മഴക്കാലങ്ങളില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ഒരാഘോഷം തന്നെയാണ്. കൂട്ടകാർക്കൊപ്പം വെള്ളത്തിലിറങ്ങിക്കഴിഞ്ഞാൽ പിന്നെ പോകുമ്പോൾ ആരും അപകടങ്ങളെക്കുറിച്ച് ഓർക്കാറേയില്ല. ആവേശം മൂത്ത് പാറപ്പുറത്ത് വലിഞ്ഞു കയറുന്നതും ഒഴുക്കിലിറങ്ങുന്നതും ചെയ്യരുതെന്ന് എത്ര പറഞ്ഞാലും ആരും കേൾക്കില്ല. ഒടുവിൽ പ്രതീക്ഷിക്കാത്ത രൂപത്തിൽ അപകടം വന്നു കഴിഞ്ഞു ആലോചിച്ചിട്ട് കാര്യവുമുണ്ടാകില്ല.
മഴ പെയ്ത് വെള്ളച്ചാട്ടങ്ങളൊക്കെ സജീവമായി തുടങ്ങിയതോടെ യാത്രകൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ പേരുകേട്ടതും അല്ലാത്തതുമായ വെള്ളച്ചാട്ടങ്ങള് തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികളെത്തുന്നു. അപകട സാധ്യത മുന്നിൽക്കണ്ട് ശ്രദ്ധിക്കുകയാണ് അപകടത്തിൽപെടാതിരിക്കാൻ ഏറ്റവും നല്ല മാർഗം.

വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയിൽ ഏതു പ്രായക്കാരും ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്. ''പണ്ടെത്ര ഇറങ്ങി നീന്തിയതാ...'' എന്ന് പറഞ്ഞ് വെള്ളത്തിലിറങ്ങിയാൽ പണി കിട്ടും. നിങ്ങൾ പ്രതീക്ഷിക്കുന്ന ഒഴുക്കോ കരയിൽ നിന്ന് കാണുമ്പോഴുള്ള ആഴമോ അല്ല വെള്ളത്തിലുള്ളത്. മനസ്സിലെ കണക്കുകൂട്ടലുകൾ പണിതരുന്ന സന്ദർഭങ്ങളിലൊന്നാണിത്.
നിങ്ങൾ പോകുന്ന വെള്ളച്ചാട്ടത്തിന്റെ സ്ഥലത്തെ കാലാവസ്ഥ എന്താണെന്ന് ആദ്യം നോക്കുക. അവിടെ ഏതെങ്കിലും തരത്തിലുള്ള കാലാസ്ഥാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് യാത്ര പുനഃക്രമീകരിക്കുക. ചെറിയ കുട്ടികളെ പരമാവധി വെള്ളച്ചാട്ടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. മഴയും വെള്ളവും കാണുന്ന ആവേശത്തിൽ വെള്ളത്തിലിറങ്ങാൻ വാശിപിടിക്കുന്നതു പോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര വേണ്ടന്നുവയ്ക്കാം,
കാടിനുള്ളില്‍ നിന്നു വരുന്ന വെള്ളച്ചാട്ടങ്ങളാണെങ്കിൽ മഴക്കാലത്ത് അതിലിറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ല. കാടിനുള്ളിൽ പെയ്യുന്ന മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിൻരെ ശക്തി കൂടാനും ഉരുൾപൊട്ടി വരാനുമെല്ലാം സാധ്യതയുണ്ട്. വെറും നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഇതത്രയും സംഭവിക്കുമെന്നതിനാൽ വെള്ളത്തിലിറങ്ങിയാൽ തിരികെ കയറാനുള്ള സാവകാശം പോലും കിട്ടിയെന്ന് വരില്ല.

വെള്ളച്ചാട്ടത്തിലെത്തിയാൽ പാറക്കെട്ടുകളിലേക്ക് കയറിപ്പോകുവാൻ ആരും ആഗ്രഹിക്കും. മികച്ച ഫോട്ടോ തേടിയും ഉള്ളിസെ സാഹസികനെ പുറത്തെടുക്കാനും ഒക്കെയായി പോകുമ്പോൾ അപകടം കൂടെത്തന്നെ കാണും. വളുകക്ൽ മാത്രമല്ല, വഴുക്കിവീഴുന്നത് പാറക്കെട്ടുകളിലേക്ക് തന്നെയാകാനുമാണ് സാധ്യത. വെള്ളച്ചാട്ടങ്ങളിൽ പോകുമ്പോൾ അനാവശ്യമായ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.
അടുത്തതായി, ഏറ്റവും ശ്രദ്ധിക്കേണ്ടത് നിർദ്ദേശങ്ങൾ പാലിക്കാനാണ്. മിക്ക വെള്ളച്ചാട്ടങ്ങളിലും അതിന്റെ അപകടാവസ്ഥയെ സൂചിപ്പിക്കുന്ന കാര്യങ്ങളും എന്തൊക്കെ ചെയ്യരുത് തുടങ്ങിയ അപകട സാധ്യതാ മുന്നറിയിപ്പുകൾ കൊടുത്തിട്ടുണ്ടാകും. അത് വെറുതെ കൊടുത്തതല്ലെന്ന് ആദ്യം മനസ്സിലാക്കുക. അവിടെ നിങ്ങൾ എന്തൊക്കെ ചെയ്യരുത് എന്നതാണ് ഇതിലുണ്ടാവുക. അത് പാലിക്കുക. ഗൈഡുമാരുടെ നിർദ്ദേശവും പാലിക്കുക.
പരിചയമില്ലാത്ത പ്രദേശത്ത് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ആളുകളുടെ മുന്നറിയിപ്പുകൾ പരിഗണിക്കുകയും അതനുസരിക്കുകയും ചെയ്യണം. വിലക്കിയിട്ടുള്ള ഇടങ്ങളിൽ പ്രവേശിക്കാതിരിക്കുക. കണ്ട് ആസ്വദിച്ച് മടങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ല കാര്യം

വെള്ളച്ചാട്ടങ്ങളിലെ ഫോട്ടോ എടുപ്പ്
ഏറ്റവും മികച്ച ഫോട്ടോ ലഭിക്കാനായി ഏതറ്റം വരെയും പോകുവാൻ ആളുകൾ റെഡിയാണ്. എന്നാൽ അത് പരിധി വിടുമ്പോൾ കലാശിക്കുന്നത് അപകടത്തിലാവും. അതിൽ ഏറ്റവും അപകട സാധ്യതയുള്ള സ്ഥലങ്ങളാണ് വെള്ളച്ചാട്ടം. നല്ല ഫോട്ടോയ്ക്കായി ആഴത്തിലേക്ക് പോകുന്നതും വെള്ളം വീഴുന്നതിനു താഴെ പോയി നിൽക്കുന്നതുമെല്ലാം ഒഴിവാക്കണം. പാറക്കെട്ടുകൾക്കു മുകളിൽ കയറി നിന്നുള്ള സെൽഫി അഭ്യാസങ്ങളും വേണ്ടന്ന് വെക്കണം.
അപകടസാധ്യതയില്ലാത്ത ഇടങ്ങളിലേക്ക് പോവുക, നിര്‍ദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക, വെള്ളച്ചാട്ടങ്ങളിൽ സാഹസികരാകാതിരിക്കുക, വെള്ളത്തിലിറങ്ങിയുള്ള അഭ്യാസങ്ങൾ വേണ്ടന്ന് വയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












