Search
  • Follow NativePlanet
Share
» »മഴക്കാലത്ത് ഇങ്ങോട്ട് കയറിവാ.. ചറപറ പെയ്യുന്ന മഴ, കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങൾ.. ആകാശം അതിരിടുന്ന കാഴ്ച

മഴക്കാലത്ത് ഇങ്ങോട്ട് കയറിവാ.. ചറപറ പെയ്യുന്ന മഴ, കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങൾ.. ആകാശം അതിരിടുന്ന കാഴ്ച

മഴ പെയ്താൽ പിന്നെ യാത്രകൾ വേണം. മഴ നനഞ്ഞ് കാറ്റു വീശുന്ന ഇടങ്ങളിലൂടെ പച്ചപ്പ് ആസ്വദിച്ച് പോകുന്ന യാത്രകൾ. എന്നാല്‍ സ്ഥിരം മഴയിടങ്ങൾ പലപ്പോഴും തിരക്കിലായിരിക്കും. ആഗുംബെയിലേക്കും വയനാട്ടിലേക്കും മൂന്നാറിലേക്കും ഒക്കെ ഈ സമയത്ത് അടുക്കാൻ പറ്റാത്ത തിരക്കാണ്. അപ്പോൾ പിന്നെ മഴക്കാലത്ത്
അധികം ആൾക്കാർ ചെന്നെത്താത്ത ഇടങ്ങളിലേക്ക് നമുക്ക് പോകാം. സാഹസികതയും വ്യത്യസ്തതയും എല്ലാം ചേർന്ന ഓഫ്ബീറ്റ് ഇടങ്ങളിലേക്കാവാം ഇത്തവണത്തെ മഴ യാത്ര.

ഒരു മഴ പെയ്തുകഴിയുമ്പോഴേക്കും ചില സ്ഥലങ്ങൾ അപ്പാടെ മാറും. ചുറ്റിലും പച്ചപ്പ്, പെട്ടന്ന് ഒലിച്ചുവന്ന വെള്ളച്ചാട്ടങ്ങൾ, അരുവികൾ ഇങ്ങനെ കാണാനും അനുഭവിക്കാനും ഇഷ്ടംപോലെ കാഴ്ചകളും കാണും. അങ്ങനെ ഈ മഴക്കാലത്ത് പോകാൻ പറ്റിയ മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം.

Unexplored Monsoon Destinations In India

1. സിറോ വാലി,അരുണാൽ പ്രദേശ്

മഴക്കാല യാത്രകളിൽ പൊതുവേ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥലമാണ് അരുണാചൽ പ്രദേശിലെ സിറോ വാലി. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന, ആകാശത്തോട് ചേർന്നു നിൽക്കുന്ന മലനിരകൾക്ക് നടുവിലെ മനോഹര ഗ്രാമമാണിത്. അപ്പതാനി ഗോത്രനിവാസികളും പ്രകൃതിയോട് ചേർന്നുള്ള ജീവിതവും ആണ് ഈ മനോഹര ഗ്രാമത്തിൽ കാണാനുള്ളത്. കുന്നിന്‍ചെരുവുകളില്‍ തട്ടുതട്ടായുള്ള കൃഷി രീതിയാണ് ഇവിടെയുള്ളത്. ശാന്തതയാണ് സീറോ വാലിയുടെ പ്രത്യേകത.

ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഇവിടുത്തെ മഴക്കാലം നീണ്ടു നിൽക്കുന്നത്. നല്ല പച്ചപ്പും കനത്ത മഴയുമാണ് ഈ സമയത്ത് ഇവിടെയുള്ളത്. മഴക്കാലത്ത് എപ്പോൾ മഴ വരുമെന്നോ പോകുമെന്നോ പറയാൻ പറ്റില്ല. മഴ മാത്രമല്ല, നല്ല ഇടിമിന്നലും ഇവിടെ ഉണ്ടാകും. അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി ജില്ലയിലാണ് സിറോ വാലി സ്ഥിതി ചെയ്യുന്നത്. അസമിലെ നോർത്ത് ലഖിംപൂരിൽ നിന്ന് 112 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

2. തീർത്ഥൻ വാലി, ഹിമാചൽ പ്രദേശ്

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കി ഇത്വണ ഹിമാചൽ പ്രദേശിലെ ഓഫ്ബീറ്റ് ഇടമായ തീർത്ഥൻ വാലി തിരഞ്ഞെടുത്താലോ. ഹിമാലയത്തിൽ മറഞ്ഞു കിടക്കുന്ന അതിമനോഹര ഇടമാണിത്. നദ, കാട്, വെള്ളച്ചാട്ടം എന്നിങ്ങനെ ഇവിടെ ഒരുപാട് കാര്യങ്ങൾ മഴക്കാലത്ത് വന്നാൽ ആസ്വദിക്കാം. കുളു ജില്ലയുടെ ഭാഗമായ തീർത്ഥൻ വാലി ഇവിടം ഹിമാചലിലെ മറ്റു പ്രദേശങ്ങളെയപേക്ഷിച്ച് അധികമാർക്കും അറിയുന്ന സ്ഥലമല്ല.

ദൈവത്തിൻ്റെ താഴ്വര എന്നറിയപ്പെടുന്ന ഇവിടെപരമ്പരാഗത രീതികളാണ് ആളുകൾ പിന്തുടരുന്നത്. നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്.തീർത്ഥൻ താഴ്‌വരയിൽ പരമ്പരാഗതമായി നിർമ്മിച്ച വീടുകൾ കാണേണ്ട കാഴ്ച തന്നെയാണ്. ഡൽഹിയിൽ നിന്നും ആറ് മണിക്കൂറാണ് ഇവിടേക്കുള്ള യാത്രാ ദൂരം. കസോൾ, മണാലി എന്നിവയ്ക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.

3. പെല്ലിങ് സിക്കിം

മഴക്കാലത്ത് അധികമാൾക്കാരുടെയും യാത്രാ പട്ടികയിൽ ഇടം നേടാത്ത സ്ഥലമാണ് പെല്ലിങ്. സിക്കിമിലെ ഒരു ഹിമാലയൻ ഗ്രാമമായ ഇവിടം മഴ പെയ്തു കഴിയുമ്പോഴേയ്ക്കും അിമനോഹരമായി മാറും, ടെറസ്ഡ് വയലുകൾ, വിശാലമായ പർവത കാഴ്ചകൾ,വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഇവിടെ കാണേണ്ട കാഴ്ചകളുടെ ലിസ്റ്റ് നീളുകളാണ്. പെമയങ്ത്സെ മൊണാസ്ട്രി,കാഞ്ചൻജംഗ വെള്ളച്ചാം എന്നിവ കാണാൻ മറക്കരുത്.

4. കോലാട്, മഹാരാഷ്ട്ര

മൺസൂണിൽ സാഹസിക യാത്രയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ മഹാരാഷ്ട്രയിലെ കോളാട് വരെ പോയാൽ മതി. പ്രകൃതിമനോഹരമായ ഈ പ്രദേശം സമൃദ്ധമായ പച്ചപ്പിനും കോടമഞ്ഞ് മൂടിയ പ്രകൃതിദൃശ്യങ്ങൾക്കും മികച്ചതാണ്. കൂടാതെ കുണ്ഡലിക നദിയിലെ റിവർ റാഫ്റ്റിംഗ് ,റാപ്പലിംഗ്, കയാക്കിംഗ്, ക്യാമ്പിംഗ് തുടങ്ങി ഒുപാട് സാഹസിക വിനോദങ്ങൾ ഇവിടെ ചെയ്യാനുണ്ട്.

5. ചിറാപുഞ്ചി

മഴയെന്നു കേള്‍ക്കുമ്പോൾ മനസ്സിലെത്തേണ്ട സ്ഥലങ്ങളിലൊന്നാണ് മേഘാലയയിലെ ചിറാപുഞ്ചി. ഏതു സമയത്തും പെയ്യാനൊരുങ്ങി നിൽക്കുന്ന മഴയാണ് ഇവിടുത്തെ പ്രത്യേകത. ലോകത്തെ ഏറ്റവും നനവാർന്ന പ്രദേശമായ ഇവിടെ മേയ് മുതൽ ജൂലൈ വരെ ന്ത മഴയാണ്. ബാക്കിയുള്ള മാസങ്ങളിൽ മഴ ഇടവിട്ടു പെയ്യും. മഴ പ്രേമികൾ തീർച്ചായയും പോയി കാണേണ്ട സ്ഥലമാണിത്. ഈസ്റ്റ് ഖാസി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ചിറപുഞ്ചിയിലെ വ്യൂ പോയിന്‍റുകളും മനോഹരമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+