Search
  • Follow NativePlanet
Share
» »ശ്രാവണ മാസത്തിലെ നാഗപഞ്ചമി; എത്ര കൊടിയ സർപ്പദോഷവും അകലും, ഇന്ത്യയിലെ പ്രധാന നാഗക്ഷേത്രങ്ങൾ

ശ്രാവണ മാസത്തിലെ നാഗപഞ്ചമി; എത്ര കൊടിയ സർപ്പദോഷവും അകലും, ഇന്ത്യയിലെ പ്രധാന നാഗക്ഷേത്രങ്ങൾ

നാഗ പഞ്ചമി, നാഗങ്ങളെ ആരാധിക്കുന്ന അതിശ്രേഷ്ഠ ദിനം. നാഗങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാഗാരാധനയും നാഗക്ഷേത്രങ്ങളും കേരളത്തിൽ ഉണ്ടെങ്കിലും നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇതിനേറ്റവും പ്രാധാന്യം. കർണാടക , രാജസ്ഥാൻ , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും നേപ്പാളിലും കൂടാത ജൈന ബുദ്ധമത വിശ്വാസികളും ഈ ദിവസം ആചരിക്കുന്നു.

ശ്രാവണ മാസത്തിലെ പഞ്ചമി ദിനത്തിൽ നാഗങ്ങളെ പൂജിക്കുന്നതും നാഗാരാധന നടത്തുന്നതും ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീര്‍ഘമാംഗല്യത്തിനും സന്താന ഭാഗ്യത്തിനും ഒക്കെ ഈ ദിവസം കാത്തിരുന്ന് പ്രാർത്ഥനകൾ നടത്തുന്നവർ നിരവധിയുണ്ട്. നാഗക്ഷേത്രങ്ങളില് നൂറും പാലും മഞ്ഞളും അർപ്പിക്കാനു നിരവധി ആളുകള് പോകുന്നു. ഇതാ ഇന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള നാഗക്ഷേത്രങ്ങൾ പരിചയപ്പെടാം.

Nag Panchami Worship of Serpent Gods Historic Naga Temples In India

നാഗപഞ്ചമി 2024

ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. ഈ വർഷത്തെ നാഗപഞ്ചമി ഓഗസ്റ്റ് 9 വെള്ളിയാഴ്ചയാണ്. ഓഗസ്റ്റ് 9 ന് രാവിലെ 5 മുതല്‍ രാവിലെ 8 വരെയുള്ള മൂന്ന് മണിക്കൂർ നേരമാണ് ഈ ദിവസത്തെ പ്രാർത്ഥനകൾക്കും ആരാധനകൾക്കുമായി ഉള്ളത്. ചതുര്‍ത്ഥി നാളില്‍, ഒരു ഭക്ഷണം കഴിച്ച് പഞ്ചമി തിഥിയില്‍ ഉപവസിക്കുക പ്രധാനമാണ്.

1. നാഗദ്വാർ ക്ഷേത്രം

ഇന്ത്യയിലെ നാഗക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് മധ്യപ്രദേശിലെ നാഗദ്വാർ ക്ഷേത്രം. സത്പുരയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം യഥാര്‍ത്ഥത്തിൽ കൃഷ്ണനാണ് സമർപ്പിച്ചിരിക്കുന്നത്. പഞ്ച്മര്‍ഹി ഗുഹകളുടെ ഭാഗമായാണ് ക്ഷേത്രമുള്ളത്. ശ്രീകൃഷ്ണന്‍റെ ഭക്തനായ ശ്രീകൃഷ്ണദാസ് ജി മഹാരാജാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. 'നാഗ്ദ്വാർ' എന്നാൽ പാമ്പിന്‍റെ വാതിൽ എന്നാണർത്ഥം. ഒരു വിശുദ്ധ സർപ്പം ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനെ കാക്കുന്നു എന്നാണ് വിശ്വാസം.

2. കൊണ്ടമേശ്വരി ക്ഷേത്രം കർണ്ണാടക

വിചിച്ര വിശ്വാസങ്ങൾകൊണ്ടും ആചാരങ്ങൾക്കൊണ്ടും പ്രസിദ്ധമായ ക്ഷേത്രമാണ് കർണ്ണാടകയിലെ യാദഗിരി ജില്ലയിലെ ഗുർമീത്കൽ താലൂക്കിലെ കൊണ്ടമേശ്വരി ക്ഷേത്രം. ശ്രാവണ മാസത്തിലെ നാഗപഞ്ചമിയിൽ ഇവിടെ തേൾ ആരാധന നടത്തും. ഈ ദിവസം ക്ഷേത്രത്തിനു ചുറ്റും തേളുകളെ കാണാൻ സാധിക്കുമത്രെ. ഇതിനെ ദേഹത്ത് എടുത്ത് വച്ച് കുറേ നേരം നിൽക്കുകയാണ് ഇവിടെ വിശ്വാസികൾ ചെയ്യുന്നത്. തേളുകളെ ആരാധിക്കുന്ന ഇവിടെ അവ മനുഷ്യരെ ഉപദ്രവിക്കുകയുമില്ല. അത് മാത്രമല്ല, നാഗപഞ്ചമി ദിവസം മാത്രമേ ഇവിടെ ഇങ്ങനെ തേളുകൾ എത്താറുള്ളൂ.

3. കുഡുപ്പു അനന്ത പത്മനാഭ ക്ഷേത്രം മംഗളുരു

മംഗലാപുരത്തെ പ്രസിദ്ധമായ നാഗക്ഷേത്രമാണ് കുഡുപ്പു അനന്ത പത്മനാഭ ക്ഷേത്രം. നാഗദോഷങ്ങൾക്ക് പരിഹാരം തേടിയാണ് വിശ്വാസികൾ ഇവിടേക്ക് വരുന്നത്. മംഗലാപുരം-മൂഡബിദ്രി റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ ത്ര കഠിനമായ സർപ്പദോഷവും മാറും. അനന്തപത്മനാഭനെ പ്രധാന ദേവതയായി ആരാധിക്കുന്ന ഇവിടെ ഒരു നാഗവനവും ഉണ്ട്. ഈ നാഗ വനത്തിനുള്ളിൽ ഏകദേശം മുന്നൂറിലധികം നാഗ പ്രതിമകൾ കാണാം.

4. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കര്‍ണ്ണാ‌ടക

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളിൽ ഒന്നാണ്
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. സുബ്രഹ്മണന്യനെ സര്‍പ്പങ്ങളുടെ രക്ഷകന്‍ എന്ന നിലയില്‍ ആരാധിക്കുന്ന തീർത്തും വ്യത്യസ്തമായ ക്ഷേത്രമാണിത്. എല്ലാ സർപ്പങ്ങളുടെയും അധിപനാണ് ഇവിടുത്തെ സുബ്രഹ്മണ്യൻ. കുമാരധാര നദിക്കരയിലാണ് ഈ ക്ഷേത്രമുള്ളത്. ഇന്ത്യയിലെ മുക്തി സ്ഥല എന്നും ഈ ക്ഷേത്രം വിളിക്കപ്പെടുന്നു. കാലസർപ്പ ദോഷത്തിനു പരിഹാരമായി നടത്തുന്ന ആദിശേഷ ബലി ഇവിടത്തെ പ്രധാന പൂജകളിലൊന്നാണ്. കർണ്ണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കൂടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: festivals temple mystery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+