Search
  • Follow NativePlanet
Share
» »താമസം മാറ്റാം സ്പെയിനിലേക്ക്; ലക്ഷങ്ങൾ തരും! മാസം തോറും അക്കൗണ്ടിൽ പണം

താമസം മാറ്റാം സ്പെയിനിലേക്ക്; ലക്ഷങ്ങൾ തരും! മാസം തോറും അക്കൗണ്ടിൽ പണം

പുതിയ ഇടങ്ങൾ തേടിയുള്ള യാത്രകൾ നമ്മളെ ഒരിക്കലും മടുപ്പിക്കാറില്ല. കഴിയുന്നത്ര രാജ്യങ്ങൾ കാണണമെന്നും അവിടുത്തെ ആളുകളെ പരിചയപ്പെട്ട്, സംസ്കാരങ്ങൾ മനസ്സിലാക്കാനും ഒക്കെ നമുക്കിഷ്ടമാണ്. എന്നാൽ ഇതൊക്കെ ആസ്വദിച്ച് പുതിയൊരു രാജ്യത്തേയ്ക്ക് സ്ഥിരമായി മാറിയാലോ? അതത്ര എളുപ്പല്ല എന്നു തോന്നുമെങ്കിലും ഇങ്ങോട്ട് പണം തന്ന് നിങ്ങളെ സ്വീകരിക്കുവാൻ ചില സ്ഥലങ്ങൾ റെഡിയാണ്! ഒരു മാറ്റത്തിനായി തയ്യാറാണെങ്കിൽ, നിങ്ങളെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന സ്പെയിനിലെ ഈ നഗരങ്ങളെ പരിചയപ്പെടാം.

Spain Relocation Programme

താമസം മാറാം , പണം നേടാം

തങ്ങളുടെ നിബന്ധനകൾക്കനുസരിച്ച്, താമസം മാറുന്നവർക്ക് പണവും വീടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നല്കുന്ന നിരവധി പദ്ധതികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ആൽബെനും യുഎസിലെ വെര്‍മോണ്ടും ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ വളരെ ആകർഷകമായ പാക്കേജുകളാണ് തങ്ങളുടെ നാട് സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനായി മുന്നോട്ടുവച്ചിരിക്കുന്നത്.

Spain Relocation Programme

സ്പെയിനിലേക്ക് മാറാം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് സ്പെയിൻ. ജനസംഖ്യ കുറഞ്ഞ ഇവിടുത്തെ നഗരങ്ങളാണ് പുറമേ നിന്നും ആളുകളെ ക്ഷണിക്കുന്നത്. വെറുതേ ക്ഷണിക്കുകയല്ല, സ്ഥിരതാമസത്തിനായി എത്തുന്നവർക്ക് മികച്ച ജീവിത സാഹചര്യങ്ങളും പണവും നല്കിയാണ് ഗ്രാമങ്ങൾ സ്വീകരിക്കുന്നത്.

പോംഗ

ഇത്തരത്തിൽ, റീലൊക്കേറ്റ് ചെയ്യുന്നവരെ സ്വീകരിക്കുന്ന നഗരമാണ്
സ്പെയിനിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ മുൻസിപ്പാലിറ്റിയിലെ മലമ്പ്രദേശ നഗരങ്ങളിലൊന്നായ പോംഗ. മുതിർന്നവർക്കു മാത്രമല്ല, കുടുംബങ്ങൾക്കൊപ്പം ഇവിടേക്കു താമസത്തിനായി വരുന്ന കുഞ്ഞുങ്ങൾക്കും ഒരേ പോലെ പണം നല്കുന്ന സ്കീം ആണ് പോംഗയുടേത്.
വളരെ കുറച്ചുമാത്രം ജനസംഖ്യയുള്ള ഇവിടെ, ആളുകളുടെ എണ്ണം കൂട്ടുവാനും പ്രാദേശിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുവാനും ആണ് ഇങ്ങനെയൊരു ഓഫർ പോംഗ നല്കുന്നത്.
2,600 പൗണ്ട് അഥവാ 3,244 ഡോളർ ആണ് പോംഗ ഒരാൾക്ക് നല്കുന്ന തുക. ഇത് 2,65,863.64 രൂപയ്ക്ക് തുല്യമാണ്. കുടുംബമായി താമസം മാറുമ്പോൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഇതേ തുക ലഭിക്കും.

Spain Relocation Programme

എന്നാൽ ഇത്രയും സൗകര്യങ്ങൾ നല്കി സ്വീകരിക്കുമ്പോൾ പകരം ഏറ്റവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നിങ്ങൾ ഇവിടെ താമസിക്കണം എന്നാണ് പോംഗ ആവശ്യപ്പെടുന്നത്. അഞ്ച് വർഷമോ! എന്നാലോചിക്കുവാൻ വരട്ടെ. നിങ്ങൾ യാത്രകളിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ പോംഗെയിലുണ്ട്. പ്രകൃതിയോട് ചേര്‍ന്നു നിൽക്കുന്ന ഇവിടം അതിന്‍റെ മനോഹരമായ ട്രക്കിങ് റൂട്ടുകൾക്കും പക്ഷിനിരീക്ഷണ കേന്ദ്രങ്ങൾക്കും പ്രസിദ്ധമാണ്. സാഹസിക യാത്രയാണ് ലക്ഷ്യമെങ്കിലും ഈ സ്പാനിഷ് നഗരം നിങ്ങളെ നിരാശപ്പെടുത്തില്ല. ഇനി ബീച്ച് ആണ് നിങ്ങൾക്ക് താല്പര്യെമെങ്കിൽ തൊട്ടടുത്തു കോസ്റ്റാ വെർഡെ ഉണ്ട്. ആളുകളുടെ തിരക്കും ബഹളങ്ങളുമില്ലാത്ത, ബീച്ച് വൈബ് ഇവിടം നല്കും.

Spain Relocation Programme

റുബിയ

പോംഗെയുടെ അതേ മാതൃകയിൽ പണം നല്കി ആളുകളെ സ്വീകരിക്കുന്ന മറ്റൊരു സ്പാനിഷ് നഗരമാണ് ഗലീസിയയിലെ റുബിയ. വർഷം തോറും 1,600 പൗണ്ട് വീതം ഇങ്ങനെ വരുന്നവർക്ക് റുബിയ നല്കും. വീടിന്‍റ കാര്യത്തിലും ഇവിടെ പേടിക്കേണ്ട. വളരെ കുറഞ്ഞ തുകയിൽ താമസക്കാർക്ക് വീടുകൾ ലഭ്യമാണ്. വെറും 1400 പേര് മാത്രമാണ് ഇവിടെ താമസക്കാരായി ഉള്ളത്. അതുകൊണ്ടുതന്നെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കുന്നതിനായി കുട്ടികളുള്ള കുടുംബങ്ങൾക്കാണ് ഇവിടുത്തെ റിലൊക്കോഷൻ സ്കീം മുന്‍ഗണന നല്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+