂ എന്നതിനാൽ ഓരോ ദിവസവും ആഘോഷിക്കാനും എവിടെയെങ്കിലും ഒക്കെ പോകാനും കുട്ടികൾക്കായിരിക്കും കൂടുതൽ താല്പര്യം. കൊടുംവെയിലാണെങ്കിലും ഇടയ്ക്കൊക്കെ മഴ വന്നുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം ഉള്ളതുകൊണ്ട് തൂടിനെ അത്ര പേടിക്കുകയും വേണ്ട. ഇതാ ഈ മേയ് മാസത്തിലെ പൊതുഅവധികളും നീണ്ട വാരാന്ത്യങ്ങളും നോക്കാം.

മേയ് 2024
പൊതുവേ മേയ് മാസം യാത്രകളുടെ സമയമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളും ബന്ധുഭവനങ്ങളും ഒക്കെ സന്ദർശിച്ച് കുട്ടികളും മുതിർന്നവരും മധ്യവേനലവധിയുടെ അവസാന ദിവസങ്ങൾ ആസ്വദിക്കുന്ന സമയം. എന്നാൽ ഈ വർഷം നിലവിലെ അവസ്ഥയനുസരിച്ച് കൊടും ചൂടിലൂടെയാണ് നാട് കടന്നു പോകുന്നത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും ചൂട് തന്നെയാണ്. അതിനാൽ യാത്ര പോകണമെന്ന തീരുമാനത്തിൽ പലരും രണ്ടാമതൊന്നുകൂടി ആലോചിക്കും.
മേയ് 2024 അവധികൾ
2024 ലെ മറ്റു മാസങ്ങളെയപേക്ഷിച്ച് പൊതു അവധികളും നീണ്ട വാരാന്ത്യങ്ങളും ഏറെ കുറവുള്ള ഒരു മാസമാണ് മേയ്. അങ്ങനെ പ്രത്യേകിച്ച് പറയത്തക്ക അവധി ദിവസങ്ങളും മേയിൽ ഇല്ല. തൊഴിലായി ദിനമായ മേയ് 1 ബുധനാഴ്ച ആയതിനാൽ നീണ്ട വാരാന്ത്യത്തില് ഉൾപ്പെടുത്താനാകില്ല. കേരളത്തിൽ മേയ് മാസത്തിൽ മേയ് ഒന്ന് മാത്രമേയുള്ളു പൊതുഅവധിയായിട്ട്. അതേസമയം കർണ്ണാചകിൽ മേയ് 1 കൂടാതെ ബസവ ജയന്തി / അക്ഷയ തൃതീയ ദിവസവും പൊതി അവധി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10, വെള്ളിയാഴ്ചയാണിത്.
അക്ഷയ തൃതീയ 2024
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അക്ഷയ തൃതീയ. ഒരുപാട് വിശ്വാസങ്ങളും മിത്തുകളും ഈ ദിവസത്തന് പിന്നിലുണ്ട്.വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഈ ദിവസത്തിൽ ചെയ്യുന്ന നന്മകളുടെയും ദാനധർമ്മങ്ങളുടെയും മറ്റു സത്പ്രവർത്തികളുടെയും ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് പറയപ്പെടുന്നത്.
മേയ് മാസത്തിലെ യാത്രകൾ
കുട്ടികളെയും കൂട്ടി അവധിയുണ്ടോ, ഞായറാഴ്ചയാണോ പരീക്ഷയെന്നാണ് തുടങ്ങിയ ആകുലതകൾ ഒന്നുമില്ലാതെ യാത്ര പോകാൻ പറ്റിയ സമയമാണ് മേയ് മാസം. സ്കൂൾ തുറക്കുന്നതിന് മുൻപ് വാഗ്ദാനം ചെയ്ത യാത്രകൾ ഒക്കെ പൂർത്തിയാക്കാൻ മാതാപിാക്കൾക്കുള്ള ലാസ്റ്റ് ചാൻസ് കൂടിയാണിത്. ചൂട് അല്പം കൂടുതലാണെങ്കിലും മുൻകരുതലുകളെടുത്ത് യാത്ര പോകാം. എങ്കിലും വെയിൽ കൂടുതലുള്ള 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ യാത്ര ചെയ്യാതിരിക്കുന്നതാണ് മികച്ച തീരമാനം.
ഊട്ടി ഫ്ലവർ ഷോ
മേയ് മാസത്തില്‍ പോകാൻ പറ്റിയ യാത്രകളിലൊന്ന് ഊട്ടി ഫ്ലവർഷോ കാണാനാണ്. ഊട്ടിയിലെ വാർഷിക പുഷ്പോത്സവം മേയ് 10 ന് ആരംഭിക്കും. ഊട്ടി ബോട്ടണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പ പ്രദർശനം മേയ് 20 വരെ നീണ്ടു നിൽക്കും. ഈ സമയത്ത് കനത്ത തിരക്കും ഗതാഗത നിയന്ത്രണങ്ങളും ഉള്ളതിനാൽ നിലവിലെ അവസ്ഥ മനസ്സിലാക്കി മൂന്‍കൂട്ടി ബുക്കിങ് നടത്തി പ്ലാൻ ചെയ്തു വേണം യാത്ര പോകാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












