Search
  • Follow NativePlanet
Share
» »മീനം രാശിക്കു അനുഗ്രഹം ഇവിടെ നിന്നും ..രോഗശാന്തി നല്കുന്ന ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ

മീനം രാശിക്കു അനുഗ്രഹം ഇവിടെ നിന്നും ..രോഗശാന്തി നല്കുന്ന ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ

ഏതൊരു രാശിയെയും പോലെ മീനം രാശിക്കും സ്വന്തമായ ചില ക്ഷേത്രങ്ങളുണ്ട്

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ക്ഷേത്രദർശനങ്ങൾക്ക് അവരുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. ഏതെങ്കിലും ക്ഷേത്രം സന്ദർശിക്കുക എന്നതിലുപരിയായി ജന്മരാശി കൂടി നോക്കി ക്ഷേത്രദർശനം നടത്തുമ്പോൾ അതിനു ഫലം ഇരട്ടിക്കുകയാണ്.
ഏതൊരു രാശിയെയും പോലെ മീനം രാശിക്കും സ്വന്തമായ ചില ക്ഷേത്രങ്ങളുണ്ട്. ഇവിടെ ദര്‍ശനം നടത്തുന്നത് എല്ലാ തരത്തിലുമുള്ള അഭിവൃദ്ധിക്ക് സഹായിക്കുമെന്നാണ് കരുതുന്നത്.

മീനം രാശി

മീനം രാശി

രാശി ചക്രത്തിൽ കുംഭം കഴിഞ്ഞുവരുന്ന രാശിയാണ് മീനം. ഫെബ്രുവരി 10 മുതൽ മാർച്ച് 20 വരെ ജനിച്ചവരാണ് മീനം രാശിയിൽ വരുന്നത്. ഒരു ജോഡി മത്സ്യമാണ് ഈ രാശിയുടെ ചിഹ്നം.
സഹജീവിതളോട് ഏറ്റവും സഹാനുഭൂതി പുലർത്തുന്ന രാശിക്കാരാണ് മീനം രാശിക്കാർ എന്നാണ് പറയപ്പെടുന്നത്. അനുകമ്പയോടെ പെരുമാറുന്നതിൽ ഇവരെക്കഴിഞ്ഞേയുള്ളൂ മറ്റേതു രാശിയും. ഭാവനയുടെ കാര്യത്തിൽ അതിരില്ലാത്തവരാണ് ഇവർ. കൂടെയുള്ളവരുടെ സന്തോഷത്തിനായി ഏതറ്റം വരെയും ഈ രാശിക്കാർ സഞ്ചരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് യുക്തിസഹമായല്ല ഇവർ പെരുമാറുന്നതെന്നു തോന്നിയാൽപോലും മാറി ചിന്തിക്കുവാൻ തയ്യാറാകാത്തവരാണ് ഊ രാശിക്കാർ.

മീനം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രം

മീനം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രം

തമിഴ്നാട്ടിൽ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന വൈത്തീശ്വരൻ കോവിലാണ് ഈ രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രം. വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന ഇവിടെ വന്നു പ്രാർത്ഥിച്ചാല്‍ രാശിയിലെ ദോഷങ്ങൾ പൂർണ്ണമായും മാറുമത്രെ

വൈത്തീശ്വരൻ കോവില്‍‌

വൈത്തീശ്വരൻ കോവില്‍‌

സ്വയംഭൂ വിഗ്രഹത്തിൽ ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ഈ ശിവസ്ഥലം ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇടമാണ്. ചൊവ്വാ ഗ്രഹത്തിന് പ്രാധാന്യം നല്കുന്ന ഈ ക്ഷേത്രം സീർകാഴിക്കും ചിദംബരത്തിനും അടുത്തായാണ് ഈ വൈത്തീശ്വരൻ കോവില് ഉള്ളത്.

സുഖപ്പെടുത്തുന്ന ശിവൻ

സുഖപ്പെടുത്തുന്ന ശിവൻ

വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം രോഗികൾക്കും അവരശർക്കും ഒരു ആലംബമാണ്. ശിവനൊപ്പം ദേവിയെ ഇവിടെ തയ്യൽനായകി എന്ന പേരിലാണ് ആരാധിക്കുന്നത്. കയ്യിൽ ഒരു പാത്രത്തിൽ ഔഷധക്കൂട്ടുകൾ ചേർന്ന എണ്ണ കരുതിയിരിക്കുന്ന രൂപമാണ് ദേവിക്കുള്ളത്. നിരവധി രോഗങ്ങൾ ശമിപ്പിക്കുവാൻ കഴിവുള്ളതാണ് ഇവിടുത്തെ പ്രസാദം എന്നാണ് മറ്റൊരു വിശ്വാസം. ഈ പ്രസാദത്തിന് തിരുച്ചണ്ടു ഉരുണ്ടൈ എന്നാണ് പേര്. ഇത് തയ്യാറാക്കുന്നത് സുബ്രഹ്മണ്യ ശ്രീകോവിലിനു മുന്നിലെ ഹോമകുണ്ഡത്തിലെ ഭസ്മം ഉപയോഗിച്ചാണ്. ഇവിടെ നിന്നെടുക്കുന്ന ഭസ്മം ഗുളിക രൂപത്തിലാക്കി അതാണ് തൈയൽനായകി ശ്രീകോവിലിന്റെ മുന്നിൽവെച്ച് വിശ്വാസികൾക്ക് രോഗശമനത്തിനും മറ്റുമായി നല്കുന്നത്.

ആയിരം ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നതിനു തുല്യം

ആയിരം ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നതിനു തുല്യം

ഇവിടുത്തെ ശിവനോട് പ്രാർത്ഥിക്കുന്നത് വളരെ ഫലപ്രദമാണെന്നാണ് വിശ്വാസം. പടിഞ്ഞാറ് ദിശയിലേക്ക് ദിശയിലേക്ക് ദർശനമുള്ള ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നത് ആയിരം ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നതിനു തുല്യമാണത്രെ. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ആദി വൈദ്യനാഥനും പ്രധാന പ്രതിഷ്ഠയായ വൈദ്യനാഥനും പടിഞ്ഞാറ് ദിശയിലേക്കാണ് ദർശനം. ശ്രീരാമനെയും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു.

ചൊവ്വാ ദോഷങ്ങൾ അകലുവാൻ

ചൊവ്വാ ദോഷങ്ങൾ അകലുവാൻ

ചൊവ്വ ഗ്രാഹത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നവർ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ നല്ലത് നടക്കുമെന്നാണ് വിശ്വാസം. പരിഹാരമായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ക്ഷേത്രത്തിൽ നടത്തുന്നു. ചൊവ്വാഴ്ചകളിലെ പൂജകൾക്കായാണ് കൂടുതലും ആളുകൾ ക്ഷേത്രത്തിലെത്തുന്നത്. ഭൂമി സംബന്ധമായ ഇടപാടുകൾ, ശാരീരിക അവശതകൾ, കടങ്ങൾ തുടങ്ങിയവയിൽ നിന്നു രക്ഷപെടുവാൻ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മതിയെന്നൊരു വിശ്വാസം പ്രബലമാണ്. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വ്രതങ്ങൾ അനുഷ്ഠിക്കുകയും ചുവന്ന വസ്ത്രങ്ങൾ അർപ്പിച്ച് അഭിഷേകം നടത്തുകയും ചെയ്യുന്നതാണ് ആളുകൾ കൂടുതലും പിന്തുടരുന്ന കാര്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+