Search
  • Follow NativePlanet
Share
» »ദേവി അനുഗ്രഹങ്ങൾ വര്‍ഷിക്കുന്ന മീനമാസം! സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ക്ഷേത്രദർശനം

ദേവി അനുഗ്രഹങ്ങൾ വര്‍ഷിക്കുന്ന മീനമാസം! സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ക്ഷേത്രദർശനം

ഇതാ ഈ മീനത്തിൽ കേരളത്തിൽ പോകുവാൻ പറ്റിയ, അധികം അറിയപ്പെടാത്ത ക്ഷേത്രങ്ങൾ പരിചയപ്പെടാം.

വേനല്‍ച്ചൂടും ആഘോഷങ്ങളുമായി മറ്റൊരു മീനമാസം വന്നിരിക്കുകയാണ്. കുട്ടികൾക്ക് ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയമാണ് മീനമെങ്കിൽ വിശ്വാസികള്‍ക്ക് ക്ഷേത്രദർശനത്തിന്‍റെയും ആരാധനയുടെയും സമയമാണ്. മീനമാസം ദേവീ ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണെന്നാണ് വിശ്വാസം. ഇതാ ഈ മീനത്തിൽ കേരളത്തിൽ പോകുവാൻ പറ്റിയ, അധികം അറിയപ്പെടാത്ത ക്ഷേത്രങ്ങൾ പരിചയപ്പെടാം.

മീനഭരണി 2023

മീനഭരണി 2023

ക്ഷേത്രങ്ങളെ സംബന്ധിച്ചെടുത്തോളം, പ്രത്യേകിച്ച് ദേവി ക്ഷേത്രങ്ങൾക്ക് പ്രാധാന്യമുള്ള സമയമാണ് മീനമാസവും മീനത്തിലെ ഭരണി നാളും. ഉത്സവങ്ങളോടു കൂടിയാണ് മീനഭരണി ദേവി ക്ഷേത്രങ്ങൾ ആഘോഷിക്കുന്നത്. മാർച്ച് 235 ശനിയാഴ്ചയാണ് ഈ വർഷത്തെ മീനഭരണി ആഘോഷിക്കുന്നത്.

മീനമാസത്തിലെ ക്ഷേത്രദർശനം

മീനമാസത്തിലെ ക്ഷേത്രദർശനം


മീനമാസത്തിലെ ക്ഷേത്രദർശനത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ദേവി പ്രീതിക്കും ആഗ്രഹസാഫല്യത്തിനും ഇത് ഏറെ ഗുണകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രദര്‍ശനം നടത്തയിയില്ലെങ്കിൽപ്പോലും ദിവസവും ദേവി നാമം ജപിക്കുന്നതും പ്രാർത്ഥിക്കുന്നതും പോലും അനുഗ്രഹം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു. ഇതാ കേരളത്തിലെ അധികം അറിയപ്പെടാത്ത ചില ദേവി ക്ഷേത്രങ്ങൾ പരിചയപ്പെടാം

ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം

ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം

കണ്ണൂരിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴക്കുന്നിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം. ദുർഗ്ഗയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും കാളിയുടെ സങ്കല്പത്തിലും ആരാധിക്കുന്നു. പഴശ്ശിരജാ ആരാധിച്ചിരുന്ന, അങ്കങ്ങൾക്കു പുറപ്പെടും മുൻപ് പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്ന ഈ ക്ഷേത്രം ഇന്നും പേരുകേട്ടകാണ്. സംഗീതരൂപിണിയായ ദുർഗ്ഗാ മിഴാവിന്റെ രൂപത്തിൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് പതിച്ചയിടമാണ് ഇതെന്നും അന്ന് മൃദംഗം അഥവാ മിഴാവ് വന്നുവീണയിടമാണ് മുഴക്കുന്നും മൃദംഗ ശൈലേശ്വരി ക്ഷേത്രവും ആയതെന്നും വിശ്വസിക്കപ്പെടുന്നു. രണ്ടായിരത്തിലധികം വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം.

PC:-Mridanga Saileswari Kshethram, Muzhakkunnu

കാടാംപുഴ ഭഗവതി ക്ഷേത്രം, മലപ്പുറം

കാടാംപുഴ ഭഗവതി ക്ഷേത്രം, മലപ്പുറം

മലപ്പുറം ജില്ലയിൽ കാടാംപുഴയിൽ സ്ഥിതി ചെയ്യുന്ന കാടാംപുഴ ഭഗവതി ക്ഷേത്രം കിരാത പാർവ്വതിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഗേവി തന്‍റെ വിശ്വരൂപം ആദിശങ്കരാചാര്യരെ കാണിച്ച ശേഷം അപ്രത്യക്ഷയായി എന്നും തുടർന്ന് ശങ്കരാചാര്യർ ക്ഷേത്രം സ്ഥാപിച്ചു എന്നുമാണ് വിശ്വാസം. സാധാരണ ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ വിഗ്രഹ പ്രതിഷ്ഠയോ ക്ഷേത്രത്തിന് മേൽക്കൂരയോ ഇല്ല. കുഴിയുടെ മുകളിലുള്ള കണ്ണാടിയാണ് പ്രതിഷ്ഠയായി കണക്കാക്കുന്നത്. ഇവിടുത്തെ പൂമൂടൽ ചടങ്ങ് ഏറെ സവിശേഷമായാണ് കണക്കാക്കുന്നത്.

കുട്ടമത്ത് ഭഗവതി ക്ഷേത്രം ചെറുവത്തൂർ

കുട്ടമത്ത് ഭഗവതി ക്ഷേത്രം ചെറുവത്തൂർ

കാസർകോഡ് ജില്ലയിൽ ചെറുവത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുട്ടമത്ത് ഭഗവതി ക്ഷേത്രം. മകരമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളും തെയ്യവും നടക്കുന്നത്. പാലി, രക്ത ചാമുണ്ഡി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തെയ്യങ്ങൾ.

ലോകനാർകാവ് ഭഗവതി ക്ഷേത്രം

ലോകനാർകാവ് ഭഗവതി ക്ഷേത്രം

ലോകനാർകാവിലമ്മയായി ദുർഗ്ഗാ ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതി ക്ഷേത്രം. കോഴിക്കോട് ജില്ലയിൽ വടകരയ്ക്ക് സമീപം മേമുണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രത്തിലെ മണിത്തൂണ് എന്ന മരത്തിലാണ് ദേവി ചൈതന്യം കുടികൊള്ളുന്നതെന്നാണ് വിശ്വാസം. കളരിപ്പയറ്റും വടക്കൻ വീരഗാഥകളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രം കൂടിയാണിത്. തച്ചോളി ഒതേനൻ ദിനവും ഇവിടെ വന്ന് പ്രാർത്ഥിക്കുമായിരുന്നുവെന്നാണ് മറ്റൊരു വിശ്വാസം. ഇന്നും കളരിയിലെ അരങ്ങേറ്റത്തിനു മുമ്പായി കുട്ടികൾ ഇവിടെയെത്തി പ്രാർത്ഥിക്കാറുണ്ട്.

PC:Vinayaraj

 ഇരിങ്ങോൽ ഭഗവതി ക്ഷേത്രം

ഇരിങ്ങോൽ ഭഗവതി ക്ഷേത്രം

എറണാകുളം പെരുമ്പാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് ഇരിങ്ങോല് കാവ് ക്ഷേത്രം. ദുര്‍ഗ്ഗയെ ആരാധിക്കുന്ന ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം. മാത്രമല്ല, ഇവിടുത്തെ ദേവി വിഗ്രഹം സ്വയംഭൂ ആണെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 50 ഏക്കറോളം കാടിന്റെ ഭാഗമായാണ് ഈ കാവുള്ളത്. ഇവിടുത്തെ മരങ്ങളെ ദൈവതുല്യരായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മരങ്ങൾ മുറിക്കാറില്ല,

PC:Ranjithsiji

 മുല്ലക്കല്‍ രാജേശ്വരി ക്ഷേത്രം

മുല്ലക്കല്‍ രാജേശ്വരി ക്ഷേത്രം

തനികേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന മുല്ലക്കല്‍ രാജേശ്വരി ക്ഷേത്രം ആലപ്പുഴ ജില്ലയുടെ ഭാഗമാണ്. പ്രധാന പ്രതിഷ്ഠയായി ദുർഗ്ഗയെ ആരാധിക്കുന്ന ക്ഷേത്രത്തിന് അഞ്ഞൂറോളം വർഷം പഴക്കമുണ്ട്. മേൽക്കൂരയില്ലാത്ത ക്ഷേത്രം എനന് പ്രത്യേകതയും ഇതിനുണ്ട്. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നീണ്ടു നിൽക്കുന്ന മുല്ലക്കല്‍ ചിറപ്പ് ഇവിടുത്തെ ആഘോഷമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+