സെപ്റ്റംബർ മാസം ഇതാ ഇങ്ങെത്തി.. മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നായ ഓണം അടക്കം സന്തോഷിപ്പിക്കുന്ന ഒത്തിരി കാര്യങ്ങളുമായാണ് സെപ്റ്റംബർ വന്നിരിക്കുന്നത്. നീണ്ടവാരാന്ത്യ അവധികളും പൊതുഅവധികളും അടക്കം അടിച്ചുപൊളിക്കാൻ വേണ്ട സമയം സെപ്റ്റംബർ മാസം നല്കുന്നു. അപ്പോൾ പിന്നെ യാത്രകളും പ്ലാൻ ചെയ്യാമല്ലോ..
ഓണം യാത്രകൾക്കായി ഒരുങ്ങാനുള്ള സമയമാണിത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഓണം അവധി ദിവസങ്ങളിലും അല്ലാതെയുമെല്ലാം നിരവധി യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം കെഎസ്ആർടിസിയാവട്ടെ വ്യത്യസ്തമായ പാക്കേജുകളാണ് സെപ്റ്റംബർ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാ കൊല്ലത്തു നിന്നുള്ള സെപ്റ്റംബർ ബജറ്റ് ടൂറിസം സെൽ യാത്രകൾ ഏതൊക്കെയെന്നു നോക്കാം.
ഇല്ലിക്കൽകല്ല് - ഇലവീഴാപൂഞ്ചിറ യാത്ര
കോട്ടയംകാർ അവരുടെ ഊട്ടി എന്നു വിളിക്കുന്ന സ്ഥലമാണ് ഇല്ലിക്കൽ കല്ല്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളിലൂടെ സാഹസികമായ ഡ്രൈവും കോടമഞ്ഞും കിടിലൻ വ്യൂവും ഒക്കെയാണ് ഇല്ലിക്കൽകല്ല് സഞ്ചാരികൾക്കായി ഒരുക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഇല്ലിക്കൽ കല്ല് സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണുള്ളത്. ഇല്ലിക്കൽകല്ലിൽ നിന്ന് ഇലവീഴാപൂഞ്ചിറയിലേക്ക് 12.5 കിലോമീറ്റർ ദൂരമുണ്ട്. മരങ്ങളില്ലാത്ത ഇവിടെ താഴെ വീഴില്ല എന്നാണത്രെ വിശ്വാസം, സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ്
ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്.
കൊല്ലത്തു നിന്ന് സെപ്റ്റംബർ 1, 17 എന്നീ രണ്ട് തിയികളിലാണ് ഇല്ലിക്കൽകല്ല് - ഇലവീഴാപൂഞ്ചിറ യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.
കൊച്ചരീക്കൽ ഗുഹ
എറണാകുളം യാത്രകളിൽ ഈ അടുത്തായി പ്രസിദ്ധമായ ഇടമാണ് കൊച്ചരീക്കൽ ഗുഹ. എറണാകുളം ടൗണിൽ നിന്ന് 40 കിമി അകലെയും പിറവം ടൗണിൽ നിന്ന് 12 കിമി ദൂരെയുമാണ് കൊച്ചരീക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. വലിയ മരങ്ങളും അതിനോട് ചേർന്നുള്ള ഗുഹകളുമാണ് ഇവിടെ കാണാനുള്ളത്. രണ്ട് ഗുഹകളാണ് ഇവിടെ കാണാനുള്ളത്. മരത്തിന്‍റെ വേരുകള്‍ ഗുഹയിലേക്ക് പടർന്നിറങ്ങി മനോഹരമായ കാഴ്ചയാണ് ഇവിടെ ഒരുക്കുന്നത്. ഇതിനു തൊട്ടടുത്തായി ഒരു കുളവുമുണ്ട്.
സെപ്റ്റംബർ 8. 16, 20, 29 എന്നീ തിയതികളിലാണ് ഈ യാത്ര പുറപ്പെടുന്നത്. ഡിപ്പോയിൽ നിന്ന് രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി മടങ്ങിയെത്തും. 890 രൂപയാണ് നിരക്ക്.
ഗവി യാത്ര
ഗവി ബജറ്റ് ടൂറിസം പാക്കേജ് ഇല്ലാതെ എന്തുയാത്രകൾ അല്ലേ. കൊല്ലത്തു നിന്നു സെപ്റ്റംബർ മാസത്തിൽ 2 ഗവി യാത്രകളാണ് ഉള്ളത്. 7, 19 തിയതികളിൽ പുറപ്പെടുന്ന ഏകദിന യാത്ര രാവിലെ 5.00 മണിക്ക് പോയി രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 1750 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കാടിനുള്ളിലൂടെ ഏകദേശം 70 കിലോമീറ്റർ യാത്ര, അണക്കെട്ടുകളും ബോട്ടിങ്ങും മനോഹരമായ പ്രകൃതിയും മഞ്ഞും ആസ്വദിച്ചുള്ള ട്രിപ്പ് എന്നിങ്ങനെ ഗവി യാത്രയെ വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. 1750 രൂപയാണ് കൊല്ലം- ഗവി പാക്കേജ് നിരക്ക്.
പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര
കൊല്ലത്തു നിന്നും ഒരുക്കുന്ന മറ്റൊരു പ്രധാന പാക്കേജാണ് പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര. പഞ്ചപാണ്ഡവന്മാർ പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രം ഉൾപ്പെടെയുള്ളവ സന്ദർശിച്ച് വരുന്ന യാത്രയില്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, തിരുവാറൻമുള പാർഥസാരഥിക്ഷേത്രം, തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണ ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നിവ സന്ദർശിക്കും.
സെപ്റ്റംബർ 5, 12,21, എന്നീ തിയതകളിൽ രാവിലെ 5.00 മണിക്ക് പോയി രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 910 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
ഇത് കൂടാതെ സെപ്റ്റംബർ 7, 13, തിയതികളിൽ കപ്പൽ യാത്ര
സെപ്റ്റംബർ 8, 18 തിയതികളിൽ റോസ് മല യാത്ര,
സെപ്റ്റംബർ 14 ന് വാഗമൺ.
സെപ്റ്റംബർ 15, 22 തിയതികളിൽ പൊന്മുടി
സെപ്റ്റംബർ 17 ന് കുറ്റാലം
സെപ്റ്റംബർ 18 ന് വയനാട്
സെപ്റ്റംബർ 21 ന് മൂന്നാർ
സെപ്റ്റംബർ 22 ന് മെട്രോ വൈബ്സ്
സെപ്റ്റംബർ 29 ന് പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ എന്നീ യാത്രകളും ഒരുക്കിയിട്ടുണ്ട്.
യാത്രകളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















