Search
  • Follow NativePlanet
Share
» »മൈസൂർ ദസറ 2024: വർണ്ണകാഴ്ചകളുടെ വിസ്മയ പൂരം.. ഡ്രോൺ ഷോ, ജംബൂ സവാരി, പരേഡ്... ഇതൊന്നും കാണാതെ മടങ്ങിവരരുത്

മൈസൂർ ദസറ 2024: വർണ്ണകാഴ്ചകളുടെ വിസ്മയ പൂരം.. ഡ്രോൺ ഷോ, ജംബൂ സവാരി, പരേഡ്... ഇതൊന്നും കാണാതെ മടങ്ങിവരരുത്

മൈസൂർ ദസറ 2024: വീണ്ടും ഒരു ദസറക്കാലം ഇതാ വന്നുകഴിഞ്ഞു. അമ്പരപ്പിക്കുന്ന കാഴ്ചകളും കൗതുകകരമായ അലങ്കരങ്ങളും മറ്റൊരിടത്തും കാണാൻ സാധിക്കാത്ത ചടങ്ങുകളും പിന്നെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന മൈസൂർ നഗരവും കാണാൻ ലോകം മുഴുവൻ എത്തുന്ന ദിനങ്ങൾ. സ‍ഞ്ചാരികളെന്നോ വിശ്വാസികളെന്നോ ഭേദമില്ലാതെ, പതിനായിരക്കണക്കിനാളുകള്‍ ഇനിവരുന്ന ദിവസങ്ങളിൽ മൈസൂരിൽ എത്തും. ഒക്ടോബർ 3 മുതൽ 12 വരെയാണ് ഈ വർഷത്തെ ദസറ ആഘോഷം.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദസറ ആഘോഷങ്ങളിൽ ഒന്നാണ് മൈസൂരിലേത്. വെറുതേ ഒരു പകൽ വന്നു കണ്ടുപോകുവാൻ ഉള്ള കാഴ്ചകൾ അല്ല, ഏറ്റവും കുറഞ്ഞത് ഒരു രാത്രിയും ഒരു പകലും മൈസൂരില് ചെലവിട്ടു വേണം ദസറ കാഴ്ചകൾ കാണാൻ. കൊട്ടാരവും മൈസൂർ നഗരവും അലങ്കാരങ്ങളും ചടങ്ങുകളും രാത്രിയിൽ കൊട്ടാരത്തിലെ വൈദ്യുതദീപാലങ്കാരങ്ങളും കണ്ട്, എക്സിബിഷനില്‍ കയറി, ഫൂഡ് ഫെസ്റ്റ് കണ്ട് , പുത്തൻ ആളുകളെ പരിചയപ്പെട്ടൊക്കെ ഇവിടെ സമയം ചെലവഴിക്കാം.

മൈസൂരു ദസറയുടെ സന്തോഷം എന്നത് ഇവിടുത്തെ ചടങ്ങുകളില്‌ കൂടി പങ്കെടുക്കുക എന്നതാണ്. എല്ലാം കണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പോലും പരേഡ്, പൂജാ ചടങ്ങുകള്‍, ജാംബൂ സവാരി, ഇത്തവണത്തെ ഡ്രോൺ ഷോ തുടങ്ങിയവയൊക്കെ ഒഴിവാക്കാൻ പറ്റാത്തവയാണ്. മൈസൂര്‍ ദസറ 2024 ലെ പ്രധാന ചടങ്ങുകളും പരിപാടികളും ഏതൊക്കെയെന്ന് നോക്കാം.

ദീപാലങ്കാരം

മൈസൂർ എന്നാൽ കൊട്ടാരങ്ങളാണ്. രാത്രിനേരങ്ങളില്‍ കൊട്ടാരം മുഴുവൻ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്ന കാഴ്ച എന്നുമുണ്ടെങ്കിലും അതിന്‍റെ മുഴുവൻ ഭംഗിയും പുറത്തു വരുന്നത് ദസറക്കാലത്താണ്. ഏകദേശം ഒരു ലക്ഷത്തോളം ബൾബുകൾ ഉപയോഗിച്ചാണ് മൈസൂർ കൊട്ടാരത്തെ അലങ്കരിക്കുന്നത്. ആൾക്കൂട്ടവും തിരക്കും ഒപ്പം വെളിച്ചത്തിന്‍റെ ഭംഗിയും കൊട്ടാരത്തിൽ മാത്രമല്ല, മൈസൂർ നഗരം മുഴുവനിലും കാണാൻ സാധിക്കും.

Mysore Darara 2024 Top Events You Should Not Miss This Year

മൈസൂർ ഒരുക്കുന്ന ഏറ്റവും മനോഹര കാഴ്ച തന്നെയാണ് ​​​​മൈസൂര്‍ പാലസ് ലൈറ്റിംഗ്​. അംബാവിലാസ് കൊട്ടാരത്തിലെ ദീപാലങ്കാരം രാത്രി 7 മുതൽ 9 വരെയാണ്. ഇതു കാണാൻ മാത്രമായും ആളുകൾ മൈസൂരിൽ എത്തുന്നു. കൊട്ടാരം മാത്രമല്ല, മൈസൂർ സർക്കിൾ, ടൗൺ എന്നിവിടങ്ങളും വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന സയമാണിത്. മൊത്തത്തിൽ ഏകദേശ 130 കിലോമീറ്റർ നീളത്തിലാണ് അലങ്കാരങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഡ്രോൺ ഷോ

ഈ വർഷത്തെ ദസറയുടെ ഏറ്റവും വലിയ ആകർഷണം ഡ്രോണ്‍ ഷോ ആണ്. ഏകദേശം 1500 ഡ്രോണുകൾ ചേർത്ത് ഒരുക്കുന്ന ഷോ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മൈസൂർ ദസറയിൽ ആദ്യമായാണ് ഡ്രോൺ ഷോ നടക്കുന്നത്. ഒക്ടോബർ 6, 7,11, 12 എന്നീ ദിവസങ്ങളിൽ രാത്രി 8.00 മുതൽ 8.15 വരെ ബന്നിമണ്ഡപ ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് ഡ്രോൺ ഷോ നടക്കുക.

6,7 തിയതികളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം,
ഒക്ടോബർ 11 ന് ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് റിഹേഴ്സൽ പാസ് ഉള്ളവർക്കും 12 ന് ടോര്‍ച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് പാസ് ഉള്ളവർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നുവരെ ഈ ഡ്രോൺ ഷോ ആകാശത്ത് കാണാം.

ജംബോ സവാരി

ദസറയുടെ സമാപന ദിവസമാണ് ഏറ്റവും പേരുകേട്ട ജംബോ സവാരി നടക്കുന്നത്. ഇത്തവണ ഒക്ടോബർ 12 നാണ് ജംബോ സവാരി. ഉച്ചയ്ക്ക് 2.30 ന് അഭിമന്യു എന്ന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരിയുടെ വിഗ്രഹം വഹിച്ചുള്ള യാത്ര ആരംഭിക്കുന്നത്. സുവര്‍ണ്ണ ഹൗഡ അഥവാ സുവർണ്ണ സിംഹാസനത്തിന് 750 കിലോഗ്രാ ആണ് ഭാരം. അഭിമന്യുവിനെ പുറകെ മറ്റു 13 ആനകളും ഉണ്ടായിരിക്കും. ബന്നി മണ്ഡപത്തിലേക്കാണ് ഈ യാത്ര. ബന്നിമണ്ഡപത്തിൽ മറ്റു ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്.

ടോർച്ച് ലൈറ്റ് പരേഡ്

ദസറയുടെ സമാപനം കുറിച്ചുനടക്കുന്ന ചടങ്ങെന്ന് ടോർച്ച് ലൈറ്റ് പരേഡിനെ വിശേഷിപ്പിക്കാം, ജംബൂ സവാരിക്ക് ശേഷം ബന്നിമണ്ഡപ ഗ്രൗണ്ടിൽ രാത്രിയിലാണ് ടോർച്ച് ലൈറ്റ് പരേഡ്. ഒക്ടോബർ 12-ന് 18.00 മണിക്കൂർ മുതൽ 22.00 മണിക്കൂർ വരെ ബന്നിമണ്ടപിൽ വെച്ചാണ് ഇത് നടക്കുക,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mysore dasara mysore dasara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+