പേരുകേട്ട സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തുള്ള ക്ഷേത്രങ്ങളും ഒക്കെ കണ്ട് ആവോളം ആസ്വദിച്ച് അടിച്ചുപൊളിച്ച് തിരിച്ചെത്തുന്നതാണ് നമ്മുടെ മിക്ക യാത്രകളും. തിക്കിലും തിരക്കിലും ഓടിപ്പോയി കണ്ടുതീർത്ത് വരുന്ന യാത്രകളാണോ യഥാർഥ യാത്രകൾ...അല്ല! തിരക്കുകളുടെ ഇടയിൽ നടത്തുന്ന ഈ യാത്രകളിൽ നിന്നുമൊരു മാറ്റം വേണ്ടെ?! യാത്രകളിൽ പുതിയ സ്ഥലങ്ങളെയും ആളുകളെയും തിരയുന്നവർ തീർച്ചായും പോയിരിക്കേണ്ട ഒരു നാടുണ്ട്...വടക്കു കിഴക്കൻ ഇന്ത്യ. തികച്ചും വ്യത്യസ്തമാ ആചാരങ്ങളും സംസ്കാരങ്ങളുമായി കാത്തിരിക്കുന്ന ഈ നാട് ഒരത്ഭുതം തന്നെയാണ്! ഇതാ വടക്കു കിഴക്കൻ ഇന്ത്യയിൽ തീർച്ചായയും സന്ദർശിച്ചിരിക്കേണ്ട കുറച്ച് ഗ്രാമങ്ങൾ പരിചയപ്പെടാം...
മാവ്ലിനോങ്, മേഘാലയ
വെള്ളച്ചാട്ടങ്ങളും പാലങ്ങളും ചേർന്ന നാടൻ ഗ്രാമീണ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.
ഷില്ലോങ്ങിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് മാവ്ലിനോങ് സ്ഥിതി ചെയ്യുന്നത്.
സിറോ, അരുണാചൽ പ്രദേശ്
പൈൻ മരങ്ങളും മുളകളും പർവ്വതങ്ങളും ഒക്കെ ഇവിടെ കാണാം. അപ്താനി ഗോത്ര വിഭാഗത്തിൽ പെടുന്ന ആളുകളാണ് ഇവിടുത്തെ താമസക്കാർ. സീറോ മ്യൂസിക് ഫെസ്റ്റിവർ, അപ്താനികളുടെ വിളവെടുപ്പുത്സവമായ ഡ്രീ ഫെസ്റ്റിവൽ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ക്യാമറയെപ്പോലും പിന്നിലാക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
അത്യപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ അധിവസിക്കുന്ന ഇടമാണ് സീറോ. അതിനാല്‍ തന്നെ പ്രകൃതി സ്‌നേഹികള്‍ക്ക് പറ്റിയ ഒരിടമാണിത്. കൂടാതെ ടാലി വാലി വൈല്‍ഡ് ലൈറ് സാങ്ച്വറി, ഹാപോലി, മേഘ്‌നാ ഗുഹാ ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
ആൻഡ്രോ, മണിപ്പൂർ
കിസാമാ, നാഗാലാൻഡ്
നാഗാ വിഭാഗക്കാരുടെ ജീവിത രീതികളും സംസ്കാരവും പാരമ്പര്യവുമെല്ലാം കാണിച്ചു തരുന്ന ഒരു ഓപ്പൺ എയർ മ്യൂസിയം പോലെയാണിവിടമുള്ളത്.
ബക്തവാങ്, മിസോറാം
മയോങ്, ആസാം
മായ എന്ന വാക്കിൽ നിന്നുമാണ് ഈ സ്ഥലത്തിന് മയോങ് എന്ന പേരു ലഭിച്ചത്. മൊറിഗാവോങ് ജില്ലയിലാണ് ഇവിടമുള്ളത്.
ഇവിടെ നടത്തിയിട്ടുള്ള ചരിത്രപഠനങ്ങളും ഖനനങ്ങളിലും കണ്ടെത്തിയ മറ്റൊരു കാര്യം കൂടിയുണ്ട്. പണ്ട് ഇവിടം നരബലി നടത്തിയിരുന്ന ഇടമായിരുന്നു എന്നതാണത്. മൂർച്ചയേറിയ ആയുധങ്ങളും പീഠങ്ങളും ഒക്കെ ഇവിടെ നിന്നും കണ്ടെടുത്തു എന്നത് ഇതിനെ തെളിവായി ചരിത്രകാരൻമാർ പറയുന്നു.
മയോങ് ഗ്രാമക്കാരുടെ ജീവിതം മുഴുവൻ ഒരു മന്ത്രവാദമയമാണ് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം എല്ലാത്തിനും എപ്പോഴും മന്ത്രവാദത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇവർ. ഒരു രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതിനു പകരം മന്ത്രവാദം വഴി അസുഖം ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. നടുവിന് വേദന വന്നാൽ പുറത്ത് ചെമ്പുപാത്രം വെച്ച് മന്ത്രം ചൊല്ലി വേദന കളയുന്ന വിദ്യയും ഇവർക്കുണ്ട്.
ബോംദില, അരുണാചല്‍ പ്രദേശ്
ഡിസുകൗ താഴ്‌വര, നാഗലാന്‍ഡ്
കൊലാസിബ്, മിസോറാം
മിസോറാമിലെ ഏറ്റവും നീളമേറിയ നദികളിലൊന്നാമ ത്വ്ലാങ് നദിയാണ് കൊലസിബിലെ കാണേണ്ട കാഴ്ചകളിലൊന്ന്. 185 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന ഇതിന്റെ കരയിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാൻ. നദിക്കരയിലിരുന്ന് മീൻ പിടിക്കുക, മികച്ച ഫ്രെയിമുകൾ ക്യാമറകളിലാക്കുക, തുടങ്ങിയവയാണ് ഇവിടെ എത്തിയാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.



Click it and Unblock the Notifications

















