Search
  • Follow NativePlanet
Share
» »മ‍ഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!

മ‍ഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!

പുലര്‍ച്ചയോടെ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ കാഴ്ചയാണ് ഇപ്പോള്‍ മൂന്നാറിലെ ആകര്‍ഷണം.

മഞ്ഞില്‍പൊതിഞ്ഞു നില്‍ക്കുന്ന കാഴ്ചകളുമായി വീണ്ടും മൂന്നാര്‍. പുലര്‍ച്ചയോടെ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ കാഴ്ചയാണ് ഇപ്പോള്‍ മൂന്നാറിലെ ആകര്‍ഷണം. സാധാരണ ഡിസംബര്‍, ജനുവരി ആദ്യ ആഴ്ചകളിലായി എത്തിയിരുന്ന അതിശൈത്യം ജനുവരി അവസാന വാരത്തിലാണ് എത്തിയിരിക്കുന്നത്. ഇതോടെ മൂന്നാറും സമീപ ഇടങ്ങളിലും താപനില പൂജ്യത്തിലും താഴെയാണ് അനുഭവപ്പെടുന്നത്.

munnar

സാധാരണ പോലെ തന്നെ ഇത്തവണയും ഡിസംബറില്‍ കനത്ത തണുപ്പ് ആയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എത്തിയ മഴയില്‍ കാലാവസ്ഥ മാറി. പിന്നീട് വെയില്‍ വന്നതോടെയാണ് പുലര്‍കാലത്തെ കഠിന തണുപ്പും തിരികെ എത്തിയത്. ഉപാസി, നല്ലതണ്ണി, സൈലൻറ്​വാലി, മൂന്നാര്‍ ‌‌ടൗണ്‍, ചെണ്ടുവരൈ എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് ഒരു ഡിഗ്രിയുമാണ് രേഖപ്പെ‌ടുത്തിയത്. മറ്റു മിക്ക പ്രദേശങ്ങളിലും ഒരു ഡിഗ്രിക്കും മൂന്നു ഡിഗ്രിയ്ക്കും ഇടയിലുള്ള തണുപ്പാണ് അനുഭവപ്പെടുന്നത്.

അതിശൈത്യമായതോടെ വീണ്ടും മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. മൂന്നാറിലെ മഞ്ഞ് കാഴ്ചകള്‍ കാണുവാനും അനുഭവിക്കുവാനുമാണ് മിക്കവരും എത്തുന്നത്. കുടുംബവുമായി കുറഞ്ഞ ചിലവില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം എന്നതും മൂന്നാറിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar idukki travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+