വേനല്‍ ചൂടിനെ നേരിടുവാനുള്ള ഓട്ടത്തിലാണ് എല്ലാവരും. സമയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവര്‍ എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല. ഇതാ വേനലിലെ ചൂടിനെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്തു നിന്നും സമീപ ജില്ലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...
തിര്‍പ്പറപ്പു വെള്ളച്ചാട്ടം
അന്‍പത് അടി ഉയരത്തില്‍ നിന്നും താഴേക്ക് കല്ലുകളിലും പാറകളിലും തട്ടി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയില്‍ ഏറെ മനോഹരമാണെന്ന് പറയാതെ വയ്യ. വര്‍ഷത്തില്‍ ഏഴു മാസവും വളരെ ആക്ടീവായ ഒരു വെള്ളച്ചാട്ടമാണിത്. എന്നാല്‍ തിര്‍പ്പറപ്പു വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായും ആസ്വദിക്കണമെങ്കില്‍ മഴക്കാലത്തു തന്നെ ഇവിടേക്ക് യാത്ര ചെയ്യണം. എന്തുതന്നെയായാലും തിരുവനന്തപുരത്തിന്റെ ചൂടില്‍ നിന്നും രക്ഷപെടാന്‍ പറ്റിയ ഒരിടമാണിവിടം എന്ന കാര്യത്തില്‍ സംശയമില്ല.
കലക്കയം വെള്ളച്ചാട്ടം
മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്.
തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയും എയര്‍പോര്‍ട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കുരുശടി വെള്ളച്ചാട്ടം
ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം എന്നത് ഇവിടേക്കുള്ള യാത്രയും ഇവിടെ നിന്നും ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ട്രക്കിങ്ങുമാണ്. അര ദിവസം മുതല്‍ ഒരു ദിവസം മുഴുവനായും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍.
തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും പാലോടു നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
കാളികേശം വെള്ളച്ചാട്ടം
കന്യാകുമാരിയിലെ തുവരന്‍കാട് ഗ്രാമത്തിനു സമീപമാണ് വെള്ളച്ചാട്ടമുള്ളത്.
വാഴ്‌വന്തോള്‍ വെള്ളച്ചാട്ടം
മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. വാഴ്‌വന്തോള്‍ വരെ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പരീക്ഷിക്കാം...
തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്ററും വിതുരയില്‍ നിന്നും 16 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ഉലക്കൈ അരുവി വെള്ളച്ചാട്ടം
കന്യാകുമാരിയില്‍ നിന്നും 35 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്നു 17 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ബോണാ ഫാള്‍സ്
മീന്‍മുട്ടി വെള്ളച്ചാട്ടം
എന്നാല്‍ മഴക്കാലങ്ങളില്‍ ഏറെ അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.
തിരുവനന്തപുരത്തു നിന്നും 46 കിലോമീറ്ററും വിതുരയില്‍ നിന്നും 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.



Click it and Unblock the Notifications
















