Search
  • Follow NativePlanet
Share
» »മൂന്നാർ യാത്രയിലെ അട്ടുകാട്, തേയിലത്തോട്ടത്തിലെ കല്പ്പടവുകൾ കടന്നെത്തുന്ന സ്വർഗ്ഗം!

മൂന്നാർ യാത്രയിലെ അട്ടുകാട്, തേയിലത്തോട്ടത്തിലെ കല്പ്പടവുകൾ കടന്നെത്തുന്ന സ്വർഗ്ഗം!

മൂന്നാർ യാത്രകളിൽ സാഹസികത തേടുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട അട്ടുകാട് വെള്ളച്ചാട്ടത്തെക്കുറിച്ച് വായിക്കാം...

അട്ടുകാട് വെള്ളച്ചാട്ടം.. മൂന്നാർ കാഴ്ചകളിൽ ഏറ്റവും പൊളി വൈബ് തരുന്ന ഇടങ്ങളിലൊന്നാണെങ്കിലും സഞ്ചാരികൾക്കത്ര പരിചിതമല്ല ഈ വെള്ളച്ചാട്ടം. മൂന്നാറിന്‍റെ തണുപ്പിലേക്ക് എത്രയും പെട്ടന്നെത്തുവാനുള്ള തിരക്കിൽ വേഗത്തിൽ വണ്ടിവിടുമ്പോൾ വഴിയിൽ ഒഴിവായി പോകുന്ന മനോഹരമായ കാഴ്ചകളിൽ ഒന്നായാണ് മിക്കവർക്കും അട്ടുകാടിനെ പരിചയം. മൂന്നാർ യാത്രകളിൽ സാഹസികത തേടുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട അട്ടുകാട് വെള്ളച്ചാട്ടത്തെക്കുറിച്ച് വായിക്കാം...

Cover Image: Lindsey Costa/ Unsplash

അട്ടുകാട് വെള്ളച്ചാട്ടം

അട്ടുകാട് വെള്ളച്ചാട്ടം

സാഹസികതയും സംതൃപ്തിയും ആവോളം നല്കുന്ന മൂന്നാറിലെ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് അട്ടുകാട് വെള്ളച്ചാട്ടം. മൂന്നാറിൽ കണ്ടിരിക്കേണ്ട നാല് പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് മൂന്നാറിന്‍റെ ഓഫ്ബീറ്റ് കാഴ്ചകളും അനുഭവങ്ങളും തേടിപ്പോകുമ്പോൾ നിർബന്ധമായും കണ്ടിരിക്കണം എന്ന കാര്യത്തിൽ സംശയമില്ല.

PC:Keral Tourism

ഓരോ ചുവടിലും ആവേശം

ഓരോ ചുവടിലും ആവേശം

കടുത്ത വേനലിലൊഴികെ ഏതു സമയത്തും ആവേശം കൊള്ളിക്കുന്ന കാഴ്ചകളുമായാണ് അട്ടുകാട് വെള്ളച്ചാട്ടത്തിന്‍റെ നിൽപ്പ്. മണ്ണ് പുതഞ്ഞു നിൽക്കുന്ന വഴിയിലൂടെ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവെച്ചുവേണം ഇവിടേക്ക് വരുവാൻ. തേയിലത്തോട്ടത്തിനുള്ളിലെ കല്ലുകൊണ്ടുള്ള പടിക്കെട്ടുകളിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് നടന്നുവരേണ്ടത്. ശേഷം പാലത്തിലൂടെ അക്കര കടന്ന് വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കാം, ആർത്തലച്ചുപെയ്യുന്ന മഴയിലാണ് ഈ വെള്ളച്ചാട്ടത്തെ കാണുന്നതെങ്കിൽ കിടിലൻ വ്യൂ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. മഴയിൽ ചുറ്റിലുമുള്ള കാഴ്ചകളും ആ ആംബയൻസും ചേരുമ്പോൾ ഒരു രക്ഷയുമില്ല! പോകുന്നവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങാതിരിക്കുവാനും മറ്റു മുൻകരുതലുകൾ എടുക്കുവാനും ശ്രദ്ധിക്കണം

സാഹസികരാണോ.. നേരേ വിട്ടോ

സാഹസികരാണോ.. നേരേ വിട്ടോ

മൂന്നാറിൽ നിന്നും പള്ളിവാസലിലേക്കുള്ള വഴിയിലാണ് അട്ടുകാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വലിയ മരങ്ങൾക്കും പച്ചപ്പിനും ഇടയിലൂടെ, വളരെ മനോഹരമായ യാത്രാനുഭവമാണ് ഇത് നല്കുന്നത്. കുറച്ചു ദൂരമേ നടക്കുവാനുള്ളൂ എങ്കിലും ചെറിയ ക്ഷീണം തോന്നിയേക്കാം. എന്നാൽ വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാര ശബ്ദവും ആർത്തലച്ചു പതിക്കുന്ന കാഴ്ചയും ക്ഷീണം മുഴുവനും മാറ്റുവാൻ പര്യാപ്തമാണ്. നൂറു മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം പതിക്കുന്നത്.

PC:Shahid Kazi/Unsplash

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെ കഴിവതും നേരത്തെ ഇവിടെക്ക് വരുവാൻ ശ്രമിക്കുക. ഏറ്റവും ഭംഗിയായി വെള്ളച്ചാട്ടം കാണാം എന്നതു കൂടാതെ ബാക്കി സമയം മറ്റിടങ്ങൾ കാണുവാനായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. ബാഗിനും മറ്റും റെയിൻ കവർ ഉപയോഗിക്കുന്നത് നല്ലതാരിയിക്കും. ഇവിടെ എത്തിയാൽ അറിയാതെയാണെങ്കിലും നിങ്ങൾ നനഞ്ഞുപോയേക്കാം, അതിനാൽ റെയിൻ കോട്ടുകളോ അല്ലെങ്കിൽ ടവ്വലോ എടുക്കുവാൻ ശ്രദ്ധിക്കുക.
ചെളിയും തെന്നലും ഒക്കെയുള്ള സ്ഥലത്തുകൂടി നടന്നു പോകണം എന്നതിനാൽ അതിനനുസരിച്ചുള്ള പാദരക്ഷകൾ ധരിക്കുക, സ്ലിപ്പ് ആവാത്ത, ഗ്രിപ്പുള്ള ട്രക്കിങ് ഷൂ പോലുള്ളവ ഉപയോഗിക്കാം. മഴ പെയ്താൽ മണ്ണ് പെട്ടന്നു ചളിയാകും. ഇക്കാര്യം കൂടി ഓർത്തുവേണം ചെരിപ്പ് എടുക്കുവാൻ.

PC:Lindsey Costa/Unspalsh

താമസവും ഭക്ഷണവും

താമസവും ഭക്ഷണവും

പള്ളിവാസലിലും അട്ടുകാടിലും താമസത്തിനും ഭക്ഷണത്തിനുമായി നിരവധി ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. ബജറ്റ് താമസ സൗകര്യങ്ങളും ഭക്ഷണശാലകളും ഇവിടെയുണ്ട്. ബൈസൺ വാലി റോഡിലേക്ക് ചെന്നാല്‍ കൂടുതൽ ഭക്ഷണ താമസ സൗകര്യങ്ങൾ കണ്ടെത്താം. പോതമേട് വ്യൂ പോയിന്‍റും ഇതിനടുത്താണ്.

PC:Sreehari Devadas/Unsplash

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മൂന്നാറിൽ നിന്നും എളുപ്പത്തിൽ ബസിലോ ഓട്ടോയിലോ ഇവിടേക്ക് വരാം. ബസിൽ വരുന്നവർക്ക് മൂന്നാറിൽ നിന്നോ അല്ലെങ്കിൽ മൂലക്കടെയിൽ നിന്നോ അട്ടുകാടിനടുത്തേയ്ക്കുള്ള ബസുകള്‍ ലഭിക്കും. ബസ് സ്റ്റോപ്പിൽ ഇറങ്ങി ബാക്കി ദൂരം നടന്നു വേണം വെള്ളച്ചാട്ടത്തിൽ എത്തുവാൻ. പള്ളിവാസലിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്കുള്ളത്. മൂന്നാർ ടൗണിൽ നിന്നും ഇവിടേക്ക് 9 കിലോമീറ്റർ ദൂരമുണ്ട്.

PC:Ravi Sangar/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+