Search
  • Follow NativePlanet
Share
» » മഴക്കാലത്തെ സന്തോഷം നല്കുന്ന വെള്ളച്ചാട്ടങ്ങൾ! ഈ കാര്യങ്ങൾ പക്ഷേ, ചെയ്യരുത്!

മഴക്കാലത്തെ സന്തോഷം നല്കുന്ന വെള്ളച്ചാട്ടങ്ങൾ! ഈ കാര്യങ്ങൾ പക്ഷേ, ചെയ്യരുത്!

എപ്പോൾ വേണമെങ്കിലും മഴയിങ്ങെത്തും. പലപ്പോഴായി വെറുതേയൊന്ന് പെയ്തിറങ്ങി പോയിട്ടുണ്ടെങ്കിലും വലിയ മഴക്കാലത്തിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മഴ വരുന്നതോടെ മഴക്കാല യാത്രകളും സജീവമാകും. വെള്ളച്ചാട്ടങ്ങളാണ് ഈ സമയത്തെ ആകർഷണം. മാത്രമല്ല, മഴയ്ക്കു മുന്നേവരെ ജീവനറ്റു കിടന്ന പല വെള്ളച്ചാട്ടങ്ങളും മഴയോടെ ജീവൻ വയ്ക്കും. എന്നാൽ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

മഴക്കാല യാത്രിയിലെ ചെറിയൊരു അശ്രദ്ധയ്ക്ക് പോലും ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. അതിനാൽ ഈ സമയത്തെ യാത്രകൾ‍ക്കിറങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

These Are The Things Not To Do While Visiting Waterfall

അന്വേഷിച്ച ശേഷം പോകാം

മഴ പെയ്തു തുടങ്ങുമ്പോൾ തന്നെ വെള്ളച്ചാട്ടങ്ങൾ സജീവമാകുന്നതിനാൽ ആളുകൾ എത്രയും പെട്ടന്നു തന്നെ യാത്രയ്ക്കായി ഇറങ്ങുന്നതാണ് പതിവ്. എന്നാൽ അങ്ങനെ വേഗത്തിൽ പുറപ്പെടുന്നതിനു മുൻപായി എന്താണ് അവിടുത്തെ അവസ്ഥയെന്നു മനസ്സിലാക്കുക. സഞ്ചാരികള്‍ക്ക് പോകുവാൻ കഴിയുന്ന സാഹചര്യമാണോ ഉള്ളതെന്നും കുട്ടികളെയും കൂട്ടി പോകുന്നത് സുരക്ഷിതമാണോ എന്നും കൂടി അന്വേഷിച്ച ശേഷം മാത്രമേ ഇറങ്ങാവൂ.

കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം

ഏത് വെള്ളച്ചാട്ടത്തിലേക്കാണ് പോകുന്നതെങ്കിലും അവിടെ ഏതെങ്കിലും തരത്തിലുള്ള കാലാസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടോ എന്നു നോക്കാം. അങ്ങനെ ഏതെങ്കിലും അലെർട്ടുകളോ മറ്റു മുന്നറിയിപ്പുകളോ നിലനില്‍ക്കുന്നുണ്ടെങ്കിൽ ആ സമയത്ത് യാത്ര ഒഴിവാക്കുകയാണ് നല്ലത്. പിന്നീട് യാത്ര ചെയ്യുവാൻ കഴിയുന്ന സാഹചര്യത്തിൽ ഇവിടേക്ക് യാത്ര നടത്താം.

monsoon waterfalls in kerala

വെള്ളച്ചാട്ടത്തിൽ ഇറങ്ങും മുൻപ്

വെള്ളച്ചാട്ടത്തിൽ എത്തിയാൽ ആദ്യം അതിലേക്ക് ഇറങ്ങുവാൻ ശ്രമിക്കരുത്. അവിടെയുള്ള ഉത്തരവാദിത്വപ്പെട്ട ആളുകള്‍ പറയുന്നത് പൂർണ്ണമായും അനുസരിക്കുക. മഴക്കോള് ഉള്ളപ്പോൾ വെള്ളത്തിൽ ഇറങ്ങരുത്. കാട്ടിനുള്ളിൽ നിന്നു വരുന്ന വെള്ളച്ചാട്ടമാണെങ്കിൽ അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് കൂടാന്‍ സാധ്യതയുണ്ട്. ഇത് അപകടകരമായ കാര്യമാണെന്നു മനസ്സിലാക്കി ഉത്തരവാദിത്വമുള്ള സഞ്ചാരിയാവുക.

വഴിതെറ്റി പോകരുത്

ചില വെള്ളച്ചാട്ടങ്ങളിലേക്ക് ചിലപ്പോള്‍ കുറച്ചധികം ദൂരം നടക്കേണ്ടതായി വന്നേക്കും. അപ്പോൾ തിരക്കില്ലാതെ എളുപ്പത്തിലെത്താമെന്നു കരുതിയോ, വേറെ കാഴ്ചകൾ കാണാമെന്നോർത്തോ ഒരിക്കലും മറ്റു വഴികളിലൂടെ പോകരുത്. യാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള വഴിയിലൂടെ മാത്രം നടക്കുക. ഒറ്റവഴി മാത്രമേയുള്ളുവെങ്കിൽ മറ്റു യാത്രക്കാർക്ക് അസൗകര്യം വരാത്ത പോലെ നടക്കാൻ ശ്രദ്ധിക്കാം.

waterfalls travel precautions

പാറക്കെട്ടുകളിലേക്ക് കയറരുത്

വെള്ളച്ചാട്ടങ്ങളിലെത്തിൽ അതിനോട് ചേർന്നുള്ള പാറക്കെട്ടുകളിലേക്ക് വലിഞ്ഞു കയറുവാൻ ശ്രമിക്കുന്നതും ഫോട്ടോകൾ പകർത്തുന്നതും നമ്മൾ കാണാറുണ്ട്. ഇത്തരം പ്രവർത്തികൾ അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് മാത്രമല്ല, അപ്രതീക്ഷികമായി വരുന്ന മലവെള്ളപ്പാച്ചിൽ, മഴ , പാറയിലെ വഴുക്കൽ തുടങ്ങി ഈ സമയത്ത് പ്രശ്നമായേക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്.

അപകടകരമായ ഫോട്ടോകൾ എടുക്കാതിരിക്കുക

ഇന്ന് ഫോട്ടോയില്ലാത്ത യാത്രകളില്ല. എത്ര പറ്റുമോ അത്രയും സാഹസികമായി പോലും ആളുകൾ അപകടകരമായ സാഹചര്യങ്ങളിൽ ഫോട്ടോകൾ എടുക്കുവാൻ ശ്രമിക്കാറുണ്ട്. ഇത് വലിയ അപകടങ്ങളിലേക്കും ചിലപ്പോൾ മരണത്തിലേക്കോ നയിച്ചേക്കാം.

കുടയും റെയിൻ കോട്ടും

മഴക്കാലത്തെ യാത്രകളിൽ ഏറ്റവും അത്യാവശ്യമായി കരുതേണ്ടവയാണ് കുടയും റെയിൻകോട്ടും. എത്ര വലിയ മഴയാണെങ്കിലും റെയിൻ കോട്ടുണ്ടെങ്കിൽ നനയാതെ രക്ഷപെടാം. തകർത്തൊഴുകുന്നെ വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോൾ അവിടെത്തുമ്പോൾ തന്നെ വെള്ളംവീണ് നനഞ്ഞിട്ടുണ്ടാവും. ഇത്തരം അവസരങ്ങളിൽ റെയിൻകോട്ട് നിങ്ങളെ സഹായിക്കും.

waterfalls malayalam

കുട്ടികളെ കൊണ്ടുവരുന്നുണ്ടെങ്കിൽ

അപകടകാരികളല്ലാത്ത വെള്ളച്ചാട്ടത്തിലേക്ക് മാത്രമേ കുട്ടികളെയും കൊണ്ടുവരാവൂ. ഒരുപാട് ദൂരം നടക്കേണ്ട സ്ഥലങ്ങൾ, മഴക്കാലത്ത് അപകടകാരികളാകുന്ന സ്ഥലങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ നിൽക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് ചെറിയ കുഞ്ഞുങ്ങളെ കൊണ്ടുവരാതിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+