പുണ്യം പകരുന്ന രാമായണ മാസത്തിന് തുടക്കമാവുകയാണ്. ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തിയും രാമായണ പാരായണം നടത്തിയും വിശ്വാസികൾ ഈ മാസത്തിന്റെ പുണ്യം നേടുന്നു. അതിൽതന്നെ ഏറ്റവും പ്രാധാന്യം നാലമ്പല ദർശനത്തിനാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാലമ്പലങ്ങളുണ്ടെങ്കിലും കണ്ണൂരിലെ നാലമ്പലങ്ങൾ വിശ്വാസികള്‍ക്ക് അത്ര പരിചിതമല്ല.
ശ്രീരാമനും സഹോദരങ്ങളായ ഭരതയും ലക്ഷ്മണനും ശത്രുഘനനുമായി സമർപ്പിച്ചിരിക്കുന്ന, അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളാണ് നാലമ്പലങ്ങൾ. രാമായണമാസത്തിന്‍റെ പുണ്യം രാമായണപാരായണത്തിനു മാത്രമല്ല, നാലമ്പല ദർശനത്തിനു നല്കാൻ കഴിയും. ഇതാ, കണ്ണൂർ ജില്ലയിൽ സന്ദർശിക്കുവാൻ സാധിക്കുന്ന നാലമ്പലങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും വായിക്കാം.

കണ്ണൂരിലെ നാലമ്പലങ്ങൾ
നീർവേലി ശ്രീരാമ ക്ഷേത്രം, പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം), എളയാവൂർ ഭരത ക്ഷേത്രം, പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങൾ. രാമായണം മുഴുവൻ പാരായണം ചെയ്യുന്നതിനു തുല്യമാണ് ഒരു തവണ നാലമ്പല ദർശനം നടത്തുന്നതെന്നാണ് വിശ്വാസം. ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപ് നാലിടങ്ങളിലും ദർശനം നടത്തി പൂർത്തിയാക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
നീർവേലി ശ്രീരാമ ക്ഷേത്രം
നാലമ്പല ദർശനം ആരംഭിക്കുന്നത് നീർവേലി ശ്രീരാമ ക്ഷേത്രത്തിലെ ദർശനത്തോടെയാണ്. കണ്ണൂർ- കൂത്തുപറമ്പ് (മട്ടന്നൂർ-കൂത്തുപറമ്പ്) റൂട്ടിൽ നിർമ്മലഗിരിക്ക് സമീപത്തുള്ള അളകാപുരിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിലാണ് നീർവേലി ശ്രീരാമ ക്ഷേത്രത്തിലെത്തുന്നത്. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ മാരീചനെ കൊന്ന രൂപത്തിലുള്ള ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ
പുലർച്ചെ 5.30ന് നടതുറക്കുന്ന ക്ഷേത്രത്തിൽ ഉഷപൂജയ്ക്ക് ശേഷം 9.30ന് നടയടയ്ക്കും. വീണ്ടും വൈകിട്ട് 5.30ന് നടതുറന്ന് ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് 7.30ന് നടയടയ്ക്കും. ശ്രീരാമനവമി ആഘോഷം, കർക്കടകത്തിൽ രാമായണ പാരായണം തുടങ്ങിയവ ഇവിടെ വലിയ രീതിയിൽ ആചരിക്കുന്നു. മകരത്തിലെ അശ്വതി ദിവസമാണ് ഉത്സവം ആഘോഷിക്കുന്നത്.

PC:Dvellakat
പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം)
പെരിഞ്ചേരി വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം രാമന്റെ സഹോദരനായ ലക്ഷ്മണനാണ്. കൂത്തുപറമ്പ്- മട്ടന്നൂർ റോഡിൽ ഉരുവച്ചാൽ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ മണക്കായി റോഡിലാണ് ഈ ക്ഷേത്രമുള്ളത്. സീതയ്ക്ക് കാവൽ നിൽക്കുന്ന ഭാവത്തിലാണ് ലക്ഷ്മണൻ ഇവിടെയുള്ളത്. അലങ്കാര പൂജ ,നിറമാല, ചുറ്റു വിളക്ക് എന്നിവയാണ് പെരിഞ്ചേരി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
എളയാവൂർ ഭരത ക്ഷേത്രം
അപൂർവ്വമായ ഭരത പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് എളയാവൂരിലെ ഭരത ക്ഷേത്രം. കണ്ണൂർ-മട്ടന്നൂർ റോഡിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഭരത ക്ഷേത്രമുള്ളത്. വടക്കൻ കേരളത്തിലെ ഏക ലക്ഷ്മണ ക്ഷേത്രമാണിതെന്നും വിശ്വസിക്കപ്പെടുന്നു. ആദ്യകാലങ്ങളിൽ വിഷ്ണുമാത്രമായിരുന്നുവെങ്കിലും പിന്നീടാണ് ഇവിടുത്തെ ഭരതസങ്കല്പം കണ്ടെത്തുന്നത്. ആത്മീയ ഭാവത്തിലുള്ള ഭരതനാണ് ഇവിടെയുള്ളത്.
ക്ഷമാല ,ചക്രം ,ശഠഖ്, ഗദ എന്നിവയോട് കൂടിയ രൂപത്തിലാണ് ഇവിടെ ലക്ഷ്മണൻ നിൽക്കുന്നത്. താമരമാലയാണ് വിശ്വാസികൾ വഴിപാടായി സമർപ്പിക്കുന്നത്. പുലർച്ചെ 5.30ന് നട തുറന്ന് പൂജകൾക്ക് ശേഷം 11:30 യോടെ അടക്കും. വീണ്ടും വൈകിട്ട് 5.00 മണിക്ക് തുറന്ന് 8.00ന് അടയ്ക്കുന്ന വിധത്തിലാണ് സമയം.

പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം
നാലമ്പലങ്ങളിലെ അവസാന ക്ഷേത്രമാണ് പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം. ഇരിട്ടി-പേരാവൂർ റൂട്ടിൽ ജബ്ബാർക്കടവ് പാലം കടന്ന് രണ്ട് കിലോമീറ്റർ ദൂരം കരിയാൽ വഴി സഞ്ചരിച്ചാല്‍ പായം ക്ഷേത്രത്തിലെത്താം. നൂറ്റാണ്ടുകൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. ബാവലിപ്പുഴയുടെ കരയിലാണ് ക്ഷേത്രമുള്ളത്. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











