Search
  • Follow NativePlanet
Share
» »ദേശീയ വിനോദസഞ്ചാര ദിനം: ബക്കറ്റ് ലിസ്റ്റിൽ രണ്ടിടങ്ങൾ കൂടി... ലക്ഷദ്വീപ് മാത്രം കണ്ടാൽ പോരല്ലോ!

ദേശീയ വിനോദസഞ്ചാര ദിനം: ബക്കറ്റ് ലിസ്റ്റിൽ രണ്ടിടങ്ങൾ കൂടി... ലക്ഷദ്വീപ് മാത്രം കണ്ടാൽ പോരല്ലോ!

വിനോദസഞ്ചാരിന്‍റെ പ്രാധാന്യവും ആവശ്യകതയും ഓർമ്മിപ്പിച്ച് വീണ്ടും ഒരു ദേശീയ വിനോദസഞ്ചാര ദിനം കൂടി. എല്ലാ വർഷവും ജനുവരി 25 നാണ് ഈ ദിനം ആചരിക്കുന്നത്. വിനോദസഞ്ചാര രംഗത്ത് രാജ്യത്തിന്‍റ‍െ സംഭാവനകളും ചരിത്രവും പ്രാധാന്യവും എടുത്തുകാണിക്കുന്നതാണ് ഈ ദിവസം.

ഇത്തവണ ദേശീയ വിനോദസഞ്ചാര ദിനം ആഘോഷിക്കുമ്പോൾ രണ്ടിടങ്ങൾ കൂടി യാത്രാ ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്താൻ സാധിച്ച സന്തോഷത്തിലാണ് സഞ്ചാരികൾ. രാജ്യത്ത് ഏറെ ചർച്ചാ വിഷയമായ ലക്ഷദ്വീപും ലോകത്തിലെ തന്നെ മഹാ ക്ഷേത്രങ്ങളിലൊന്നായി മാറിയ അയോധ്യ രാമജന്മഭൂമിയിലെ രാമക്ഷത്രവുമാണവ. ഇതാ ഈ രണ്ടിടങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

Aydhya

ലക്ഷദ്വീപ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തോടു കൂടിയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് വാർത്തകളിൽ നിറഞ്ഞുനിന്നത്. സഞ്ചാരികളെ ലക്ഷദ്വീപിലേക്കും അവിടുത്തെ സാഹസിക വിനോദങ്ങളിലേക്കും സ്വാഗതം ചെയ്ത് പ്രധാമന്ത്രി സമൂഹമാധ്യമമായ എക്സിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെ വിനോദസഞ്ചാരത്തിൽ മാലദ്വീപിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചുള്ളാണ് അതെന്ന് ആരോപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു.

തുടർന്ന് മാലദ്വീപിനെ മാറ്റി ലക്ഷദ്വീപ് യാത്ര പ്രോത്സാഹിപ്പിക്കുന്ന പല ക്യാംപയിനുകളും സമൂഹമാധ്യമങ്ങളിൽ സജീവമായി. എന്തായാലും ലക്ഷദ്വീപിനെ അറിയാതെ പോയ സന്ദർശകർക്ക് പുതിയൊരു ലക്ഷ്യസ്ഥാനമെന്ന നിലയിലാണ് ഇവിടം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്തായാലും സന്ദർശകരെ ഒട്ടും നിരാശപ്പെടുത്താത്ത സ്ഥലമാണ് ലക്ഷദ്വീപ്.

അതിമനോഹരമായ ദ്വീപുകള്‍, സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഭാഷ മാത്രം സംസാരിക്കുന്ന ദ്വീപ് നിവാസികൾ, കടൽക്കാഴ്ചകൾ, പവിഴപ്പുറ്റുകൾ, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. മിനിക്കോയ്, കവരത്തി, ബംഗാരം ദ്വീപ്, അഗത്തി, കൽപേനി എന്നിങ്ങനെ ഇവിടെ സന്ദർശിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്.

അയോധ്യ

അയോധ്യയിൽ രാമക്ഷേത്രം ഉയർന്നതോടെ ലോകശ്രദ്ധ ആകർഷിക്കുന്ന തരത്തില് അയോധ്യ മാറി. രാമജന്മ ഭൂമിയില്‍ ഉയർന്ന ക്ഷേത്രം വിശ്വാസികളെ ആകർഷിക്കുമെന്നുറപ്പ്. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായത്. ക്ഷേത്രത്തിന്‍റെ നടത്തിപ്പും ട്രസ്റ്റിന്‍റെ ചുമതലയാണ്.

പരമ്പരാഗതമായ നാഗർ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 392 തൂണുകളും 44 വാതിലുകളുമുള്ള ക്ഷേത്രത്തിന്‍റെ പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ല ) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഒരുക്കിയിട്ടുണ്ട്. 380 അടി നീളവും 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+