Search
  • Follow NativePlanet
Share
» »മൂന്നാർ കാഴ്ചകളിലെ ചുനയംമാക്കല്‍ വെള്ളച്ചാട്ടം,ചാറ്റൽമഴ പോലെ പതഞ്ഞിറങ്ങുന്ന സൗന്ദര്യം

മൂന്നാർ കാഴ്ചകളിലെ ചുനയംമാക്കല്‍ വെള്ളച്ചാട്ടം,ചാറ്റൽമഴ പോലെ പതഞ്ഞിറങ്ങുന്ന സൗന്ദര്യം

ഇടുക്കിയിലെ മറഞ്ഞിരിക്കുന്ന മനോഹര ഇടം എന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ചുനയംമാക്കല്‍ വെള്ളച്ചാട്ടം കഴിഞ്ഞ കുറച്ചു കാലങ്ങളായി സഞ്ചാരികളുടെ സ്ഥിരം സ്പോട്ട് ആണ്.

മൂന്നാർ കാഴ്ചകളുടെ ഒരു കൂടാരമാണ്. വെള്ളച്ചാട്ടങ്ങളിൽ തുടങ്ങി തേയിലത്തോട്ടങ്ങളും ഫാമുകളും അണക്കെട്ടും വ്യൂ പോയിന്‍റുകളും ട്രക്കിങ് ഇടങ്ങളും മാത്രമല്ല, നമ്മുടെ നാട്ടിൽ തന്നെയോ എന്നത്ഭുതം തോന്നിപ്പിക്കുന്ന റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്. പൂന്തോട്ടങ്ങളും ടീ മ്യൂസിയവും പഴക്കം ചെന്ന ദേവാലയവും കിടുക്കൻ രുചി വിളമ്പുന്ന സ്ഥലങ്ങളും ഇവിടെ കാണാം.

എന്നാൽ വലിയ കാഴ്ചകളിൽ നിന്നു മാറി മൂന്നാർ യാത്രയിൽ കുഞ്ഞു കാഴ്ചകൾ തേടി പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം. വളരെ കുറച്ച് ആളുകൾ മാത്രം എത്തിച്ചേരുന്ന ഇവിടം മനോഹരമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

Munnar Chunayammakkal Waterfalls In Idukki-

PC:Simon Bowles/Unsplash

ഇടുക്കി കാത്തുവെച്ച ഇടം

ഇടുക്കിയിലെ ഓരോ കാഴ്ചകളും ഓരോ തരം അനുഭവങ്ങളാണ്. ഇന്നത്തെ നമ്മുടെ മൂന്നാർ കാഴ്ചകളിലെ താരം ചുനയംമാക്കല്‍ വെള്ളച്ചാട്ടം ആണ്. പേരു കേൾക്കുമ്പോൾ ആളിത്തിരി വമ്പൻ ആണെന്നൊക്കെ തോന്നുമെങ്കിലും പേരിലെ ആ ഭീകരത ഈ വെള്ളച്ചാട്ടത്തിനില്ല. ഇടുക്കിയിലെ മറഞ്ഞിരിക്കുന്ന മനോഹര ഇടം എന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ചുനയംമാക്കല്‍ വെള്ളച്ചാട്ടം കഴിഞ്ഞ കുറച്ചു കാലങ്ങളായി സഞ്ചാരികളുടെ സ്ഥിരം സ്പോട്ട് ആണ്. കേട്ടറിഞ്ഞ് എത്തിച്ചേരുന്നവരും യാത്രയിൽ വഴിമാറി എത്തിച്ചേരുന്ന് സ‍ഞ്ചാരികളുമാണ് ഇവിടെ വരുന്നവരിൽ അധികവും.

ചാറ്റൽമഴ പോലെ

ഏതൊരു വെള്ളച്ചാട്ടം പോലെയും നോക്കി നിന്നുപോകുന്ന കാഴ്ചയും ഭംഗിയും ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിനുമുണ്ട്. ഏകദേശം 100 അടിയോളം മുകളിൽ നിന്നു താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ചെറിയ ഒരു ചാറ്റൽ മഴ പെയ്തു പോകുന്ന അനുഭവമാണ് സഞ്ചാരികൾക്ക് നല്കുന്നത്. താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി വരുന്നിനാലാണ് ഇത് ചാറ്റൽ മഴയുടെ ഫീൽ തരുന്നത്. വെള്ളച്ചാട്ടം മൊത്തത്തിൽ വന്നു പതിച്ച് ഒഴുകുന്നതും പാറക്കെട്ടുകളിലേക്കാണ്. വെള്ളച്ചാട്ടം മാത്രമല്ല, ചുറ്റുമുള്ള കാഴ്ചകളും പച്ചപ്പും ഇവിടേക്കുള്ള യാത്രയെ മനോഹരമാക്കുന്നു. പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് വെള്ളച്ചാട്ടത്തിനു അടുത്തുള്ള മറ്റു കാഴ്ചകൾ. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് ജീപ്പിലാണ് എത്തിച്ചേരുവാൻ സാധിക്കുന്നത്. ചെറിയൊരു ഓഫ് റോഡ് യാത്രയുടെ ഹരവും ഇത് നല്കും.

അപകട സാധ്യതയില്ലാതെ ഒരു വെള്ളച്ചാട്ടം കാണാം എന്ന കാരണമാണ് കൂടുതൽ ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. കുടുംബമായി വരുന്നവരും ഇവിടെ കാണുവാനായി എത്തുന്നു. ഫോട്ടോ എടുക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. നിറയെ പകർത്തുവാനായി ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്.

മൂന്നാറില്‍ നിന്നു മടങ്ങും വഴിയും മൂന്നാറിലേക്കു കയറുമ്പോഴുമെല്ലാം നിരവധി ആളുകൾ ഈ വെള്ളച്ചാട്ടം കാണുവാനായി എത്തുന്നു, മുതിരപ്പുഴയാറിന്‍റെ ഭാഗമായ വെള്ളച്ചാട്ടത്തിലേക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വരാം. അടിമാലിക്ക് സമീപമുള്ള വെള്ളത്തൂവല്‍ പഞ്ചായത്തിലെ എല്ലക്കല്‍ പോത്തുപാറ എന്ന സ്ഥലത്തിന് അടുത്താണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടമുള്ളത്. അടുത്തുള്ള പ്രധാന ഇടം കുഞ്ചിത്തണ്ണി ആണ്. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാട് റോഡില്‍ എല്ലക്കല്ലില്‍ വന്ന് അവിടുന്ന് പോത്തുപാറ വഴി ഇവിടേക്ക് വരാം, കുഞ്ചിത്തണ്ണിയിൽ നിന്നും വെറും നാല് കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടിൽ വരുമ്പോൾ 700 മീറ്റര്‍ സഞ്ചരിച്ചാല്‌ വെള്ളച്ചാട്ടത്തിലെത്താം. വെള്ളത്തൂവൽ വഴിയും കുഞ്ചിത്തണ്ണി വഴിയം വെള്ളച്ചാട്ടത്തിലേക്ക് വരാം.

മൂന്നാറിൽ നിന്നും ചുനയംമാക്കൽ വെള്ളച്ചാട്ടത്തിലേക്ക് 20.8 കിലോമീറ്റർ ദൂരമുണ്ട്. ആനച്ചാൽ- കുഞ്ചിത്തണ്ണി റോഡ് വഴിയാണ് ഇവിടേക്ക് എത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+