Search
  • Follow NativePlanet
Share
» »മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!

മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!

ഇതൊരു സെല്‍ഫി മ്യൂസിയമാണ്. സെല്‍ഫി പ്രേമികള്‍ക്ക് ആഘോഷിച്ച് ചിത്രങ്ങളെ‌ടുക്കുവാനുള്ള ഒരു മ്യൂസിയം

അല്പം മധുരം ആസ്വദിച്ച് ഒരു സെല്‍ഫി ആയാലോ? അതിനെന്താ ഞങ്ങള്‍ റെഡി എന്നായിരിക്കും ആരുടെയും ഉത്തരം... പറ്റിയാല്‍ അല്പം മധുരവും അകത്താക്കാം... പറഞ്ഞു വരുന്നത് ഒരു പ്രത്യേക തരം മ്യൂസിയത്തെക്കുറിച്ചാണ്...കലയും പെയിന്‍റിഗും ചിത്രങ്ങളും ശില്പങ്ങളും ഒന്നുമല്ല.... ഇതൊരു സെല്‍ഫി മ്യൂസിയമാണ്. സെല്‍ഫി പ്രേമികള്‍ക്ക് ആഘോഷിച്ച് ചിത്രങ്ങളെ‌ടുക്കുവാനുള്ള ഒരു മ്യൂസിയം

ഫോട്ടോജെനിക് നഗരം

ഫോട്ടോജെനിക് നഗരം

യൂറോപ്പിലെ ഫോട്ടോജെനിക് നഗരം എന്നറിയപ്പെടുന്ന ഹംഗറിയുടെ തലസ്ഥാനമായ ബുധാപെസ്റ്റിലാണ് സെല്‍ഫി മ്യൂസിയമുള്ളത്. ലക്ഷക്കണക്കിന് സഞ്ചാരികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന ബുധാപെസ്റ്റില്‍ തീര്‍ച്ചായയും പോയിരിക്കേണ്ട ഇടങ്ങളുടെ ലിസ്റ്റില്‍ ഇപ്പോള്‍ സെല്‍ഫി മ്യൂസിയവും ഉണ്ട്.

സെല്‍ഫി എടുക്കാം

സെല്‍ഫി എടുക്കാം

സ്മാര്‍ട് ഫോണുകളിലെ ക്യാമറകളും സോഷ്യല്‍ മീഡിയയു‌ടെ സ്വാധീനവും വന്നതോടെ സെല്‍ഫിയെ സ്നേഹിക്കാത്തവരായി ചുരുക്കം ചിലര്‍ മാത്രമേയുള്ളൂ. സെല്‍ഫില്‍ ആകൃഷ്ടരായ പുത്തന്‍ തലമുറയെ ലക്ഷ്യം വെച്ചാണ് ഇത് ആരംഭിച്ചിരിക്കുന്നത്. 2019 ല്‍ ആരംഭിച്ച ഈ മ്യൂസിയം ഇന്ന് വന്‍ ഹിറ്റാണ്.

ശരിക്കും താരമാകാം

ശരിക്കും താരമാകാം

വെറുതേ നിന്ന് എ‌ടുക്കുന്ന സെല്‍ഫിയല്ല ഇവിടെയുള്ളത്. എപ്പോള്‍ പോസ്റ്റ് ചെയ്താലും സോഷ്യല്‍ മീഡിയയില്‍ താരമാക്കും എന്നു നിസംശയം പറയാവുന്ന തരത്തിലാണ് ഇവിടുത്തെ ക്രമീകരണങ്ങള്‍. അത്രയും വ്യത്യസ്തമാണ് ഇവിടുത്തെ സെറ്റ്-അപ്. 11 മുറികളിലായാണ് ഇവിടെ ഇതിനായുള്ള പ്രത്യേക ഇന്‍സ്റ്റാളേഷനുകള്‍ ഒരുക്കിയിട്ടുള്ളത്.

കുതിരപ്പുറത്തു കയാറാം... ബാത്ത് ടബ്ബില്‍ കിടക്കാം

കുതിരപ്പുറത്തു കയാറാം... ബാത്ത് ടബ്ബില്‍ കിടക്കാം

വെറൈറ്റി എന്നു പറഞ്ഞാല്‍ ഇവിടുത്തെ സെല്‍ഫികളാണ്. ഗ്ലാസില്‍ വൈന്‍ പകരുന്ന മുറി മുതല്‍ ബാത്ത് ടബ്ബില്‍ കിടന്നും കാറിനു മുകളില്‍ കയറിയും ഡ്രൈവ് ചെയ്തും കുതിരപ്പുറത്തു കയറിയുമെല്ലാം ഇവിടെ സെല്‍ഫി എടുക്കാം.

വേണമെങ്കില്‍ എടുത്തും തരും!

വേണമെങ്കില്‍ എടുത്തും തരും!


ഇത്രയും വലിയ ഇടത്തെത്തി സെല്‍ഫി എടുത്താല്‍ ശരിയാവില്ല എന്നുള്ളവര്‍ക്ക് ഇവിടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുടെ സൗകര്യവും അധികൃതര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കേക്ക് കഴിക്കാം

കേക്ക് കഴിക്കാം

സെല്‍ഫി എടുത്തു സമയം കളയുവാന്‍ മാത്രമല്ല, മധുരം ആസ്വദിക്കുവാനും ഇവിടെ സൗകര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ ഒരു ബേക്കറിയുടെ ഭാഗമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത രുചികളിലുള്ള കേക്കുകള്‍ക്കൊപ്പം കോഫിയും മറ്റു പലഹാരങ്ങളും ഇവിടെ ലഭിക്കും.

ഐഡിയ കൊള്ളാം!!

ഐഡിയ കൊള്ളാം!!

ലില്ല,ബല്ലാസ് എന്നീ രണ്ട് ആളുകള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. . ഫ്ലമിംഗോ പ്ലഷികൾ മുതൽ പിങ്ക് നിറത്തിലുള്ള വാഴപ്പഴം വരെയുള്ള മനോഹരമായ വസ്തുക്കൾ കൊണ്ട് അലങ്കരിച്ച മുറികളാണ് മ്യൂസിയത്തിലുള്ളത്. ഒരു പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ബുക്കിംഗിനായി തുറന്നിരിക്കുന്നതിനാൽ നിങ്ങൾക്ക് ഇവിടെ ഒരു പാർട്ടി നടത്താൻ അവസരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+