Search
  • Follow NativePlanet
Share
» »മൂന്നാർ യാത്രയിലെ മറയൂർ. ചന്ദനക്കാടും വെള്ളച്ചാട്ടങ്ങളും, കണ്ടും കഴിച്ചും കിടിലനൊരു സഞ്ചാരം

മൂന്നാർ യാത്രയിലെ മറയൂർ. ചന്ദനക്കാടും വെള്ളച്ചാട്ടങ്ങളും, കണ്ടും കഴിച്ചും കിടിലനൊരു സഞ്ചാരം

മൂന്നാർ യാത്രയിൽ മറയൂർ തിരഞ്ഞെടുക്കുമ്പോൾ ഇവിടെ നിർബന്ധമായും കാണേണ്ട കുറച്ചിടങ്ങള്‍ പരിചയപ്പെടാം

മൂന്നാർ യാത്രയിൽ മാറ്റിവയ്ക്കാതെ കാണുവാൻ പോയിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മറയൂർ. ചന്ദനക്കാടുകളുടെയും ശർക്കരയുടെയും മുനിയറയുടെയും പേരിൽ അറിയപ്പെടുന്ന മറയൂർ പേരുപോലെ ശരിക്കും മറഞ്ഞിരിക്കുന്ന ഒരു നാട് തന്നെയാണ്. പുറമേ കാണുന്ന കാഴ്ചകൾക്കും നാടിനുമപ്പുറം മറ്റെന്തോക്കെയോ ആണ് മറയൂർ. കയറിച്ചെല്ലുന്നവർക്കു മുന്നില്‌ മാത്രം വെളിപ്പെടുന്ന മറ്റൊരു ലോകം. മൂന്നാറിൽ നിന്നിറങ്ങുമ്പോഴോ അല്ലെങ്കിൽ മൂന്നാർ യാത്രയിൽ മറയൂർ തിരഞ്ഞെടുക്കുമ്പോൾ ഇവിടെ നിർബന്ധമായും കാണേണ്ട കുറച്ചിടങ്ങള്‍ പരിചയപ്പെടാം...

മറയൂർ

മറയൂർ

ഇടുക്കിയിലെ ഏറ്റവും ഭംഗിയാർന്ന സ്ഥലങ്ങളിലൊന്നാണ് മറയൂർ. മൂന്നാർ അതിന്‍റെ പ്രകൃതി ഭംഗിക്കും കാലാവസ്ഥയ്ക്കുമാണ് പ്രസിദ്ധമായതെങ്കിൽ മറയൂരിന് ഇതിനൊപ്പം ചരിത്രപരമായ പ്രാധാന്യവും വൈവിധ്യമാര്‍ന്ന കാഴ്ചകളും കൂടി നല്കുവാനുണ്ട്. ചരിത്രത്തിന്റെ ശേഷിപ്പുകളായി നിൽക്കുന്ന മുനിയറകളും പൈതൃകങ്ങളുടെ കൂട്ടുമായി തനി നാടന്‌‍ രീതിയിൽ ഒരുങ്ങുന്ന മറയൂർ ശർക്കരയും പിന്നെ ചന്ദരനക്കാടും വെള്ളച്ചാട്ടങ്ങളും മൂന്നാറിന്റെ ഈ അയൽക്കാരന് ഉണ്ട്.

PC:Avin CP/Unsplash

കാലാവസ്ഥയിൽ മൂന്നാർ തന്നെ

കാലാവസ്ഥയിൽ മൂന്നാർ തന്നെ

മൂന്നാറിനൊപ്പം നില്‌‍ക്കുന്ന കാലാവസ്ഥയാണ് മറയൂരിനുമുള്ളത്. മൂന്നാറിലെ തണുപ്പും കുളിരും ഇവിടെയും അതേപടി ആസ്വദിക്കാം. നാലു മലകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന മറയൂർ മട്ടിലും ഭാവത്തിലും തനിനാടൻ ഗ്രാമമാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിലോ കാഴ്ചകളിലോ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

PC:Sajith Erattupetta

 മറയൂർ ചന്ദനക്കാട്

മറയൂർ ചന്ദനക്കാട്

മറയൂര്‍ എന്ന പേരുമായി ഏറ്റവും ചേർന്നു നിൽക്കുന്നതാണ് ഇവിടുത്തെ ചന്ദനക്കാടുകൾ. നിങ്ങൾ പോകുന്ന വഴിയുടെ അപ്പുറവും ഇപ്പുറവും തന്നെ ചന്ദനമരങ്ങൾ കാണാം. പ്രകൃത്യാ ചന്ദനമരങ്ങൾ വളരുന്ന ഇടമെന്ന നിലയിലാണ് മറയൂർ അറിയപ്പെടുന്നത്. ഹെക്ടർ കണക്കിന് സ്ഥലത്തായി ഏകദേശം 6500 ൽ അധികം ചന്ദനമരങ്ങൾ ഇവിടെ കാണാം. മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ചന്ദനത്തിനും തൈലത്തിനും വലിയ ഗുണമേന്മയുണ്ട്. കുറഞ്ഞ മഴയാണ് ഇതിനു കാരണം. ചന്ദനക്കാട് സന്ദർശിക്കുവാനും ചന്ദനം സംസ്കരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുവാനുമെല്ലാം ഇവിടെ അവസരം ലഭിക്കും.

PC:Cyrillic

 മുനിയറകൾ

മുനിയറകൾ

മറയൂരിന്റെ ചരിത്രക്കാഴ്ചകൾ കാണിച്ചു തരുന്ന ഇടമാണ് ഇവിടുത്തെ മുനിയറകൾ. കോവിക്കടവ് എന്ന ഗ്രാമത്തിലായി സ്ഥിതി ചെയ്യുന്ന മുനിയറകൾ അഥവാ ഡോൾമെനുകൾ പഴയകാല മനുഷ്യരെ അടക്കം ചെയ്തിരുന്ന ശവകുടീരങ്ങളാണ്. ശിലായുഗത്തിലെയാണ് ഈ മുനിയറകൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിൽ ഏറ്റവുമധികം മുനിയറകൾ കണ്ടെത്തിയ സ്ഥലങ്ങളിലൊന്നു കൂടിയാണ് മറയൂർ. ഇവിടുത്തെ മുരുകൻ മലയിൽ നിരവധി മുനിയറകൾ കാണാം.

PC:Hrishikesh.kb

മറയൂർ ശർക്കര

മറയൂർ ശർക്കര

മറയൂരിന്റെ രുചികളിൽ ഏറ്റവും പ്രധാനിയാണ് ഇവിടുത്തെ മറയൂർ ശർക്കര. ഇവിടെ കൃഷി ചെയ്യുന്ന കരിമ്പിൽ നിന്നും പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ശർക്കരയുടെ രുചിയെ വെല്ലാൻ വേറെയു ശർക്കരയ്ക്കും സാധിച്ചിട്ടില്ല. നേർത്ത രീതിയിൽ പോലും ഉപ്പിൻറെ അംശം കരിമ്പിൽ ഇല്ല എന്നതാണ് ഇവിടുത്തെ ശർക്കരയുടെ രുചി രഹസ്യം.

PC:Ezhuttukari

 ചിന്നാർ വന്യജീവി സങ്കേതം

ചിന്നാർ വന്യജീവി സങ്കേതം

മറയൂർ യാത്രയില്‍ സമയം കണ്ടെത്തി പോയിരിക്കേണ്ട സ്ഥലമാണ് ചിന്നാർ. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചിന്നാർ വന്യജീവി സങ്കേതം മറയൂരിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിലാണുള്ളത്. മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ തുടങ്ങിയവ ഇവിടെ ആവസിക്കുന്നു. വെള്ളച്ചാട്ടങ്ങളും ചന്ദനത്തോട്ടങ്ങളും കടന്നുള്ള വഴിയാണ് ഇവിടുത്തെ യാത്രയുടെ ആകർഷണം.
ട്രക്കിങ്, എലിഫന്റ് സഫാരി, ജീപ്പ് സഫാരി തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

PC:Marcus334

ലക്കം വെള്ളച്ചാട്ടം

ലക്കം വെള്ളച്ചാട്ടം

മറയൂരിൽ വന്നാൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം.മറയൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയും മൂന്നാര്‌-മറയൂർ റൂട്ടിൽ മൂന്നാറിൽ നിന്ന് 23 കിമിയും അകലെയാണ് ലക്കം വെള്ളച്ചാട്ടമുള്ളത്. ഇരവികുളം പീഠഭൂമിയിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് 50 അടി ഉയരമാണുള്ളത്. മൂന്നാറിൽ ഒരാൾക്ക് സന്ദർശിക്കുവാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചകളാണ് ലക്കം വെള്ളച്ചാട്ടം നല്കുന്നത്.

PC:Dhruvaraj S

തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

ആർത്തലച്ച് പതിച്ചൊഴുകുന്ന, പതഞ്ഞു നിറയുന്ന തൂവാനം വെള്ളച്ചാട്ടം മറയൂരിനടുത്തായി സ്ഥിതി ചെയ്യുന്ന, തീർച്ചയായും കാണേണ്ട കാഴ്ചയാണ്. മറയൂരിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിലാണ് ഇതുള്ളത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം മറയൂർ- ഉടുമലൈ സംസ്ഥാന പാതയിൽ എട്ട് കിലോമീറ്റർ അകലത്തിലാണുള്ളത്. പാമ്പാർ നദിയിൽ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് ട്രക്ക് ചെയ്തേ വരുവാൻ സാധിക്കൂ. മൂന്നാറിൽ നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ മികച്ച ട്രക്കിങ് റൂട്ട് കൂടിയാണിത്.

PC:ManojK

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+