Search
  • Follow NativePlanet
Share
» »ശ്രാവണമാസത്തിലെ 12 തിങ്കളാഴ്ചകൾ; മഹാദേവന്‍റെ അനുഗ്രഹം നേടാൻ അഞ്ച് ക്ഷേത്രങ്ങൾ, വിശ്വസിച്ച് പോകാം

ശ്രാവണമാസത്തിലെ 12 തിങ്കളാഴ്ചകൾ; മഹാദേവന്‍റെ അനുഗ്രഹം നേടാൻ അഞ്ച് ക്ഷേത്രങ്ങൾ, വിശ്വസിച്ച് പോകാം

ശ്രാവണ മാസം, ശിവനെ ആരാധിക്കാനായി മാറ്റിവെച്ചിരിക്കുന്ന സമയം.സാവൻ എന്നും ഈ മാസത്തിനു പേരുണ്ട്. തന്റെ ഭക്തരെ കൈലാസനാഥൻ അളവില്ലാതെ അനുഗ്രഹിക്കുന്ന ഈ സമയത്തെ ശിവക്ഷേത്ര ദർശനം ഇരട്ടിഫലങ്ങൾ തരുമെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രദർശനങ്ങൾക്ക് ശ്രാവണമാസത്തിൽ പതിവിലേറെ തിരക്കും അനുഭവപ്പെടാറുണ്ട്. ശിവക്ഷേത്രങ്ങളിലേക്ക, പ്രത്യേകിച്ച് തിങ്കളാഴ്ചകളിലുള്ള തീർത്ഥാടനമാണ് ഈ സമയത്തെ പ്രത്യേകത

ഈ വർഷത്തെ ശ്രാവണ മാസം 59 ദിവസങ്ങൾ നീണ്ടു നിൽക്കുന്നു. അപൂർവ്വമായി മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. 19 വർഷത്തിനു ശേഷമാണ് ഇത്രയും ദൈർഘ്യമുള്ള ശ്രാവണമാസം വരുന്നതെന്ന അപൂർവ്വതയും ഈ മാസത്തിനുണ്ട്. ജൂലൈ 4 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഈ വിശുദ്ധ മാസത്തിൽ നമ്മുടെ രാജ്യത്ത് സന്ദർശിക്കേണ്ട പ്രധാന ശിവക്ഷേത്രങ്ങൾ പരിചയപ്പെടാം.

f 5 top Shiva temples to visit in India

കോടി ലിംഗേശ്വര ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും അപൂർവ്വമായ ശിവക്ഷേത്രങ്ങളിലൊന്നാണ് കോടി ലിംഗേശ്വര ക്ഷേത്രം. ക്ഷേത്രത്തിനു ചുറ്റിലുമായുള്ള ഒരു കോടിയോളം ശിവലിംഗങ്ങളാണ് ഇവിടെ കാണുവാനുള്ളത്. ഇതിൽനിന്നുതന്നെയാണ് കോടിലിംഗേശ്വര എന്ന പേരും ക്ഷേത്രത്തിന് ലഭിക്കുന്നത്. കോട്ടി ലിംഗേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗവും ഇവിടെത്തന്നെയാണ്. 33 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വിശ്വാസികൾ ചേർന്ന് സമർപ്പിച്ചതാണ് ഇവിടുത്തെ ശിവലിംഗങ്ങളെല്ലാം.

തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനായി വിശ്വാസികൾ ശിവലിംഗങ്ങൾ നേർന്നു പ്രാർത്ഥിക്കുന്ന ഒരു പതിവും ഇവിടെയുണ്ട്. ഇന്ന് കർണ്ണാടകയിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിവിടം. പലരും ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് കാണുവാനായി ഇവിടേക്ക് വരുന്നു. വിഷ്ണു, ബ്രഹ്മാവ്. മഹേശ്വരന്‍ , കോട്ടലിംഗേശ്വര, അന്നപൂര്‍ണ്ണേശ്വരി, കരുമാരി അമ്മാ ക്ഷേത്രം, വെങ്കട്ട രമണി സ്വാമി ക്ഷേത്രം, പാണ്ഡുരംഗ സ്വാമി ക്ഷേത്രം, രാമാ-സീതാ ലക്ഷ്മണ ക്ഷേത്രം, പഞ്ചമുഖ ഗണപതി ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രം. കന്നിക പരമേശ്വരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.കോലാർ ജില്ലയിൽ കമ്മസാന്ദ്രയ്ക്കടുക്കാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

f 5 top Shiva temples to visit in India

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയത്തെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠനടത്തിയെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തില്‍ ഒരിക്കലെങ്കിലും ദര്‍ശനം നടത്തിയിരിക്കണെമന്നാണ് വിശ്വാസികളുടെ ആഗ്രഹം. രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും മൂന്ന് ഭാവങ്ങളിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്.

ശ്രാവണമാസത്തിൽ മാത്രമല്ല, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും മലയാള മാസത്തിലെ എല്ലാ ഒന്നാം തിയതികളിലും ഇവിടെ നികവധി വിശ്വാസികളെത്തുന്നു. വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മനക്ഷത്ര ക്ഷേത്രം കൂടിയാണിത്. മാത്രമല്ല, ഇവിടെ നിർമ്മാല്യം ദർശിക്കുന്നത് ഏറെ പവിത്രവുമാണ്.

പശുപതിനാഥ ക്ഷേത്രം, മാണ്ടാസൗർ

മധ്യപ്രദേശിലെ മണ്ടാസൗറിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്. അഷ്ടമുഖി ശിവലിംഗമാണ് ഇവിടെ കാണുവാനുള്ളത്. ആദ്യ നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവലിംഗത്തിന് എ്ടു മുഖങ്ങളുണ്ട്. പുരാതനകാലത്ത് മനോഹരമായ നിർമ്മാണരീതി പിന്തുടർന്നിട്ടുള്ള വ്യത്യസ്തമായ ശിവലിംഗം കൂടിയാണിത്. ശിവന്റെ എട്ടു രൂപങ്ങൾ ഈ ശിവലിംഗത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

മുരുഡേശ്വർ ക്ഷേത്രം

തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കർണ്ണാടകയിലെ മുരുഡേശ്വർ ക്ഷേത്രം. രാജ്യത്തെ തീരക്ഷേത്രങ്ങളുടെ പട്ടികയിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം തിരക്കേറിയ ഒരു തീർത്ഥാടന കേന്ദ്രംകൂടിയാണ്. ആത്മലിംഗത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശിവപ്രതിമയാണ് ഇവിടെ കാണുവാനുള്ളത്. 123 അടി ഉയരത്തിലാണ് ഈ പ്രതിമയുള്ളത്. ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് മുരുഡേശ്വര്‍ സ്ഥിതിചെയ്യുന്നത്.

f 5 top Shiva temples to visit in India

തിരുവണ്ണാമലയിലെ അരുണാചല ക്ഷേത്രം

തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ശിവക്ഷേത്രമാണ് തിരുവണ്ണാമലയിലെ അരുണാചല ക്ഷേത്രം .
പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം അഗ്നിലിംഗത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. അരുണാചല മലയുടെ താഴ്വാരത്തിലാണ് ഈ ക്ഷേത്രമുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ അരുണാചല ക്ഷേത്രത്തിൽ പാർവ്വതി ദേവിക്കും പ്രാധാന്യമുണ്ട്. അരുണാചല മല പരിക്രമണം നടത്തിയാൽ മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പൗർണ്ണമി നാളുകളിൽ നഗ്നപാദരായാണ് 14 കിലോമീറ്റർ വരുന്ന ദൂരം പരിക്രമണം ചെയ്യേണ്ടത്. ഇവിടുത്തെ കാർത്തിക വിളക്കും പ്രസിദ്ധമണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+