കപ്പലില്‍ കയറണമെന്നും കടല്‍ക്കാഴ്തകള്‍ ആസ്വദിക്കണമെന്നും ആഗ്രഹമില്ലാത്തവരായി ആരും കാണില്ല..എന്നിരുന്നാലും പോക്കറ്റ് കീറുന്ന ആഗ്രഹമെന്നു പറഞ്ഞു പലരും കപ്പല്‍യാത്ര മാറ്റിവയ്ക്കാറാണ് പതിവ്. എന്നാലിതാ കുറഞ്ഞ ചിലവില്‍ ഒരു ആഢംബര കപ്പല്‍ യാത്ര തന്നെ നടത്തിയാലോ..

കൊടുങ്ങല്ലൂരില്‍ ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെ മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വളരെ കുറഞ്ഞ ചിലവില്‍ ആഢംബര കപ്പല്‍ യാത്രയാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്നാണ് സര്‍വ്വീസ് ഉള്ളത്.
കോട്ടപ്പുറത്തു നിന്നും കടലില്‍ ക്ലിയോപാട്രയെന്ന ആഢംബര കപ്പലില്‍ രണ്ടുമണിക്കൂര്‍ കടല്‍യാത്രയ്ക്ക് വെറും 400 രൂപയാണ് നിരക്ക്.
സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ സ്ഥലങ്ങള്‍ കണ്ട് കടലിലേക്ക് കയറി രണ്ടുമണിക്കൂര്‍ യാത്രയ്ക്കു ശേഷം ഫോര്‍ട്ട് ജെട്ടിയില്‍ തിരികെ എത്തുന്ന വിധത്തിലാണ് യാത്രാ പ്ലാന്‍ ചെയ്തിരിക്കുന്നത്. യാത്രയില്‍ മാത്രം പാക്കേജ് ഒതുങ്ങുന്നില്ല. ലഘുഭക്ഷണം, ഗൈഡ്, വിനോദ പരിപാടികള്‍, ഗായകര്‍ എന്നിവയെല്ലാം കടല്‍യാത്രയെ കൂടുതല്‍ മനോഹരമാക്കുവാന്‍ കപ്പലില്‍ തയ്യാറാണ്.
സുരക്ഷയുടെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. എല്ലാവിധ സുരക്ഷാസംവിധാനങ്ങളും കപ്പലിലുണ്ട്. നൂറുപേര്‍ക്ക് വരെ ഒരുതവണ ഇതില്‍ യാത്ര ചെയ്യാം. രാവിലെ 9.00 മുതല്‍ വൈകിട്ട് 6.30 വരെയാണ് യാത്രയുടെ സമയം. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജും ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













