എവിടേക്ക് യാത്ര പോകണം എന്നാലോചിക്കുമ്പോൾ ഒരുകാലത്ത് മലയാളികൾ ഒരുപോലെ പറഞ്ഞിരുന്ന ഇടങ്ങളിലൊന്നാണ് മൈസൂര്‍. സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും മനസ്സിൽ കയറിയ മൈസൂർ കൊട്ടാരവും ചാമുണ്ഡി ഹിൽസും വൈകുന്നേരങ്ങളിൽ കൊട്ടാകം അലങ്കരിച്ചിരിക്കുന്ന മനോഹര കാഴ്ചയും ഒക്കെ ഇഷ്ടമില്ലാത്ത ആരാണുള്ളത്. മനസ്സിലെന്നും സൂക്ഷിക്കാനാഗ്രഹിക്കുന്ന ഈ കാഴ്ചകള്‍ക്കൊപ്പം കൂർഗിന്‍റെ സൗന്ദര്യം കൂടി കണ്ടുവന്നാലോ..
മൈസൂരും കൂർഗും അതിന്‍റെ ഏറ്റവും മികച്ച സീസണിൽ കണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കായി ഒരു അടിപൊളി പാക്കേജ് ഒരുക്കുകയാണ് ഐആർസിടിസി. ഇരു സ്ഥലങ്ങളിലെയും പ്രധാന കാഴ്ചകളെല്ലാം കണ്ട് ഓർമ്മയിലെന്നും കൊണ്ടുനടക്കാവുന്ന യാത്രാനുഭവങ്ങളും നേടി വരാൻ സാധിക്കുന്ന യാത്ര ആരംഭിക്കുന്നത് മൈസൂരിൽ നിന്നാണ്. രാജ്യത്തിന്‍റെ ഏതുഭാഗത്താണെങ്കിലും നിങ്ങൾ മൈസൂരിലെത്തിയാൽ മാത്രം മതി. ബാക്കി ഐആർസിടിസി നോക്കിക്കോളും!

രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്നതാണ് മൈസൂർ-കൂർഗ് ഹോളിഡേ പാക്കേജ്. രാവിലെ മൈസൂർ ബസ് സ്റ്റാൻഡിൽ നിന്നോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ നിന്നോ നിങ്ങളെ സ്വീകരിക്കുന്നതോടെ യാത്ര ആരംഭിക്കും. ആദ്യം പ്രസിദ്ധമയ ചാമുണ്ഡി ഹിൽസ് ആണ് സന്ദർശിക്കുന്നത്. മൈസൂരിൽ നിന്നും 13 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ചാമുണ്ഡേശ്വരി ക്ഷേത്രമാണ് സന്ദർശിക്കാനുള്ളത് ഇവിടെ നിന്നാൽ താഴെ മൈസൂർ കൊട്ടാരം ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാം.
ഇവിടുന്ന് വരുന്ന വഴി മൈസൂർ സൂ, മൈസൂർ പാലസ്,സെന്‍റ് ഫിലോമിനാസ് ചർച്ച്, ശ്രീരംഗപട്ടണം, ടിപ്പുവിന്‍റെ കൊട്ടാരം എന്നീ പ്രധാന സ്ഥലങ്ങളും സന്ദർശിക്കും. വൈകുന്നേരം ബൃന്ദാവൻ ഗാർഡൻസിന്‍റെ ഭംഗിയൂം കൂടി ആസ്വദിച്ച് രാത്രി താമസത്തിനായി മൈസൂരിലേക്ക് മടങ്ങും. രണ്ടാം ദിവസം രാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് കൂർഗിലേക്ക് പോകും. സുവർണ്ണ ക്ഷേത്രം, കാവേരി നിസർഘധാമ എന്നിവിടങ്ങളും സന്ദർശിക്കും. തുടർന്ന് ഹോട്ടലിലേക്ക് പോകും. തുടർന്നുള്ള സമയം ആബി വെള്ളച്ചാട്ടം, രാജാസീറ്റ്, ഓംകാരേശ്വര ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. കൂർഗിൽ രാത്രി താമസം.
യാത്രയുടെ മൂന്നാം ദിവസവും കൗതുകം ഒട്ടും ചോരാത്ത കാഴ്ചകളാണ് കാത്തിരിക്കുന്നത്. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരി, ഭാഗമണ്ഡല എന്നിവിടങ്ങൾ ഈ ദിവസം രാവിലെ സന്ദർശിക്കും. തുടർന്ന് മൈസൂരിന് മടക്കയാത്ര. വൈകിട്ടോടെ മൈസൂരിലെത്തി സമയം അനുവദിക്കുകയാണെങ്കിൽ കൊട്ടാരം വൈദ്യുത ദീപങ്കളാൽ അലങ്കരിച്ചിരിക്കുന്ന കാഴ്ചയും കാണും. തുടര്‍ന്ന് നിങ്ങളുടെ മടക്കയാത്രാ ക്രമീകരണങ്ങൾ അനുസരിച്ച് മൈസൂർ റെയിൽവേ സ്റ്റേഷൻ/ബസ് സ്റ്റാൻഡ്/വിമാനത്താവളത്തിൽ നിങ്ങളെ ഇറക്കും.
നേരത്തെ ബുക്ക് ചെയ്താല്‍ നിങ്ങൾക്ക് സൗകര്യമുള്ള ഏതു ദിവസവും ഈ പാക്കേജിൽ യാത്ര പോകാം. മൈസൂരിൽ നിന്ന് എല്ലാ ദിവസവും പുറപ്പെടുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 8,300/- രൂപ, ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 11,280/- രൂപ, സിംഗിൾ ഷെയറിങ്ങിന് 21,760/- രൂപാ എന്നിങ്ങനെയാണ് നിരക്ക്. 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ബെഡ് ആവശ്യമെങ്കിൽ 4,190/- രൂപ,ബെഡ് വേണ്ടെങ്കില്‍ 3,090/- രൂപ എന്നിങ്ങനെയാണ് നിരക്ക്. സെഡാൻ വാഹനങ്ങളിലാവും യാത്ര,
ഈ ടിക്കറ്റ് നിരക്കിൽ എസി വാഹനത്തിൽ യാത്ര. രാത്രി താമസത്തിന് എസി റൂം, പ്രഭാത ഭക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നു. ഒരു ദിവസം പരമാവധി ആറ് പേർക്കാണ് പാക്കേജില്‍ യാത്ര ചെയ്യുവാൻ സാധിക്കുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും-
ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ:- 8595931292
ഐആർസിടിസി- ബെംഗളൂരു: 080-43023088/ 9003140710
മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931294
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ: - 8595931293 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













