Search
  • Follow NativePlanet
Share
» »നട്ടുച്ചയ്ക്കും കട്ടത്തണുപ്പ്, ആനക്കൂട്ടത്തെയും കണ്ട് മടങ്ങാം, പോകാം മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തിലേക്ക്

നട്ടുച്ചയ്ക്കും കട്ടത്തണുപ്പ്, ആനക്കൂട്ടത്തെയും കണ്ട് മടങ്ങാം, പോകാം മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തിലേക്ക്

കനത്ത ചൂടിൽ, ചുട്ടുപൊള്ളുമ്പോൾ എവിടേക്ക് പോയാലാണ് ഒരാശ്വാസം കിട്ടുക എന്നാലോചിച്ചിട്ടില്ലേ? ഇടുക്കിയിലാണ് നിങ്ങളുള്ളതെങ്കിൽ വേഗം മാങ്കുളത്തേയ്ക്ക് പോകാം. കത്തിനിൽക്കുന്ന വെയിലിൽ ആശ്വാസം തേടിപ്പോകുവാന്‍ പറ്റിയ ഇടമാണ് മാങ്കുളത്തെ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. പേരിൽ മുപ്പത്തിമൂന്ന് ഉണ്ടെങ്കിലും വെള്ളച്ചാട്ടം ഒന്നേയുള്ളൂ. അതൊരു ഒന്നൊന്നര വെള്ളച്ചാട്ടം തന്നെയാണ്. കുത്തനെയുള്ള പാറക്കെട്ടുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയിൽ മാത്രമല്ല കേമൻ!

എത്ര ചൂടാണെങ്കിലും, അതിപ്പോൾ സൂര്യൻ ഉച്ചിയിൽ കത്തിനിൽക്കുന്ന നട്ടുച്ചയാണെങ്കിൽപ്പോലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തിൽ ചൂട് ഇല്ലെന്നുമാത്രമല്ല, ഭാഗ്യമുണ്ടെങ്കില് കോടമഞ്ഞും ആസ്വദിക്കാം.
അതുകൊണ്ടു തന്നെ വേനലാകുമ്പോഴേക്കും ഇവിടം പ്രദേശവാസികളുടെ ഒരു സ്ഥിരം സങ്കേതമാണ്. കേട്ടറിഞ്ഞ് ഇവിടേക്ക് വരുന്നവരും നിരവധിയുണ്ട്.

Muppathi Moonu Waterfalls In Mankulam

വെള്ളത്തിൽ ഇറങ്ങി സമയം ചിലവഴിക്കാം എന്നതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. അതുകൊണ്ടു തന്നെ നാടും നഗരവും വേനലില് ചുട്ടുപൊള്ളുമ്പോൾ ഒരു രക്ഷയ്ക്കായി ആളുകൾ ഇവിടേക്ക് വരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ, സുരക്ഷിതമായി ഇവിടെ വെള്ളത്തിലിറങ്ങുകയും ചെയ്യും. മാത്രമല്ല, വേനൽ കടുത്ത് സമീപത്തെ മറ്റു വെള്ളച്ചാട്ടങ്ങളെല്ലാം വറ്റി വരണ്ടാലും ഇവിടുത്തെ വെള്ളച്ചാട്ടം സമൃദ്ധമായിരിക്കും,
അതും തണുപ്പും കൂടിയാകുമ്പോൾ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര കൂടുതൽ രസകരമാകും.

വനത്തിനുള്ളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം ഇപ്പോൾ മാങ്കുളം സന്ദർശിക്കാനെത്തുന്നവരുടെ യാത്രാ പട്ടികയിലെ ഒഴിവാക്കാനാവാത്ത ഇടമായി മാറിയിട്ടുണ്ട്. അതിമനോഹരങ്ങളായ ചിത്രങ്ങൾ പകർത്താം എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

മാങ്കുളത്ത് ആനക്കുളം കാണുവാനെത്തുന്നവർ മിക്കവാറും ഇവിടെ വെള്ളച്ചാട്ടത്തിൽ കൂടിയിറങ്ങിയിട്ടേ മടങ്ങാറുള്ളൂ. താല്പര്യമുള്ള സഞ്ചാരികൾക്ക് വേണമെങ്കിൽ വെള്ളച്ചാട്ടത്തിലേക്ക് ഓഫ്റോഡ് യാത്ര നടത്താം. മാങ്കുളത്തു നിന്നു മാത്രമല്ല, ആനക്കുളത്ത് നിന്നും ഇവിടേക്ക് ജീപ്പ് ലഭിക്കും.

മാങ്കുളം

ഇടുക്കിയിലെ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഇടമാണ് മാങ്കുളം. മൂന്നാറിൽ നിന്നും വെറും 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ കൂടുതലും വനപ്രദേശമാണ്. ഒപ്പം പുഴയും വെള്ളച്ചാട്ടവും കുന്നുകളും മലകളും അതിന്റെ ഭാഗമായുണ്ട്. വെറുതേ പോയി ഒരു പകൽ ചിലവഴിച്ച് വരുവാനാണെങ്കിലും ഒന്നോ രണ്ടോ ദിവസം തങ്ങാനാണെങ്കിലും പറ്റിയ സ്ഥലമാണിത്. മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം കൂടാതെ വേറെയും ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങൾ മാങ്കുളത്തും പരിസരത്തുമുണ്ട്.

വിരിപാറ വെള്ളച്ചാട്ടം, പെരുമ്പൻകുത്ത്, കോഴിവാലൻ വെള്ളച്ചാട്ടം, നക്ഷത്രക്കുത്ത്, ചിന്നാർ വെള്ളച്ചാട്ടം തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്. ഇങ്ങനെ വെള്ളച്ചാട്ടങ്ങൾ സമൃദ്ധമായി ഉള്ളതിനാൽ ഇവിടെ പഞ്ചായത്ത് തങ്ങൾക്കാവശ്യമായ വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ആനക്കുളം

മാങ്കുളത്തെ ഏറ്റവും രസകരമായ കാഴ്ച ഇവിടെ ആറിന്‍റെ തീരത്ത് വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളാണ്. വൈകുന്നേരം മൂന്നു മണി കഴിയുമ്പോളാണ് ഇവർ കൂട്ടത്തോടെ വെള്ളംകുടിക്കാനെത്തുന്നത്. ഇവിടുത്തെ പുഴയുടെ ഒരു പ്രത്യേക ഭാഗത്തു നിന്നും വരുന്ന വെള്ളത്തിന് ഉപ്പു രുചിയുണ്ടെന്നും അതിനാലാണ് ആനകൾ വരുന്നതെന്നുമാണ് ഇവിടുള്ളവർ പറയുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+